2026 ജൂ​ൺ 09 ന് ​ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ/​ബി​കോം/​ബി​ബി​എ എ​ൽ​എ​ൽ​ബി ബി​രു​ദ പ​രീ​ക്ഷ​ക​ളു​ടെ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ/​പ്രോ​ജ​ക്ട്/​വൈ​വ​വോ​സി

ആ​റാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് ബി​കോം ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ, ഏ​പ്രി​ൽ 2026 കോ​ഴ്സി​ന്‍റെ പ്രാ​ക്ടി​ക്ക​ൽ/ പ്രോ​ജ​ക്ട്/​വൈ​വ​വോ​സി പ​രീ​ക്ഷ 2026 മേ​യ് 5, 6, 7, 8, 11, 12, 13 എ​ന്നീ തീ​യ​തി​ക​ളി​ലാ​യി അ​താ​ത് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. യു​ഐ​ടി മു​ഖ​ത്ത​ല പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി തെ​രെ​ഞ്ഞെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ൾ കൊ​ട്ടി​യം മ​ന്നം മെ​മ്മോ​റി​യ​ൽ എ​ൻ​എ​സ്എ​സ് കോ​ള​ജി​ൽ (സെ​ന്‍റ​ർ നം. 116/28) 2026 ​മേ​യ് 12 ന് ​പ്രോ​ജ​ക്ട്/​വൈ​വ​യ്ക്കും 2026 മേ​യ് അ​ഞ്ചി​ന് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യ്ക്കും ഹാ​ജ​രാ​ക​ണം.

ആ​റാം സെ​മ​സ്റ്റ​ർ ബി​എ മ​ല​യാ​ളം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ, ഏ​പ്രി​ൽ 2026 ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ പ്രോ​ജ​ക്ട്/ വൈ​വ​വോ​സി 2026 മേ​യ് 06, 07 തീ​യ​തി​ക​ളി​ൽ അ​താ​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

ആ​റാം സെ​മ​സ്റ്റ​ർ ബി​വോ​ക് ടൂ​റി​സം ആ​ൻ​ഡ് ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്മെ​ന്‍റ് (352), ഏ​പ്രി​ൽ 2026 പ്രോ​ജ​ക്ട് ആ​ൻ​ഡ് വൈ​വ​വോ​സി പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2026 മേ​യ് 07 മു​ത​ൽ ന​ട​ത്താ​ൻ നി​ശ്ച​യി ച്ചി​രി​ക്കു​ന്ന ബി​എ/​ബി​കോം/​ബി​എ​സ്‍​സി മാ​ത്ത​മാ​റ്റി​ക്സ്/​ബി​ബി​എ (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം) കോ​ഴ്സു​ക​ളു​ടെ അ​ഞ്ച്, ആ​റ് സെ​മ​സ്റ്റ​ർ (റെ​ഗു​ല​ർ 2023 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്റ​റി 2022, 2021 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2026 മേ​യ് എ​ട്ടു മു​ത​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് വ​ർ​ഷ ബി​എ/​ബി​എ അ​ഫ്സ​ൽ ഉ​ൽ ഉ​ലാ​മ (ആ​ന്വ​ൽ സ്കീം ​പ്രൈ​വ​റ്റ് സ്റ്റ​ഡി) റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി (മെ​യി​ൻ & സ​ബ്സി​ഡി​യ​റി) പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2025 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ എം​എ​സ്‍​സി മാ​ത്ത​മാ​റ്റി​ക്സ് (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം റെ​ഗു​ല​ർ 2023 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2020 & 2021 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് 2017 2020 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും, ഹാ​ൾ​ടി​ക്ക​റ്റു​മാ​യി 2026 മേ​യ് 02 മു​ത​ൽ 11 വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ റീ​വാ​ല്യു​വേ​ഷ​ൻ ഇ.​ജെ II സെ​ക്‌​ഷ​നി​ൽ ഹാ​ജ​രാ​ക​ണം.