ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ FYUGP, മേയ് 2026 (റെഗുലർ - 2024 അഡ്മിഷൻ) പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.
പരീക്ഷാവിജ്ഞാപനം
ജൂൺ 18 ന് തുടങ്ങുന്ന ഒന്നാം സെമസ്റ്റർ യൂണിറ്ററി എൽഎൽബി പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
റെഗുലർ ബിടെക് 2013 സ്കീം – ഏഴാം സെമസ്റ്റർ കോഴ്സിൽ വരുന്ന ബിടെക് പാർട്ട്ടൈം റീസ്ട്രക്ചേർഡ് കോഴ്സ് – 2013 സ്കീം (2014 അഡ്മിഷൻ മാത്രം) ഏഴാം സെമസ്റ്റർ - മേയ് 2026 – മേഴ്സിചാൻസ് പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ജൂൺ 17 മുതൽ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബിഎഡ് (2019 സ്കീം – റെഗുലർ - 2025 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി – 2024 അഡ്മിഷൻ, സപ്ലിമെന്ററി – 2022 & 2023 അഡ്മിഷൻ), ജൂൺ 2026 പരീക്ഷാവിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രോജക്ട്/വൈവവോസി
ആറാം സെമസ്റ്റർ ബിഎംഎസ് ഹോട്ടൽ മാനേജ്മെന്റ്, ഏപ്രിൽ 2026 പരീക്ഷയുടെ പ്രോജക്ട്/വൈവവോസി പരീക്ഷകൾ 2026 ജൂൺ 08 മുതൽ അതാത് കേന്ദ്രങ്ങളിൽ വച്ച് നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സീറ്റൊഴിവ്
അറബിക് വിഭാഗം നടത്തി വരുന്ന ഹ്രസ്വകാല ഡിപ്ലോമ ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക് (ഓൺലൈൻ) 2026 മേയ് മാസത്തിൽ ആരംഭിക്കുന്ന പതിനൊന്നാമത് ബാച്ചിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യത: സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക്, പ്രിലിമിനറി അറബിക്, മുൻഷി അറബിക്, അറബിക് ടീച്ചേർസ് എക്സാമിനേഷൻ, ഏതെങ്കിലും ഡിഗ്രി (അറബിക് സെക്കൻഡ് ഭാഷയായിരിക്കണം), ഓറിയന്റൽ ടൈറ്റിൽ (ആലിം /ഫാളിൽ). ഫീസ് : 6500 രൂപ. സീറ്റുകൾ: 15 കാലാവധി : 6 മാസം. ഓൺലൈനായി അപേക്ഷിക്കുന്നതിനായി www.arabicku.in വെബ്സൈറ്റ് സന്ദർശിക്കുക. അവസാന തീയതി 2026 മെയ് 30 ശനിയാഴ്ച വൈകുന്നേരം അഞ്ച് മണി. വിശദവിവരങ്ങൾക്കായി 0471-2308846/9747318105 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
അപേക്ഷ ക്ഷണിച്ചു
തുടർവിദ്യാഭ്യാസ വ്യാപന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ലൊയോള കോളജ് ഓഫ് സോഷ്യൽ സയൻസസ് (ഓട്ടോണമസ്) ൽ നടത്തപ്പെടുന്ന പിജി ഡിപ്ലോമ ഇൻ കൗൺസിലിംഗ് സൈക്കോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് അപേക്ഷകരുടെ മിനിമം യോഗ്യത. അപേക്ഷാഫോമിന്റെ വില 100/- രൂപ, കോഴ്സ് ഫീസ് 16,500/- രൂപ. ശ്രീകാര്യത്തുള്ള ലൊയോള കോളജ് ഓഫീസിൽ നിന്നും 2026 ജൂൺ 1 മുതൽ അപേക്ഷാഫോം ലഭിക്കും. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 15. ഫോൺ: 0471-2592059.
ടൈംടേബിൾ
2026 ജൂൺ 18 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ യൂണിറ്ററി (ത്രിവത്സര) എൽഎൽബി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ ബിഎ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി – 2023 അഡ്മിഷൻ, സപ്ലിമെന്ററി – 2022 – 2021 അഡ്മിഷൻ), ജൂൺ 2026 പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്
ബി.എ/ ബിഎസ്സി/ബികോം ജൂൺ 2026 (ഇപ്രൂവ്മെന്റ്/സപ്ലിമെന്ററി - 2023 അഡ്മിഷൻ, സപ്ലിമെന്ററി 2022 & 2021 അഡ്മിഷൻ, മേഴ്സിചാൻസ് - 2013, 2017, 2018 & 2020 അഡ്മിഷൻ) പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബിഎ, ബിഎസ്സി, ബികോം, ബിബിഎ, ബിസിഎ, ബിപിഎ, ബിഎംഎസ്, ബിഎസ്ഡബ്ല്യൂ, എന്നീ സിബിസിഎസ്എസ് (സിആർ) (ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി - 2023 അഡ്മിഷൻ, സപ്ലിമെന്ററി - 2022 & 2021 അഡ്മിഷൻ) & മേഴ്സിചാൻസ് - 2013, 2017, 2018 & 2020 അഡ്മിഷൻ & ബിവോക് (റെഗുലർ - 2024 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി -
2023 അഡ്മിഷൻ, സപ്ലിമെന്ററി - 2021 & 2022 അഡ്മിഷൻ) & മേഴ്സിചാൻസ്- 2017, 2018 & 2020 അഡ്മിഷൻ, ജൂൺ 2026 പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കോളജ് മാറ്റത്തിന് അപേക്ഷിക്കാം
കേരളസർവകലാശാലയുടെ കീഴിലുള്ള കോളേജുകളിൽ അഞ്ചാം സെമസ്റ്ററിലേക്ക് ബിരുദ വിദ്യാർത്ഥികൾക്ക് (FYUGP) 2026-27 അദ്ധ്യയന വർഷത്തിൽ മേജർ വിഷയം മാറാതെയുള്ള കോളേജ് മാറ്റത്തിനായി അപേക്ഷിക്കാം. കോളജ് മാറ്റം ഗവ./എയ്ഡഡ് കോളജുകൾ തമ്മിലും (ഓട്ടോണോമസ് ഒഴികെ), സ്വാശ്രയ കോളജുകൾ തമ്മിലും, യുഐടി സെന്ററുകൾ തമ്മിലും അനുവദിക്കുന്നതാണ്.
പൂരിപ്പിച്ച അപേക്ഷ, +2 അല്ലെങ്കിൽ തത്തുല്യ പരീക്ഷയുടെ മാർക്ക് ലിസ്റ്റ് സഹിതം പഠിക്കുന്ന കോളജിലെ പ്രിൻസിപ്പാളിന്റെ ശുപർശയോടൊപ്പം 1050 /- രൂപ ഫീസ് അടച്ചു ചേരാൻ പോകുന്ന കോളജിൽ 2026 ജൂൺ 03 ന് മുൻപായി സമർപ്പിക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ 1575 /- രൂപ കൂടി അടയ്ക്കേണ്ടതാണ്. അപേക്ഷ സർവകലാശാല രജിസ്ട്രാർ തപാലിൽ ലഭിക്കേണ്ട അവസാന തീയതി 06.06.2026 ആണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ നിരസിക്കും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions