രണ്ടാം സെമസ്റ്റര്‍ എംജിയു-യുജിപി ബിബിഎ, ബിസിഎ, ബിവോക് (ഓണേഴ്‌സ്) (2025 അഡ്മിഷന്‍ റെഗുലര്‍) എംജിയു യുജിപി ബിബിഎ, ബിസിഎ (ഓണേഴ്‌സ്) (2024 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റും റീഅപ്പിയറന്‍സും) ഏപ്രില്‍ 2026 പരീക്ഷകള്‍ 16 മുതല്‍ നടക്കും.
ആറാം സെമസ്റ്റര്‍ യുജി (സിബിസിഎസ്എസ്) (റെഗുലര്‍ സ്റ്റഡി-2009 മുതല്‍ 2012 വരെ അഡ്മിഷനുകള്‍ അവസാന സ്‌പെഷല്‍ മേഴ്‌സി ചാന്‍സ്, സെമസ്റ്റര്‍ ഇംപ്രൂവ്‌മെന്റ്) പരീക്ഷകള്‍ മേയ് 11 മുതല്‍ നടക്കും.
പ്രാക്ടിക്കല്‍
നാലാം സെമസ്റ്റര്‍ ബിഎച്ച്എം (പുതിയ സ്‌കീം-2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) ഫെബ്രുവരി 2026 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 27ന് പാലാ സെന്റ് ജോസഫ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്‌നോളജിയില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
ആറാം സെമസ്റ്റര്‍ ബിവോക് ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് മാനേജ്‌മെന്റ്, ഫാഷന്‍ ടെക്‌നോളജി, ഫാഷന്‍ ടെക്‌നോളജി ആന്‍ഡ് മെര്‍ച്ചഡൈസിംഗ് (പുതിയ സ്‌കീം-2023 അഡ്മിഷന്‍ റെഗുലര്‍, 2022 മുതല്‍ 2019 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്) മാര്‍ച്ച് 2026 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 27 മുതല്‍ നടക്കും ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
അഞ്ചാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എംഎസ്‌സി പ്രോഗ്രാം കംപ്യുട്ടര്‍ സയന്‍സ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിംഗ്, ഡേറ്റാ സയന്‍സ് (2023 അഡ്മിഷന്‍ തോറ്റവര്‍ക്കായുള്ള) മാര്‍ച്ച് 2026 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 24 ന് തൃക്കാക്കര, ഭാരത മാതാ കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാ ഫലം
ഒന്നു മുതല്‍ നാലു വരെ സെമസ്റ്ററുകള്‍ എംഎസ്‌സി മൈക്രോബയോളജി (നോണ്‍ സിഎസ്എസ്) ജനുവരി 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 21 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ എംഎ ഭരതനാട്യം, ചെണ്ട, കഥകളി സംഗീതം, കഥകളി വേഷം, മോഹിനിയാട്ടം, മദ്ദളം, മ്യൂസിക് വോക്കല്‍, മ്യൂസിക് വീണ, മ്യൂസിക് വയലിന്‍, മദ്ദളം (2025 അഡ്മിഷന്‍ റെഗുലര്‍, 2024 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020 മുതല്‍ 2024 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2019 ആദ്യ മേഴ്‌സി ചാന്‍സ്) ഡിസംബര്‍ 2025 പീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 21 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
വൈവ
ആറാം സെമസ്റ്റര്‍ ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ ആന്‍ഡ് കമ്യുണിക്കേഷന്‍ മോഡല്‍-മൂന്ന് ട്രിപ്പിള്‍ മെയിന്‍ (സിബിസിഎസ്) (പുതിയ സ്‌കീം-2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്) മാര്‍ച്ച് 2026 ന്റെ പ്രോജെക്റ്റ് വൈവ പരീക്ഷകള്‍ 27, 28 തീയതികളിലായി നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions