ഒന്നാം സെമസ്റ്റര്‍ എംസിഎ (2025 അഡ്മിഷന്‍ റെഗുലര്‍, 2022 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2021 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2020 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്) നവംബര്‍ 2025 പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും 25 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

ബികോം (യുജി) ആനുവല്‍ സ്‌കീം അവസാന സ്‌പെഷല്‍ മേഴ്‌സി ചാന്‍സ് (1992 മുതല്‍ 1997 വരെ അഡ്മിഷനുകള്‍ റെഗുലര്‍, പ്രൈവറ്റ് ) ഡിസംബര്‍ 2024 പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും 23 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ എംഎ ഇംഗ്ലീഷ് (സിഎസ്എസ്) (2015 മുതല്‍ 2018 വരെ അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) ഓക്ടോബര്‍ 2025 പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും 23 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.