ഒന്നാം സെമസ്റ്റര്‍ എംഎസ്സി മാത്തമാറ്റിക്സ്, എംഎസ്സി കെമിസ്ട്രി, എംഎസ്സി പോളിമര്‍ കെമിസ്ട്രി സെപ്റ്റംബര്‍ 2025, വിദൂരവിഭാഗം ഒന്നാം സെമസ്റ്റര്‍ എംഎസ്സി മാത്തമാറ്റിക്സ് സെപ്റ്റംബര്‍ 2024 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ
അഫിലിയേറ്റഡ് കോളജുകളിലെയും സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെയും നാലാം സെമസ്റ്റര്‍ എംബിഎ ഇന്റര്‍നാഷ്ണല്‍ ഫിനാന്‍സ്, എംബിഎ ഫുള്‍ടൈം ആൻഡ് പാര്‍ട്ട് ടൈം, എംബിഎ ഹെല്‍ത് കെയര്മാനേജ്മെന്റ് ജൂലൈ 2026 റഗുലര്‍ പരീക്ഷ ജൂണ്‍ ഏഴിന് തുടങ്ങും. സമയക്രമം വെബ്സൈറ്റില്‍.
നാലാം സെമസ്റ്റര്‍ ബിപിഎഡ് (2015 മുതല്‍ 2021 വരെ പ്രവേശനം) സെപ്റ്റംബര്‍ 2024 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ ജൂണ്‍ 24ന് തുടങ്ങും.
ബിവോക് പരീക്ഷാരജിസ്ട്രേഷന്‍
രണ്ടാം സെമസ്റ്റര്‍ ബിവോക് ഏപ്രില്‍ 2026 റഗുലര്‍ പരീക്ഷക്ക് പിഴയില്ലാതെ ജൂണ്‍ 19 വരെയും 255 രൂപ പിഴയോടെ 23 വരെയും രജിസ്റ്റര്‍ ചെയ്യാം.
സൂക്ഷ്മ പരിശോധനാഫലം
വിവിധ നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകളുടെ ഒന്നാം സെമസ്റ്റര്‍ (2025 പ്രവേശനം) റഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് നവംബര്‍ 2025, ഒന്നാം സെമസ്റ്റര്‍ (2024 പ്രവേശനം) ഡെഫിഷ്യന്‍സി റഗുലര്‍ നവംബര്‍ 2024 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
കാലിക്കട്ടില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുകള്‍
കാലിക്കട്ട് സര്‍വകലാശാലയില്‍ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ (പ്രൊജക്റ്റ് മോഡ്) പ്രോഗ്രാം, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കൊമേഴ്സ്യല്‍ ടിഷ്യു കള്‍ച്ചര്‍ ഓഫ് അഗ്രി ഹോര്‍ട്ടി കള്‍ച്ചറല്‍ ക്രോപ്സ്, പിജി ഡിപ്ലോമ ഇന്‍ ഡാറ്റാസയന്‍സ് ആൻഡ് അനലിറ്റിക്സ് എന്നീ പ്രൊജക്ട് മോഡ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. ഓണ്‍ലൈന്‍ രജിസ്ട്രേഷന് 2026 ജൂണ്‍ 15ന് അവസാനിക്കും. പ്രവേശന വിജ്ഞാപനത്തിനും വിശദവിവരങ്ങള്‍ക്കും വെബ്സൈറ്റ് (admission.uoc.ac.in) സന്ദര്‍ശിക്കുക.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions