മാസ്‌റ്റേഴ്‌സ് പ്രോഗ്രാം - മൂന്നാം സെമസ്റ്റർ ഫൈവ് ഇയർ ഇന്‍റഗ്രേറ്റഡ് മാസ്റ്റേഴ്സ് (സിബിസിഎസ്എസ്) റഗുലർ-2025 അഡ്മിഷൻ, സപ്ലിമെന്‍ററി, ഇംപ്രൂവ്മെന്‍റ്-2025 പരീക്ഷകൾക്ക് ഒക്ടോബർ 19 മുതൽ 29 വരെ അപേക്ഷിക്കാം. ഇതിനു മുന്നോടിയായി ഡിപ്പാർട്ട്മെന്‍റൽ കോഴ്സ് രജിസ്ട്രേഷൻ, സ്റ്റുഡന്‍റ് രജിസ്ട്രേഷൻ, എന്നി ഒക്ടോബർ ഒന്നു മുതൽ ഒന്പതു വരെയുള്ള തിയതികളിൽ പൂർത്തീകരിക്കണം. വിജ്ഞാപനം യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷ ഫലം

നാലാം സെമസ്റ്റർ എംഎസ്എസി ഫിസിക്സ്/ കെമിസ്ട്രി (നാനോസയൻസ് ആൻഡ് നാനോടെക്നോളജി) (ജോയിന്‍റ് സി എസ് എസ് - റഗുലർ), മേയ് 2026 പരീക്ഷകളുടെ ഫലം പ്രസിദ്ധികരിച്ചു. പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനഃപരിശോധന/ സൂക്ഷ്മപരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് ഒക്ടോബർ ഏഴിന് വൈകുന്നേരം അഞ്ചു വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ എംഎ (അറബിക് , ഇംഗ്ലീഷ് , ഹിസ്റ്ററി , ഡെവലപ്മെന്‍റ് ഇക്കണോമിക്സ്), എംകോം അക്കൗണ്ടിംഗ് ആൻഡ് ടാക്സേഷൻ ഡിഗ്രി അഡ്മിഷൻ-സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ് ) പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, ഫോട്ടോകോപ്പി, സൂക്ഷ്മ പരിശോധന എന്നിവക്കുള്ള അപേക്ഷകൾ ഒക്ടോബർ ആറു വരെ സ്വീകരിക്കും.

പ്ലസ്ടു വിദ്യാർഥികൾക്കു ഫിസിക്സ് കെമിസ്ട്രി തത്സമയ പ്രവേശനം

പയ്യന്നൂർ കാന്പസിലെ ഫിസിക്സ്, കെമിസ്ട്രി പഠന വകുപ്പുകൾ നടത്തുന്ന അഞ്ചുവർഷ ഇന്‍റഗ്രേറ്റഡ് ബിരുദ പ്രോഗ്രാമിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് തത്സമയ പ്രവേശനം നടത്തുന്നു. പ്ലസ്ടു സയൻസ് (കുറഞ്ഞത് 50 ശതമാനം മാർക്) യോഗ്യത ഉള്ളവർ ഇന്ന് രാവിലെ 11ന്
പയ്യന്നൂർ കാന്പസിൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം. ഫോൺ: 04972806401, 9497720572.

ടൈം ടേബിളുകൾ

അഫിലിയേറ്റഡ് കോളജിലെ അഞ്ച് , ഒന്പത് സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് എം എസ് സി ഇൻ കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷൽ ഇന്‍റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് പരീക്ഷകളുടെ ടൈം ടേബിളുകൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു .

പരീക്ഷ രജിസ്ട്രേഷൻ

അഫിലിയേറ്റഡ് കോളജുകളിലെ അഞ്ചാം സെമസ്റ്റർ എഫ് വൈ യു ജി പ്രോഗ്രാമുകളുടെ (2024 അഡ്മിഷൻ- റഗുലർ) നവംബർ,2026 പരീക്ഷയുമായി ബന്ധപ്പെട്ട സ്റ്റുഡന്‍റ് രജിസ്ട്രേഷൻ 29 മുതൽ ഒക്ടോബർ അഞ്ചുവരെ വരെ നടത്താവുന്നതാണ്. ഫീസ് അടക്കുവാനുള്ള തീയതി 08.10.2026 മുതൽ 13.10.2026 വരെയാണ്. പരീക്ഷ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പ്രൈവറ്റ് രജിസ്‌ട്രേഷൻ സേവനങ്ങൾ തടസപ്പെടും

വിദൂര വിദ്യാഭ്യാസം/ പ്രൈവറ്റ് രജിസ്‌ട്രേഷൻ എന്നിവയുമായി ബന്ധപ്പെട്ട പരീക്ഷാ വിഭാഗത്തിലെ സെക്ഷനുകൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ 24 മുതൽ 28 വരെ വിദ്യാർഥികൾക്ക് പ്രസ്തുത സെക്ഷനുകളിൽ നിന്നുള്ള സേവനം തടസപ്പെടും.