വിദൂരവിദ്യാഭ്യാസ വിഭാഗം 2025 ഒക്ടോബറിൽ നടത്തിയ മൂന്ന്, നാല് സെമസ്റ്റർ ബിഎസ്സി മാത്തമാറ്റിക്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും
19 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2026 ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ ബിപിഎ മ്യൂസിക്, മ്യൂസിക് (വീണ/വയലിൻ)/ബിപിഎ (വോക്കൽ/വീണ/വയലിൻ/ഡാൻസ്) (റെഗുലർ - 2023 അഡ്മിഷൻ, സപ്ലിമെന്ററി – 2021 & 2022 അഡ്മിഷൻ, മേഴ്സിചാൻസ് - 2013, 2017, 2018 & 2020 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 20 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2025 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ്സി കെമിസ്ട്രി വിത്ത് സ്പെഷലൈസേഷൻ ഇൻ ഡ്രഗ് ഡിസൈൻ ആൻഡ് ഡെവലപ്മെന്റ്, എംഎസ്സി കെമിസ്ട്രി, എംഎസ്സി അനലിറ്റിക്കൽ കെമിസ്ട്രി, എംഎസ്സി പോളിമർ കെമിസ്ട്രി (റെഗുലർ/സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് www.slcm.keralauniversity.ac.in മുഖേന19 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
2025 ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ സിബിസിഎസ് ബിഎസ്സി (മേഴ്സിചാൻസ് – 2013, 2018 അഡ്മിഷൻ) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 15 മുതൽ 22 വരെയുള്ള പ്രവൃത്തി
ദിനങ്ങളിൽ റീവാല്യുവേഷൻ ഇജെ.II സെക്ഷനിൽ ഹാജരാകണം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions