ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ പി​ജി ഡി​പ്ലോ​മ ഇ​ൻ ജി​യോ ഇ​ൻ​ഫോ​മാ​റ്റി​ക്സ് ഫോ​ർ സ്പെ​ഷ​ൽ പ്ലാ​നിം​ഗ് (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി), മേ​യ് 2026 പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​യി​ല്ലാ​തെ 2026 27 മു​ത​ൽ 29 വ​രെ​യും പി​ഴ​യോ​ടു​കൂ​ടെ30 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ വി​ജ്ഞാ​പ​നം

ക​ണ്ണൂ​ർ: ബി​കോം അ​ഡി​ഷ​ണ​ൽ കോ ​ഓ​പ്പ​റേ​ഷ​ൻ (പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ), ഏ​പ്രി​ൽ 2026 പ​രീ​ക്ഷ​ക​ൾ​ക്ക് 2026 ഇ​ന്നു മു​ത​ൽ 2026 30 വ​രെ പി​ഴ​യി​ല്ലാ​തെ​യും 2026 ഓ​ഗ​സ്റ്റ് ഒ​ന്നു​വ​രെ പി​ഴ​യോ​ടു കൂ​ടി​യും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. 2025 അ​ഡ്മി​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യ്ക്ക് ഓ​ൺ​ലൈ​ൻ മു​ഖേ​ന​യും 2022 മു​ത​ൽ 2024 വ​രെ അ​ഡ്മി​ഷ​ൻ നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ ഓ​ഫ്‌​ലൈ​ൻ മു​ഖേ​ന​യും പ​രീ​ക്ഷ​യ്ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്. പു​തു​ക്കി​യ പ​രീ​ക്ഷാ വി​ജ്ഞാ​പ​നം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ ഫ​ലം

ക​ണ്ണൂ​ർ: ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ഹോ​ട്ട​ൽ മാ​നേ​ജ്‍​മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് സ​യ​ൻ​സ് (സ​പ്ലി​മെ​ന്‍റ​റി -2020 മു​ത​ൽ2023 വ​രെ​യു​ള്ള പ്ര​വേ​ശ​നം) ഏ​പ്രി​ൽ-2026 പ​രീ​ക്ഷാ ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​നഃ​പ​രി​ശോ​ധ​ന, സൂ​ക്ഷ്മ പ​രി​ശോ​ധ​ന, ഫോ​ട്ടോ കോ​പ്പി എ​ന്നി​വ​ക്കു​ള്ള ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​ക​ൾ ഓ​ഗ​സ്റ്റ് ഒ​ന്നി​ന് വൈ​കു​ന്നേ​രം​അ​ഞ്ചു​വ​രെ സ്വീ​ക​രി​ക്കു​ന്ന​താ​ണ്.

സീ​റ്റൊ​ഴി​വ് -എം​എ ഹി​സ്റ്റ​റി

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഡോ. ​ജാ​ന​കി അ​മ്മാ​ൾ കാ​മ്പ​സ്, പാ​ല​യാ​ട് ച​രി​ത്ര വി​ഭാ​ഗ​ത്തി​ൽ എം​എ ഹി​സ്റ്റ​റി കോ​ഴ്‌​സി​ന് ഇ​ടി​ബി (ഈ​ഴ​വ /തി​യ /ബി​ല്ല​വ) സീ​റ്റു ഒ​ഴി​വു​ണ്ട്. യോ​ഗ്യ​രാ​യ​വ​ർ 2026 നാ​ളെ 11ന് ​വ​കു​പ്പ് മേ​ധാ​വി മു​മ്പാ​കെ സ​ർ​ട്ടി​ഫി​ക​റ്റു​ക​ൾ സ​ഹി​തം ഹാ​ജ​രാ​വ​ണം. ഫോ​ൺ: 9595890176

എം​എ​സ്‌​സി മൈ​ക്രോ​ബ​യോ​ള​ജി

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പാ​ല​യാ​ട് ഡോ. ​ജാ​ന​കി അ​മ്മാ​ൾ കാ​മ്പ​സി​ൽ ഒ​ന്നാം വ​ർ​ഷ എം​എ​സ്‌​സി മൈ​ക്രോ​ബ​യോ​ള​ജി പ്രോ​ഗ്രാ​മി​ൽ ഇ​ഡ​ബ്ള്യു​എ​സ് (എ​ക്ക​ണോ​മി​ക്ക​ലി വീ​ക്ക​ർ സെ​ക്ഷ​ൻ) വി​ഭാ​ഗ​ത്തി​ലും എം​എ​സ്‌​സി കം​പ്യൂ​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി പ്രോ​ഗ്രാ​മി​ൽ ജ​ന​റ​ൽ, എ​സ്ഇ​ബി​സി, ഇ​ഡ​ബ്ള്യു​എ​സ് വി​ഭാ​ഗ​ത്തി​ലും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്.
50% മാ​ർ​ക്കി​ൽ കു​റ​യാ​ത്ത ബി​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി/ മൈ​ക്രോ​ബ​യോ​ള​ജി/ ബ​യോ​കെ​മി​സ്ട്രി/ കെ​മി​സ്ട്രി/ സു​വോ​ള​ജി/ ബോ​ട്ട​ണി/ പ്ലാ​ന്‍റ് സ​യ​ൻ​സ്/ ലൈ​ഫ് സ​യ​ൻ​സ് അ​ല്ലെ​ങ്കി​ൽ മൈ​ക്രോ​ബ​യോ​ള​ജി/ ബ​യോ​ടെ​ക്നോ​ള​ജി ഒ​രു വി​ഷ​യ​മാ​യി പ​ഠി​ച്ച മ​റ്റ് ഏ​തെ​ങ്കി​ലും വി​ഷ​യം യോ​ഗ്യ​ത​യു​ള്ള​വ​രെ എം​എ​സ്‌​സി മൈ​ക്രോ​ബ​യോ​ള​ജി​ക്ക് പ​രി​ഗ​ണി​ക്കും. എ​ന്നാ​ൽ ബി​എ​സ് സി ​ലൈ​ഫ് സ​യ​ൻ​സ് വി​ഷ​യ​ങ്ങ​ൾ /കെ​മി​സ്ട്രി / ഫി​സി​ക്സ് / കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് / മാ​ത്ത​മാ​റ്റി​ക്സ് യോ​ഗ്യ​ത​യു​ള്ള​വ​രെ എം​എ​സ്‌​സി കം​പ്യൂ​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി​ക്ക് പ​രി​ഗ​ണി​ക്കും.
താ​ത്പ​ര്യ​മു​ള്ള​വ​ർ അ​സ​ൽ പ്ര​മാ​ണ​ങ്ങ​ൾ സ​ഹി​തം ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പാ​ല​യാ​ട് ഡോ. ​ജാ​ന​കി അ​മ്മാ​ൾ കാ​മ്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബ​യോ​ടെ​ക്നോ​ള​ജി ആ​ൻ​ഡ് മൈ​ക്രോ​ബ​യോ​ള​ജി വ​കു​പ്പി​ൽ 2026 നാ​ളെ രാ​വി​ലെ 11 ന് ​മു​മ്പാ​യി ഹാ​ജ​രാ​ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9496540524 ഫോ​ൺ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

 ത​ത്സ​മ​യ പ്ര​വേ​ശ​നം-എം​എ​സ്‌​സി മോ​ളി​ക്യൂ​ല​ർ ബ​യോ​ള​ജി

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പാ​ല​യാ​ട് ജാ​ന​കി അ​മ്മാ​ൾ കാ​മ്പ​സി​ൽ എം​എ​സ്‌​സി മോ​ളി​ക്യൂ​ല​ർ ബ​യോ​ള​ജി പ്രോ​ഗ്രാ​മി​ൽ സീ​റ്റു​ക​ളു​ടെ ഒ​ഴി​വു​ണ്ട്. താ​ത്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ അ​സ​ൽ യോ​ഗ്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം നാ​ളെ രാ​വി​ലെ 11ന് ​വ​കു​പ്പ് മേ​ധാ​വി​ക്ക് മു​മ്പാ​കെ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം. ഫോ​ൺ. 9663749475

 ഓ​പ്പ​ൺ ഡി​ഫ​ൻ​സ് 29ന്

​ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ കൊ​മേ​ഴ്‌​സ് വി​ഷ​യ​ത്തി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന മെ​ൽ​ബി ജോ​ർ​ജ് ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി പി​എ​ച്ച്ഡി ബി​രു​ദ​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ത്തി​ന്മേ​ലു​ള്ള ഓ​പ്പ​ൺ ഡി​ഫ​ൻ​സ് 29 രാ​വി​ലെ 11ന് ​വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗി​ലൂ​ടെ ന​ട​ത്തു​മെ​ന്ന് റി​സ​ർ​ച്ച് ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു. പ്ര​സ്തു​ത പ്ര​ബ​ന്ധം ഓ​പ്പ​ൺ ഡി​ഫ​ൻ​സി​ന് മൂ​ന്നു ദി​വ​സം മു​മ്പ് മു​ത​ൽ ക​ണ്ണൂ​ർ ശ്രീ​നാ​രാ​യ​ണ കോ​ള​ജ് ലൈ​ബ്ര​റി​യി​ൽ പ​രി​ശോ​ധ​ന​യ്ക്ക് ല​ഭ്യ​മാ​യി​രി​ക്കും.

വാ​ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ​യ്യ​ന്നൂ​ർ, മാ​ങ്ങാ​ട്ടു​പ​റ​മ്പ കാ​മ്പ​സു​ക​ളി​ൽ ഇം​ഗ്ലീ​ഷ് വി​ഷ​യ​ത്തി​ലേ​ക്കാ​യി ദി​വ​സ വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള വാ​ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ നാ​ളെ രാ​വി​ലെ 11ന് ​ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല സ്വാ​മി ആ​ന​ന്ദ തീ​ർ​ത്ഥ കാ​മ്പ​സി​ൽ (പ​യ്യ​ന്നൂ​ർ ) വ​ച്ച് ന​ട​ത്തു​ന്നു. യോ​ഗ്യ​രാ​യ​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, പ്ര​വൃ​ത്തി പ​രി​ച​യം തു​ട​ങ്ങി​യ​വ സ​ഹി​തം കാ​മ്പ​സ് ഡ​യ​റ​ക്ട​ർ മു​ൻ​പാ​കെ ഹാ​ജ​രാ​കേ​ണ്ട​താ​ണ്‌