2026 മേയിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ബിഎ/ ബികോം/ബിഎസ്സി മാത്തമാറ്റിക്സ്/ബിബിഎ (വിദൂരവിദ്യാഭ്യാസം) കോഴ്സുകളുടെ അഞ്ച്. ആറ് സെമസ്റ്റർ (റെഗുലർ 2023 അഡ്മിഷൻ, സപ്ലിമെന്ററി 2022/2021 അഡ്മിഷൻ) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2026 ഏപ്രിൽ, മേയ് മാസങ്ങളിൽ നടത്തുന്ന ഏഴ്, എട്ട് സെമസ്റ്റർ ബിഡെസ് ഡിഗ്രി പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2025 ജൂണിൽ നടത്തിയ എംഎ ഹിന്ദി ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പ്രീവിയസ് (വിദൂരവിദ്യാഭ്യാസം 2006 സ്കീം) & ഫൈനൽ (വിദൂരവിദ്യാഭ്യാസം 2009 അഡ്മിഷൻ) മേഴ്സിചാൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 30 വരെ ഓഫ്ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2025 ജൂണിൽ നടത്തിയ എംഎ മ്യൂസിക് ഫൈനൽ (വിദൂരവിദ്യാഭ്യാസം 2006 സ്കീം) മേഴ്സിചാൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 28 വരെ ഓഫ്ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2025 ജൂണിൽ നടത്തിയ രണ്ട്, നാല് സെമസ്റ്റർ ബിഎ മലയാളം വിത്ത് മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ട്രാൻസ്ലേഷൻ (റീസ്ട്രക്ചേർഡ്) (മേഴ്സിചാൻസ് 2000 2009 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 29 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
ഒന്നാം സെമസ്റ്റർ ബിഎംഎസ് ഹോട്ടൽ മാനേജ്മെന്റ്, മാർച്ച് 2026 പരീക്ഷയുടെ പ്രാക്ടിക്കൽ 26ന് ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
2025 ഓഗസ്റ്റിൽ നടത്തിയ ഒന്നാം വർഷ ബിബിഎ (പ്രൈവറ്റ്) ഡിഗ്രി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്/ ഹാൾടിക്കറ്റുമായി 2026 മാർച്ച് 25 മുതൽ ഏപ്രിൽ 01 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഇ.ജെ.III സെക്ഷനിൽ ഹാജരാകണം.
വാർഷിക സമ്മർ കോച്ചിംഗ് ക്യാമ്പ്
ഡിപ്പാർട്ട്മെന്റ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ സ്കൂൾ/കോളജ് വിദ്യാർഥികൾക്കായുള്ള വാർഷിക സമ്മർ കോച്ചിംഗ് ക്യാമ്പ് 2026 ഏപ്രിൽ ആറു മുതൽ മേയ് 30 വരെ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്നു.
അത്ലറ്റിക്സ്, ഫുട്ബോൾ, ക്രിക്കറ്റ്, ഹാൻഡ്ബോൾ, ബാസ്കറ്റ് ബോൾ. ടേബിൾ ടെന്നീസ്, യോഗാസന, എന്നീ ഇനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. പരിശീലന സമയം രാവിലെ 6.30 മുതൽ 8.30 വരെയും വൈകുന്നേരം 4.30 മുതൽ 6.30 വരെയുമാണ്. അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും പിഎംജിയിലുള്ള ജി.വി.രാജ പവലിയനിൽ പ്രവർത്തിക്കുന്ന ഫിസിക്കൽ എജ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റുമായോ <https://pe.keralauniversity.ac.in/> keralauniversity.ac.in <https://keralauniversity.ac.in/>എന്ന വെബ്സൈറ്റിൽ നിന്നോ അപേക്ഷാഫോം ഡൗൺലോഡ് ചെയ്യാം.
രജിസ്ട്രേഷൻ ഫീസ് 2000/ രൂപ (ജിഎസ്ടി ഉൾപ്പെടെ),Account Details: 57002302859 IFSC: SBIN0070292, Account Name: Stadium Development Fund, Director, Department of Physical Education.
വിശദവിവരങ്ങൾക്ക്: 04712306485, 9495304076, 7994759331, 9846594508, 8075978209.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions