എംജി യൂണിവേഴ്‌സിറ്റി 10ന് നടത്താനിരുന്ന വിവിധ പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

2023 അഡ്മിഷന്‍ ത്രിവത്സര യൂണിറ്ററി എല്‍എല്‍ബി അഞ്ചാം സെമസ്റ്റര്‍ പരാജയപ്പെട്ട വിദ്യാര്‍ഥികള്‍ക്കായുള്ള സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷകള്‍ സെപ്റ്റംബര്‍ 9 മുതല്‍ 16 വരെ നടക്കും. ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫലം

മൂന്നാം സെമസ്റ്റര്‍ എംഎസ്‌സി കെമിസ്ട്രി (പിജിസിഎസ്എസ്- 2018 അഡ്മിഷന്‍ സെക്കന്‍ഡ് മെഴ്സി ചാന്‍സ്, 2017 അഡ്മിഷന്‍ തേര്‍ഡ് മെഴ്സി ചാന്‍സ്, 2016 അഡ്മിഷന്‍ ലാസ്റ്റ് ആന്‍ഡ് ഫൈനല്‍ സ്‌പെഷ്യല്‍ മെഴ്സി ചാന്‍സ്) ഫെബ്രുവരി 2026 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 31 വരെ അപേക്ഷിക്കാം. 2017, 2018 അഡ്മിഷന്‍ വിദ്യാര്‍ഥികള്‍ക്ക് studentportal.mgu.ac.in മുഖേനയും, 2016 അഡ്മിഷന്‍ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ കണ്‍ട്രോളറുടെ ഓഫീസില്‍ നേരിട്ടും അപേക്ഷിക്കാം.

ആറാം സെമസ്റ്റര്‍ സിബിസിഎസ്എസ് ബിഎ (20092012 അഡ്മിഷനുകള്‍ റെഗുലര്‍ സ്റ്റഡി) ലാസ്റ്റ് ആന്‍ഡ് ഫൈനല്‍ സ്‌പെഷ്യല്‍ മെഴ്സി ചാന്‍സ്/സെമസ്റ്റര്‍ ഇംപ്രൂവ്മെന്റ് ഫെബ്രുവരി 2025ന്റെ ഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 31 വരെ പരീക്ഷാ കണ്‍ട്രോളറുടെ ഓഫീസില്‍ നേരിട്ട് അപേക്ഷിക്കാം.

പ്രാക്ടിക്കല്‍

രണ്ടാം സെമസ്റ്റര്‍ എംഎ മ്യൂസിക് (വയലിന്‍) (സിഎസ്എസ് - 2025 അഡ്മിഷന്‍ റെഗുലര്‍ / 2024 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്/ 2020-2024 അഡ്മിഷന്‍സ് റീ-അപ്പിയറന്‍സ്/ 2019 അഡ്മിഷന്‍ ഫസ്റ്റ് മേഴ്‌സി ചാന്‍സ്) മേയ് 2026ന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 17, 18, 19 തീയതികളില്‍ തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സില്‍ നടത്തും. വിശദമായ ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

സ്‌പോട്ട് അഡ്മിഷന്‍

എംജി യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സില്‍ എംഎസ്‌സി മാത്തമാറ്റിക്‌സ്, എംഎസ്‌സി സ്റ്റാറ്റിസ്റ്റിക്‌സ് കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. അര്‍ഹരായ വിദ്യാര്‍ഥികള്‍ 17ന് രാവിലെ 10.30ന് അസല്‍ രേഖകളുമായി സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് പഠനവകുപ്പില്‍ നേരിട്ട് ഹാജരാകണം. 8304870247, 9037083648 എന്നീ ഫോണ്‍ നമ്പറുകളിലോ[email protected] എന്ന ഇ-മെയിലിലോ ബന്ധപ്പെടുക.