ഒന്നാം സെമസ്റ്റര്‍ (പിജിസിഎസ്എസ്) എംഎസ് സി സുവോളജി (2015 മുതല്‍ 2018 വരെ അഡ്മിഷനുകള്‍ മെഴ്‌സി ചാന്‍സ്) ഒക്‌ടോബര്‍ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂണ്‍ 8 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

 ആറാം സെമസ്റ്റര്‍ സിബിസിഎസ് ബിഎ, ബിഎസ്‌സി, ബികോം, ബിബിഎ, ബിസിഎ, ബിബിഎ, ബിസിഎ, ബിബിഎം, ബിഎഫ്റ്റി, ബിറ്റിറ്റിഎം, ബിഎസ്ഡബ്ല്യു, ബിഎസ്എം (പുതിയ സ്‌കീം- 2023 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മെഴ്‌സി ചാന്‍സ്) മാര്‍ച്ച് 2026 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരോധനയ്ക്കും ജൂണ്‍ 8 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

 ആറാം സെമസ്റ്റര്‍ സിബിസിഎസ് ബിഎസ് സി സൈബര്‍ ഫോറന്‍സിക്ക് (2023 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) മാര്‍ച്ച് 2026 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂണ്‍ 8 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

ഒമ്പതാം സെമസ്റ്റര്‍ ഐഎംസിഎ (2021 അഡ്മിഷന്‍ റഗുലര്‍, 2019, 2020 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2018 അഡ്മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മെഴ്‌സി ചാന്‍സ്) (ഡ്യൂവല്‍ ഡിഗ്രി മാസ്റ്റര്‍ ഓഫ് കമ്പ്യുട്ടര്‍ അപ്ലിക്കേഷന്‍സ് (2016 അഡ്മിഷന്‍ രണ്ടാം മെഴ്‌സി ചാന്‍സ്, 2015 അഡ്മിഷന്‍ അവസാന മെഴ്‌സി ചാന്‍സ്) ഡിസംബര്‍ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂണ്‍ 8 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റര്‍ ബിവോക് (പുതിയ സ്‌കീം-2024 അഡ്മിഷന്‍ റഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ്) നവംബര്‍ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരി്ു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂണ്‍ 8 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

എംഎ പൊളിറ്റിക്‌സ് അവസാന സ്‌പെഷ്യല്‍ മെഴ്‌സി ചാന്‍സ് (2001നു മുമ്പുള്ള അഡ്മിഷനുകള്‍ ആനുവല്‍ സ്‌കീം/ സെമസ്റ്റര്‍) (പ്രൈവറ്റ് സ്റ്റഡി 2002നു മുമ്പുള്ള അഡ്മിഷനുകള്‍ ആനുവല്‍ സ്‌കീം/ സെമസ്റ്റര്‍) ജനുവരി 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂണ്‍ 10 വരെ നിശ്ചിത ഫീസ് അടച്ച് പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കാം.

എംജി ബിഎഡ് പ്രവേശനം: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

മഹാത്മാഗാന്ധി സര്‍വകലാശാലാ ബിഎഡ് പ്രോഗ്രാമുകളിലേക്കുള്ള ഏകജാലക (CAP) ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. എയ്ഡഡ് കോളജുകളിലെ കമ്യൂണിറ്റി മെറിറ്റ് സീറ്റുകളിലേക്ക് ഇത്തവണ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അലോട്ട്‌മെന്റ് നടത്തുന്നതും ഓണ്‍ലൈനായാണ്. മാനേജ്‌മെന്റ് ക്വാട്ട പ്രവേശനത്തിനു കോളജുകളുമായി ബന്ധപ്പെടണമെങ്കിലും ക്യാപ് അപേക്ഷാ നമ്പര്‍ നിര്‍ബന്ധമാണ്. എംജി, കേരള, കണ്ണൂര്‍ ഒഴികെയുള്ള സര്‍വകലാശാലകളില്‍നിന്നുള്ള ബിരുദധാരികള്‍ ഗ്രേഡിന്റെ തത്തുല്ല്യമായ ശതമാനക്കണക്ക് രേഖപ്പെടുത്തണം.

സ്‌പോര്‍ട്‌സ്, ഭിന്നശേഷി, എസ്‌സി/എസ്ടി, എസ്ഇബിസി/ഒഇസി (നോണ്‍ ക്രീമിലെയര്‍), ഇഡബ്ല്യുഎസ് എന്നി വിഭാഗങ്ങളിലുള്ളവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി അപ്ലോഡ് ചെയ്യണം. എന്‍സിസി/എന്‍എസ്എസ് ബോണസ് മാര്‍ക്കിന് ബിരുദതല സര്‍ട്ടിഫിക്കറ്റും, വിമുക്തഭടന്‍/ജവാന്‍ ആശ്രിതര്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. അപേക്ഷാ ഫീസ്: പൊതുവിഭാഗത്തിന് 1,300 രൂപ, എസ്‌സി/എസ്ടി വിഭാഗത്തിന് 650 രൂപ. ഫോണ്‍: 0481-2733511, 2733521, ഇമെയില്‍ [email protected].

ജോയിന്റ് മാസ്റ്റേഴ്‌സ് അപേക്ഷ ക്ഷണിച്ചു

മഹാത്മാ ഗാന്ധി - കണ്ണൂര്‍ സര്‍വകലാശാലകളുടെ ജോയിന്റ് മാസ്റ്റേഴ്‌സ് പ്രോഗ്രാമുകളായ എംഎസ്‌സി ഫിസിക്‌സ് (നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്‌നോളജി), എംഎസ്‌സി കെമിസ്ട്രി (നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്‌നോളജി) എന്നീ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട വെബ്‌സൈറ്റ്- https://cat.mgu.ac.in/

 

പരീക്ഷാ തീയതി

അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ എല്‍എല്‍എം (2025 അഡ്മിഷന്‍ റഗുലര്‍, 2022 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2021 അഡ്മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ്) പരീക്ഷകള്‍ 29 മുതല്‍ നടക്കും.

വൈവ വോസി

പത്താം സെമസ്റ്റര്‍ ഐഎംസിഎ (2021 അഡ്മിഷന്‍ റഗുലര്‍, 2019, 2020 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2018 അഡ്മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മെഴ്‌സി ചാന്‍സ്) ഡിഡിഎംസിഎ (2015, 2016 അഡ്മിഷനുകള്‍ മെഴ്‌സി ചാന്‍സ്) മെയ് 2026 പരീക്ഷയുടെ പ്രൊജക്റ്റ് ഇവാല്യൂവേഷന്‍ ആന്‍ഡ് വൈവ വോസി പരീക്ഷകള്‍ ജൂണ്‍ 3 മുത്‍നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

പ്രാക്ടിക്കല്‍

നാലാം സെമസ്റ്റര്‍ ബിവോക് അപ്ലൈഡ് അക്കൗണ്ടിംഗ് ആന്‍ഡ് ടാക്‌സേഷന്‍ (പുതിയ സ്‌കീം-2024 അഡ്മിഷന്‍ റഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ്) മാര്‍ച്ച് 2026ന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 2ന് അങ്കമാലി മോര്‍ണിംഗ് സ്റ്റാര്‍ കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.