അഫിലിയേറ്റഡ് കോളജുകളിലെ അഞ്ചാം സെമസ്റ്റര്‍ യുജി, തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ ബിടിഎ എന്നിവയുടെ നവംബര്‍ 2026 സപ്ലിമെന്‍ററി, ഇംപ്രൂവ്‌മെന്‍റ് പരീക്ഷകള്‍ക്ക് ഓഗസ്റ്റ് മൂന്ന് മുതല്‍ രജിസ്റ്റര്‍ ചെയ്യാം. പിഴയില്ലാതെ 17 വരെയും 210 രൂപ പിഴയോടെ 20 വരെയും അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റര്‍ എംഎസ്‌സി ഹെല്‍ത്ത് ആൻഡ് യോഗ തെറാപ്പി റഗുലര്‍, സപ്ലിമെന്‍ററി ഡിസംബര്‍ 2026 പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് ഓഗസ്റ്റ് മൂന്നു മുതല്‍ ലഭ്യമാകും. പിഴയില്ലാതെ ഓഗസ്റ്റ് 17 വരെയും 210 രൂപ പിഴയോടെ ഓഗസ്റ്റ് 20 വരെയും അപേക്ഷിക്കാം.
വിദൂരവിഭാഗം/ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ അഞ്ചാം സെമസ്റ്റര്‍ (2021 മുതല്‍ 2023 വരെ പ്രവേശനം) ബിഎ, ബിഎസ്‌സി, ബികോം, ബിബിഎ, ബിഎ അഫ്‌സല്‍ ഉല്‍ ഉലമ, ബിഎ മള്‍ട്ടിമീഡിയ പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് ഓഗസ്റ്റ് മൂന്ന് മുതല്‍ ലഭ്യമാകും. പിഴയില്ലാതെ ഓഗസ്റ്റ് 17 വരെയും 210 രൂപ പിഴയോടെ 20 വരെയും അപേക്ഷിക്കാം.
പരീക്ഷാഫലം
വിദൂരവിഭാഗം രണ്ടാം സെമസ്റ്റര്‍ എംകോം ഏപ്രില്‍ 2026 (2022, 2023 പ്രവേശനം), ഏപ്രില്‍ 2025 (2021 പ്രവേശനം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഓഗസ്റ്റ് 13 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ എംഎ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷന്‍ ഏപ്രില്‍ 2026 റഗുലര്‍, സപ്ലിമെന്‍ററി, ഇംപ്രൂവ്‌മെന്‍റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
വിദൂരവിഭാഗം രണ്ടാം സെമസ്റ്റര്‍ ബിഎ, ബിഎ അഫ്‌സല്‍ ഉല്‍ ഉലമ, ബിഎസ്‌സി മാത്തമാറ്റിക്‌സ് ഏപ്രില്‍ 2026 സപ്ലിമെന്‍ററി, ഇംപ്രൂവ്‌മെന്‍റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 31 മുതല്‍ ഓഗസ്റ്റ് 14 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ഇഎംഎസ് ചെയര്‍ ലൈബ്രറി
കാലിക്കട്ട് സര്‍വകലാശാലാ ഇഎംഎസ് ചെയര്‍ ലൈബ്രറി അടുത്ത മാസം പൊതുജനങ്ങള്‍ക്കായി തുറക്കുന്നു. ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് 9447394721,7907077970, 8129317440 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
അഫ്സല്‍-ഉല്‍-ഉലമ (പ്രിലിമിനറി) ഓഗസ്റ്റ് 28 വരെ പ്രവേശനം
കാലിക്കട്ട് സര്‍വകലാശാല 2026-27 അധ്യയന വര്‍ഷത്തെ അഫ്സല്‍-ഉല്‍-ഉലമ (പ്രിലിമിനറി) പ്രോഗ്രാമിലേക്ക് പ്രവേശനം നേടുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 28 വരേക്ക് നീട്ടി. ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നേടുന്നതിന് കോളജുകളുമായി ബന്ധപ്പെടണം. ഇതുവരെ രജിസ്‌ട്രേഷന്‍ ചെയ്യാത്തവര്‍ക്കായി ലേറ്റ് രജിസ്‌ട്രേഷന്‍ സൗകര്യം ലഭ്യമാണ്.ലേറ്റ് രജിസ്‌ട്രേഷന്‍ ഫീസ് എസ്‌സി/ എസ്ടി: 570 രൂപ. മറ്റുള്ളവര്‍: 870 രൂപ. ഫോണ്‍: 0494 2407016, 2407017, 2660600





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions