ഏഴാം സെമസ്റ്റർ പഞ്ചവർഷ എംബിഎ (ഇന്റഗ്രേറ്റഡ്) (2022 സ്കീം - റെഗുലർ - 2022 അഡ്മിഷൻ), (2015 സ്കീം – സപ്ലിമെന്ററി -2018 - 2021 അഡ്മിഷൻ വരെ), ജൂലൈ 2026 പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനീയറിംഗിൽ 2026 ഫെബ്രുവരിയിൽ നടത്തിയ എട്ടാം സെമസ്റ്റർ ബിടെക് (2018 സ്കീം – സപ്ലിമെന്ററി – 2019 അഡ്മിഷൻ, മേഴ്സിചാൻസ് - 2018 അഡ്മിഷൻ) പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2026 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിഎസ്സി ഫിസിക്സ് ആന്റ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (328), ബാച്ചിലർ ഓഫ് സോഷ്യൽ വർക്ക് (315), ബികോം കൊമേഴ്സ് ആൻഡ് ടാക്സ് പ്രൊസീജിയർ ആൻഡ് പ്രക്ടീസ്, ബികോം കൊമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ്, ബിഎ ഇംഗ്ലീഷ് ആൻഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (133) (ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി – 2023 അഡ്മിഷൻ, സപ്ലിമെന്ററി – 2021 & 2022 അഡ്മിഷൻ, മേഴ്സിചാൻസ് – 2013, 2017, 2018 & 2020 അഡ്മിഷൻ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 30
വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2026 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബികോം കൊമേഴ്സ് ആൻഡ് ടൂറിസം ആന്റ് ട്രാവൽ മാനേജ്മെന്റ് (338) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. കേരളസർവകലാശാല 2026 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിബിഎ ലോജിസ്റ്റിക്സ് (ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി – 2023 അഡ്മിഷൻ, സപ്ലിമെന്ററി – 2021 & 2022 അഡ്മിഷൻ, മേഴ്സിചാൻസ് – 2020 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2026 ജൂൺ 30 വരെ അപേക്ഷിക്കാം വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
അപേക്ഷ ക്ഷണിച്ചു
ജർമ്മൻ പഠന വിഭാഗം നടത്തുന്ന ജർമ്മൻ B1 (Deutsch B1) ഷോർട്ട് ടേം കോഴ്സിനായി അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത : പ്ലസ്ടു & ജർമ്മൻ A2 (കേരള സർവകലാശാല)/കേരളസർവകലാശാല അംഗീകരിച്ച യോഗ്യത, കോഴ്സ് ഫീസ് : 15000/-, യോഗ്യത : 120 മണിക്കൂർ, സമയം : 7.30 am - 9.00 am (തിങ്കൾ മുതൽ വെള്ളി), ആകെ സീറ്റുകൾ : 30, മിനിമം അപേക്ഷകൾ : 10, അപേക്ഷാഫീസ് 105/- രൂപയും രജിസ്ട്രേഷൻ ഫീസ് 105/- രൂപയുമാണ്. അപേക്ഷാഫോം ജർമ്മൻ വിഭാഗത്തിന്റെ (University)
വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
(https://www.keralauniversity.ac.in/dept/dept-home) പൂരിപ്പിച്ച അപേക്ഷകൾ 30.06.2026 വൈകുന്നേരം 4.00 മണിക്ക് മുമ്പായി പാളയം ക്യാമ്പസിലെ സെനറ്റ് ഹൗസിൽ ഏൽപ്പിക്കുക.
2026-27 അധ്യയനവർഷത്തേക്കുള്ള ബിരുദാനന്തര ബിരുദ (PG) പ്രവേശന നടപടികൾ തുടങ്ങി
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ., എയ്ഡഡ്, സ്വാശ്രയ കോളജുകളിലും യുഐടി, ഐഎച്ച്ആർഡി സെന്ററുകളിലും 2026-27 അധ്യയന വർഷത്തെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 2026 ജൂൺ 21 വരെ ഓൺലൈനായി അപേക്ഷിക്കാം. സർവകലാശാല അഡ്മിഷൻ വെബ്സൈറ്റ്
(https://admissions.keralauniversity.ac.in/pg2026) സന്ദർശിക്കുക.
ഓപ്ഷനുകൾ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
• വിദ്യാർഥികൾക്ക് പരമാവധി 20 ഓപ്ഷനുകൾ വരെ തെരഞ്ഞെടുക്കാം.
• കോഴ്സുകളെക്കുറിച്ചുള്ള വിവരങ്ങൾ അതാത് കോളജ് വെബ്സൈറ്റുകളിൽ ലഭിക്കും. ഇത് കൃത്യമായി പരിശോധിച്ച ശേഷം മാത്രം കോളജുകൾ തിരഞ്ഞെടുക്കുക.
• വിദ്യാർത്ഥികൾ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളും പ്രോഗ്രാമുകളും മാത്രം മുൻഗണനാക്രമത്തിൽ (Priority Order) നൽകാൻ പ്രത്യേകം ശ്രദ്ധിക്കുക.
• അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ നിർബന്ധമായും പ്രവേശനം നേടേണ്ടതാണ്. അല്ലാത്തപക്ഷം, തുടർന്നുള്ള അലോട്ട്മെന്റുകളിൽ അവരെ പരിഗണിക്കുന്നതല്ല. പരാതിരഹിതമായ ഓൺലൈൻ രജിസ്ട്രേഷൻ ലക്ഷ്യമിടുന്നതിനാൽ വിദ്യാർഥികൾ അതീവശ്രദ്ധയോടെയും ക്യത്യതയോടെയും രജിസ്ട്രേഷൻ നടപടികൾ (മാർക്ക് എൻട്രി) ഉൾപ്പെടെ പൂർത്തിയാക്കണം. രജിസ്ട്രേഷൻ സമയത്ത് നൽകുന്ന മൊബൈൽ ഫോൺ നമ്പർ പ്രവേശനനടപടികൾ അവസാനിക്കുന്നത് വരെ ഒരുകാരണവശാലും മാറ്റരുത്.
ഫീസും മറ്റ് നിർദ്ദേശങ്ങളും:
• രജിസ്ട്രേഷൻ ഫീസ്: പൊതുവിഭാഗത്തിന് 1000/- രൂപ, എസ്സി/എസ്.ടി (SC/ST) വിഭാഗത്തിന് 550/- രൂപ.
• ഓൺലൈനായി അപേക്ഷിച്ച ശേഷം അതിന്റെ പ്രിന്റൗട്ട് സർവകലാശാലയിലേക്കോ കോളജുകളിലേക്കോ അയക്കേണ്ടതില്ല.
• അപേക്ഷയുടെ പ്രിന്റ്ഔട്ടും ഫീസടച്ചതിന്റെ രസീതും (Fee Receipt) അലോട്ട്മെന്റ് ലഭിച്ച് കോളജിൽ പ്രവേശനം നേടുന്ന സമയത്ത് ഹാജരാക്കിയാൽ മതിയാകും.
• ഓൺലൈൻ പേയ്മെന്റ് മാത്രം: എല്ലാ ഫീസുകളും അവരവരുടെ പ്രൊഫൈലിൽ നിന്ന് ഓൺലൈൻ വഴി മാത്രമേ അടയ്ക്കാൻ സാധിക്കൂ.
• ഡിഡി, ചെക്ക്, ചലാൻ, KU-Epayment etc. എന്നിവ സ്വീകരിക്കുന്നതല്ല.
• റീഫണ്ട് ലഭിക്കില്ല: തെറ്റായി ഒടുക്കുന്ന ഫീസുകൾ പിന്നീട് റീഫണ്ട് ചെയ്യുന്നതല്ല.
• രസീത് സൂക്ഷിക്കുക: ഫീസടച്ച ശേഷം ലഭിക്കുന്ന രസീത് (Fee Receipt) ഭാവി ആവശ്യങ്ങൾക്കായി നിർബന്ധമായും സൂക്ഷിച്ചുവെക്കുക.
കൂടുതൽ വിവരങ്ങൾക്ക്: അഡ്മിഷനുമായി ബന്ധപ്പെട്ട പുതിയ അപ്ഡേറ്റുകൾക്കായി സർവകലാശാലയുടെ പത്രക്കുറിപ്പുകളും ഔദ്യോഗിക വെബ്സൈറ്റും പരിശോധിക്കുക പ്രോസ്പെക്ടസ് വായിച്ചതിന് ശേഷം മാത്രം ഓൺലൈൻ രജിസ്ട്രേഷൻ നടപടികളിലേക്ക് കടക്കുക. വെബ്സൈറ്റ് ലിങ്ക്: https://admissions.keralauniversity.ac.in/pg2026. ഹെൽപ്പ് ലൈൻ നമ്പർ : 8281883052, 8281883053, 8281883052 (Whatsapp), ഇ-മെയിൽ : [email protected].
കേരളസർവകലാശാല ഒന്നാം വർഷ ബിഎഡ് പ്രവേശനം - 2026
കേരളസർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./ എയ്ഡഡ്/സ്വാശ്രയ/കെ യു സി റ്റി ഇ കോളേജുകളിലേക്കുള്ള 2026-27 അധ്യയന വർഷത്തിലെ ബിഎഡ് കോഴ്സുകളുടെ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
കേരളസർവകലാശാലയുടെ കീഴിൽ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ
വിദ്യാർഥികളും (General/Reservation/Management/Sports quota/ PWD/ Transgender/
TLM/Lakshadweep ഉൾപ്പെടെ) ഏകജാലക സംവിധാനം വഴി അപേക്ഷ
സമർപ്പിക്കണം.
ഓൺലൈൻ രജിസ്ട്രേഷൻ 19 ന് അവസാനിക്േകും. ഓൺലൈൻ രജിസ്ട്രേഷന്റെ അവസാന തീയതി വരെ അപേക്ഷയിലെ തെറ്റുകൾ തിരുത്താം. ഹെൽപ്പ് ലൈൻ നമ്പർ : 8281883053 (Whatsapp also), ഇമെയിൽ: [email protected].





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions