എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതികള്‍ക്കായി വെബ് സൈറ്റ് സന്ദര്‍ശിക്കുക.
എംഎസ്എസി നാനോസയന്‍സ് സ്‌പോട്ട് അഡ്മിഷന്‍
എംജി സര്‍വകലാശാല സ്‌കൂള്‍ ഓഫ് നാനോസയന്‍സ് ആന്‍ഡ് നാനോടെക്‌നോളജി പഠനവകുപ്പില്‍ കണ്ണൂര്‍ സര്‍വകലാശാലയുമായി ചേര്‍ന്നുള്ള സംയുക്ത ബിരുദാനന്തര ബിരുദ ഫിസിക്‌സ്, കെമിസ്ട്രി പ്രോഗ്രാമുകളിലേക്ക് ഒഴിവുകളുണ്ട്. ഇരു കോഴ്‌സുകളിലും ജനറല്‍ - ആറ്, ഈഴവ -ഒന്ന്, പട്ടികജാതി - ഒന്ന്, ഒബിസി - ഒന്ന്, ഇ ഡബ്ലിയു എസ് - ഒന്ന് വീതം ഒഴിവുകളുണ്ട്. താത്പര്യമുള്ളവര്‍ അസല്‍ രേഖകളുമായി 23ന് ഉച്ചയ്ക്കു 12.30-നകം കണ്‍വേര്‍ജന്‍സ് അക്കാദമിയ കോംപ്ലക്‌സിലെ ഓഫീസില്‍ (റൂം നമ്പര്‍ 302) നേരിട്ട് ഹാജരാകണം. വെബ്‌സൈറ്റ്: nnsst.mgu.ac.in, 9495392750, 9447709276.
എംഎഡ് പ്രവേശനം
എംജി സര്‍വകലാശാല സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സസിലെ 2026-27 അധ്യയന വര്‍ഷത്തെ എംഎഡ് പ്രവേശനം 23ന് നടത്തും. സെലക്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും അവരുടെ ഇ-മെയിലിലേക്ക് അഡ്മിഷന്‍ മെമ്മോ അയച്ചിട്ടുണ്ട്. മെമ്മോയില്‍ പറഞ്ഞിരിക്കുന്ന തീയതിയില്‍ ആവശ്യമായ രേഖകള്‍ സഹിതം സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സസില്‍ അഡ്മിഷനായി ഹാജരാകണം. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്: www.sps.mgu.ac.in, ഇ-മെയില്‍:[email protected], 0481-2731042.
വൈവ വോസി
നാലാം സെമസ്റ്റര്‍ എംഎസ്്‌സി കംപ്യൂട്ടര്‍ സയന്‍സ് (സിഎസ്എസ്) (2024 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) മാര്‍ച്ച് 2026 ന്റെ പ്രൊജക്റ്റ് ആന്റ് കോപ്രിഹെന്‍സീവ് വൈവ വോസി പരീക്ഷകള്‍ 24 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
അഞ്ചാം സെമസ്റ്റര്‍ എംഎസ്്്‌സി മെഡിക്കല്‍ ബയോകെമിസ്ട്രി (2023 അഡ്മിഷന്‍ റെഗുലര്‍, 2020 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2019 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2018 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2016, 2017 അഡ്മിഷനുകള്‍ അവസാന മേഴ്‌സി ചാന്‍സ്) മേയ് 2026 ന്റെ പ്രൊജക്റ്റ്, വൈവ വോസി പരീക്ഷകള്‍ 29 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
നാലാം സെമസ്റ്റര്‍ എംഎസ്്്‌സി മാത്ത്മാറ്റിക്‌സ് (സിഎസ്എസ് 2024 അഡ്മിഷന്‍ റെഗുലര്‍, 2019-2023 അഡ്മിഷന്‍ സപ്ലിമെന്ററി) മാര്‍ച്ച് 2026ന്റെ പ്രാക്ടിക്കല്‍, പ്രൊജക്റ്റ് ആന്‍ഡ് വൈവ വോസി രീക്ഷകള്‍ 23 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാ ഫലം
ഒന്‍പതാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിഎ എല്‍എല്‍ബി, ബിബിഎ എല്‍എല്‍ബി (ഓണേഴ്‌സ്) (2021 അഡ്മിഷന്‍ റെഗുലര്‍, 2018 മുതല്‍ 2020 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബിഎ എല്‍എല്‍ബി , ബിബിഎ എല്‍എല്‍ബി (ഓണേഴ്‌സ്) 2017 അഡ്മിഷന്‍ സപ്ലിമെന്ററി, 2016 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2015 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്) ജനുവരി 2026 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂലൈ മൂന്നു വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ആറാം സെമസ്റ്റര്‍ ത്രിവത്സര യൂണിറ്ററി എല്‍എല്‍ബി സ്‌പെഷല്‍ സപ്ലിമെന്ററി) ഏപ്രില്‍ 2026 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂലൈ മൂന്നു വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ഒന്‍പതാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബികോം എല്‍എല്‍ബി (ഓണേഴ്‌സ്) (2021 അഡ്മിഷന്‍ റെഗുലര്‍, 2018 മുതല്‍ 2020 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബികോം എല്‍എല്‍ബി (ഓണേഴ്‌സ്) 201 അഡ്മിഷന്‍ സപ്ലിമെന്ററി, 2016 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2015 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്,2014 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ്) ജനുവരി 2026 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂലൈ മൂന്നു വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ ബി വോക് ഡിഗ്രി പ്രോഗ്രാം ഡിസംബര്‍ 2025 പരീക്ഷാഫലം (2024 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019-2024 അഡ്മിഷന്‍ റീ അപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ഫസ്റ്റ് മേഴ്‌സി ചാന്‍സ്) പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂലൈ നാലു വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദാംശങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍ ലഭ്യമാണ്.
ബിഎ മൂന്നും നാലും സെമസ്റ്ററുകള്‍ (സിബിസിഎസ്എസ് 2012-2016 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ് - പ്രൈവറ്റ് രജിസ്‌ട്രേഷന്‍) ഏപ്രില്‍ 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂലൈ നാലു വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
പരീക്ഷാ തീയതി
മോഡല്‍ റണ്ടു ബിഎ, ബിഎസ് സി, ബി കോം റെഗുലര്‍ (1998-2008 അഡ്മിഷനുകള്‍ അവസാന സ്‌പെഷല്‍ മേഴ്‌സി ചാന്‍സ്) പരീക്കള്‍ ഓഗസ്റ്റ് അഞ്ചു മുതല്‍ നടക്കും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions