ബിടെക് പാർട്ട് ടൈം റീസ്ട്രക്ചേർഡ് കോഴ്സ് - രണ്ടാം സെമസ്റ്റർ - ജൂൺ 2025 (2008 സ്കീം), നാലാം സെമസ്റ്റർ - ഡിസംബർ 2024 (2008 സ്കീം), രണ്ടാം സെമസ്റ്റർ - ഓഗസ്റ്റ് 2025 (2013 സ്കീം) എന്നിവയുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
നാല് വർഷ ബിരുദ പ്രോഗ്രാം - സ്പോർട്സ് ക്വാട്ട, PWD, Non-Keralite
രേഖകളുടെ സമർപ്പണം
പഠന ഗവേഷണ വകുപ്പുകളിലേയ്ക്കുള്ള നാല് വർഷ ബിരുദ കോഴ്സുകളിലേക്ക് (FYUGP) പ്രവേശനം നേടുന്നതിനുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഓൺലൈൻ ആപ്ലിക്കേഷൻ സമർപ്പണ സമയത്ത് സ്പോർട്സ് ക്വാട്ട, PWD, Non-Keralite വിഭാഗങ്ങളിലുള്ള സംവരണത്തിന് യോഗ്യതയുണ്ടെന്നു രേഖപ്പെടുത്തിയ വിദ്യാർത്ഥികൾ 27.06.2025 നു മുൻപായി ഓൺലൈൻ ആപ്ലിക്കേഷൻ ഫോമിന്റെ
പ്രിന്റ് ഔട്ടും യോഗ്യത തെളിയിക്കുന്നതിനുള്ള രേഖകളുടെ പകർപ്പും സഹിതം ഡെപ്യൂട്ടി രജിസ്ട്രാർ, ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റം, കേരളസർവകലാശാല, കാര്യവട്ടം, 695581 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ എത്തിക്കണം. 27.06.2026 ന് ശേഷം ലഭിക്കുന്ന അപേക്ഷകൾ തുടർ നടപടികൾക്കു പരിഗണിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0471 2308328, 9188524612, ഇമെയിൽ :
[email protected].
എംബിഎ (ഫുൾടൈം) കോഴ്സ് ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു
വിവിധ മാനേജ്മെന്റ് പഠനകേന്ദ്രങ്ങളിൽ (UIMs) എംബിഎ (ഫുൾടൈം) കോഴ്സിലേക്കുള്ള 2026-27 വർഷത്തെ രണ്ടാം ഘട്ട പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്നു. അവസാന തീയതി 2026 ജൂൺ 30 രാത്രി 10 മണി. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
(www.admissions.keralauniversity.ac.in).
വായനാവാരാചരണം - 2026
ലൈബ്രറിയിൽ ഈ വർഷത്തെ വായനാവാരാചരണം 2026 ജൂൺ 19 മുതൽ 26 വരെ സർവലാശാല ലൈബ്രറി ഹാളിൽ നടത്തും. വായന, യോഗ എന്നീ വിഷയങ്ങൾ ആസ്പദവുമാക്കിയുള്ള പുസ്തകങ്ങളുടെയും ആനുകാലികങ്ങളുടെയും പത്രങ്ങളുടെയും പ്രദർശനം ഉണ്ടാകും. ലൈബ്രറി അംഗങ്ങൾ അല്ലാത്ത പൊതുജനങ്ങൾക്കും പ്രദർശനം കാണാൻ അവസരമുണ്ടാകും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions