2026 ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ ബിഎ/ബിഎസ്സി/ബികോം ന്യൂജെനറേഷൻ ഡബിൾ മെയിൻ (റെഗുലർ - 2023 അഡ്മിഷൻ, സപ്ലിമെന്ററി – 2021 – 2022 അഡ്മിഷൻ, മേഴ്സിചാൻസ് – 2020 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 14 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2026 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിവോക് സോഫ്ട്വെയർ ഡെവലപ്മെന്റ് (351), ബിവോക് ടൂറിസം & ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് (352), ബിവോക് ഫുഡ് പ്രോസസ്സിംഗ് ആൻഡ് മാനേജ്മെന്റ് (356), ബിവോക് ഫുഡ് പ്രോസസ്സിംഗ് (359) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 30 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2026 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ സിബിസിഎസ് ബികോം (ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി - 2023 അഡ്മിഷൻ, സപ്ലിമെന്ററി - 2021 & 2022 അഡ്മിഷൻ, മേഴ്സിചാൻസ് - 2013, 2017, 2018 & 2020 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 30. ഇതിനായി വെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന കരട് മാർക്ക് ലിസ്റ്റ് ഉപയോഗിക്കാവുന്നതാണ്. സൂക്ഷ്മപരിശോധനയ്ക്കായി അപേക്ഷ സമർപ്പിക്കുന്ന വിദ്യാർഥികൾ സർവകലാശാല ഓഫീസിൽ ഹാജരാകേണ്ട തീയതി സംബന്ധിച്ച വിവരം പത്രക്കുറിപ്പ് അല്ലെങ്കിൽ സർവകലാശാല വെബ്സൈറ്റ് മുഖേന അറിയിക്കുന്നതാണ്.
2026 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബികോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (138) (ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി – 2023 അഡ്മിഷൻ, സപ്ലിമെന്ററി – 2021 & 2022 അഡ്മിഷൻ, മേഴ്സിചാൻസ് – 2013, 2017, 2018 & 2020 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും
സൂക്ഷ്മപരിശോധനയ്ക്കും 30 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2026 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ സിബിസിഎസ് ബിഎസ്സി (ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി – 2023 അഡ്മിഷൻ, സപ്ലിമെന്ററി – 2021 & 2022 അഡ്മിഷൻ, മേഴ്സിചാൻസ് – 2013, 2017, 2018 & 2020 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 30 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാവിജ്ഞാപനം
രണ്ടാം സെമസ്റ്റർ ബിഎ ഓണേഴ്സ് പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (സപ്ലിമെന്ററി – 2021, 2022 & 2023 അഡ്മിഷൻ), ജൂലൈ 2026 പരീക്ഷാവിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
2026 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്സി ഇലക്ട്രോണിക്സ് പരീക്ഷയുടെ പ്രാക്ടിക്കൽ 11, 12 തീയതികളിൽ അതാത് കോളജുകളിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഉത്തരസൂചികകൾ പ്രസിദ്ധീകരിച്ചു
പഠന-ഗവേഷണ വകുപ്പുകളിലേക്കുള്ള പിജി., എംടെക്, എഫ്വൈയുജിപി പ്രോഗ്രാമുകളിലേക്കുള്ള 2026-2027 അധ്യയന വർഷത്തെ പ്രവേശനത്തിനായി നടത്തിയ പരീക്ഷകളുടെ ഉത്തരസൂചികകൾ അഡ്മിഷൻ പോർട്ടലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉത്തരസൂചികകളിൽ എതിരഭിപ്രായമുള്ള ഉദ്യോഗാർഥികൾക്ക് ഓരോ ചോദ്യത്തിനും ₹200/- ഫീസ് അടച്ച് പരാതി സമർപ്പിക്കാം. പരാതികൾ ഫീസ് അടച്ച രസീതിന്റെ പകർപ്പു സഹിതം ഇ-മെയിൽ മുഖേന സമർപ്പിക്കണം. പിജി പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട പരാതികൾ [email protected] ലേക്കും, എഫ്വൈയുജിപി പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട പരാതികൾ [email protected] ലേക്കും അയയ്ക്കണം. പരാതികൾ സമർപ്പിക്കേണ്ട അവസാന തീയതി നാളെ. നിശ്ചിത സമയപരിധിക്ക് ശേഷം ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2308328, മൊബൈൽ : 9188524612.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions