ഒന്നാം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് ബിഎ എൽഎൽബി (റെഗുലർ/ സപ്ലിമെന്‍ററി). നവംബർ 2025. പരീക്ഷാഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസിന്‍റെ പുനഃപരിശോധന യ്ക്കും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോകോപ്പിക്കുമുള്ള അപേക്ഷകൾ 25 ന് വൈകുന്നേരം അഞ്ചു വരെ സർവകലാശാലയിൽ സ്വീകരിക്കും.

പരീക്ഷാ സമയത്തിൽ മാറ്റം

20.05.2026 ന് ആരംഭിക്കുന്ന, പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ ബിരുദം (എഫ്‌വൈയുജി പാറ്റേൺ- 2024 ആൻഡ് 2025 അഡ്മിഷൻ -റെഗുലർ / സപ്ലിമെന്‍ററി ആൻഡ് 2020 -2023 അഡ്മിഷൻ സപ്ലിമെന്‍ററി ) നവംബർ 2025 പരീക്ഷകൾ ഉച്ചയ്ക്ക് 1.30 മുതൽ (വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് രണ്ടിന്) ആരംഭിക്കും . പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്

നാലാം സെമസ്റ്റർ എംഎസ്‌സി മാത്തമാറ്റിക്സ് ഹാൾടിക്കറ്റ്

കണ്ണൂർ സർവകലാശാല ഗണിത ശാസ്ത്ര പഠന വകുപ്പിന്‍റെ നാലാം സെമസ്റ്റർ എംഎസ്‌സി മാത്തമാറ്റിക്സ് (സിബിസിഎസ്എസ്- റെഗുലർ / സപ്ലിമെന്‍ററി) മേയ് 2026 പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

ഓപ്പൺ ഡിഫൻസ് 26ന്

കണ്ണൂർ സർവകലാശാലയിൽ ഹിന്ദി വിഷയത്തിൽ ഗവേഷണം നടത്തുന്ന സി. ‍ഷിൽജ എന്ന വിദ്യാർഥിനി തന്‍റെ പിഎച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച ഗവേഷണ പ്രബന്ധത്തിൻമേലുള്ള ഓപ്പൺ ഡിഫൻസ് 26 ന് ഉച്ചയ്ക്ക് രണ്ടിന് വീഡിയോ കോൺഫറൻസിംഗിലൂടെ നടത്തുന്നതാണെന്ന് റിസർച്ച് ഡയറക്ടർ അറിയിച്ചു. പ്രസ്തുത പ്രബന്ധം ഓപ്പൺ ഡിഫെൻസ് സെമിനാറിന് മൂന്നു ദിവസം മുന്പ് മുതൽ കണ്ണൂർ സർവകലാശാലയുടെ നീലേശ്വരം കാന്പസ് ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭ്യമായിരിക്കും.