രണ്ടാം സെമസ്റ്റര്‍ ത്രിവത്സര എല്‍എല്‍ബി (2017 അഡ്മിഷന്‍ രണ്ടാം സെമസ്റ്റര്‍, 2016 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ്) സെപ്റ്റംബര്‍ 2025ന്റെ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 15 വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ സമര്‍പ്പിക്കാം.

പത്താം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിഎ, ബിബിഎ, ബികോം എല്‍എല്‍ബി (ഓണേഴ്‌സ്) (2020 അഡ്മിഷന്‍ റെഗുലര്‍ തോറ്റവര്‍ക്കായുള്ള സ്‌പെഷല്‍ സപ്ലിമെന്ററി) മാര്‍ച്ച് 2026 ന്റെ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 17 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.

പ്രാക്ടിക്കല്‍

ആറാം സെമസ്റ്റര്‍ ബഎഫ്ടി, ബിഎസ് സി അപ്പാരല്‍ ആന്റ് ഫാഷന്‍ ഡിസൈന്‍ (സിബിസിഎസ്) (2023 അഡ്മിഷന്‍ തോറ്റവര്‍ക്കായുള്ള സപെഷല്‍ റീഅപ്പിയറന്‍സ്) മേയ് 2026 ന്റെ ്രാക്ടിക്കല്‍ പരീക്ഷകള്‍ ആറു മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

സീറ്റൊഴിവ്: എംഎ ഇംഗ്ലീഷ്, മലയാളം; എംഎസ്‌സി എന്‍വയോണ്‍മെന്റ് സയന്‍സ്

എംജി സര്‍വകലാശാലാ ക്യാമ്പസിലെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് പഠനവകുപ്പില്‍ എംഎ ഇംഗ്ലീഷ്, എംഎ മലയാളം പ്രോഗ്രാമുകളിലേക്ക് പട്ടികജാതി വിഭാഗത്തില്‍ രണ്ടു ഒഴിവും പട്ടികവര്‍ഗ വിഭാഗത്തില്‍ ഒരു ഒഴിവുമുണ്ട്. അര്‍ഹരായ വിദ്യാര്‍ഥികള്‍ അസല്‍ യോഗ്യത രേഖകളുമായി ഏഴിന് ഉച്ചകഴിഞ്ഞു ഒന്നിനു മുന്‍പായി സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് ഓഫീസില്‍ നേരിട്ട് ഹാജരാകണം. ലഭിക്കുന്ന അപേക്ഷകളില്‍ നിന്ന് മെറിറ്റ് മാനദണ്ഡം അനുസരിച്ചാകും പ്രവേശനം. അഡ്മിഷന്‍ ലഭിക്കുന്നവര്‍ കോഷന്‍ ഡിപ്പോസിറ്റ്, ഐഡി കാര്‍ഡ് തുകയായ 2085 രൂപ അടയ്ക്കണം. വിശദ വിവരങ്ങള്‍ക്ക് [email protected], -9048001985.

എംജി യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ സ്‌കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സസില്‍ എംഎസ്‌സി എന്‍വയോണ്‍മെന്റ് സയന്‍സ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കോഴ്‌സിന് പട്ടികവര്‍ഗ വിഭാഗത്തിന് ഒരു സീറ്റും പട്ടികജാതി വിഭാഗത്തിന് രണ്ടു സീറ്റും, എംഎസ്‌സി എന്‍വയോണ്‍മെന്റ് സയന്‍സ് ആന്‍ഡ് മാനേജ്‌മെന്റ് കോഴ്‌സിന് പട്ടികവര്‍ഗ വിഭാഗത്തിന് ഒരു സീറ്റും ഒഴിവുണ്ട്. പട്ടികവര്‍ഗ വിഭാഗത്തിന്റെ അഭാവത്തില്‍ പട്ടികജാതി വിഭാഗത്തെ പരിഗണിക്കും. യോഗ്യരായവര്‍ ജാതി, യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ആറിന് ഉച്ചകഴിഞ്ഞു രണ്ടിനു മുന്‍പായി ഓഫീസില്‍ എത്തണം. ഇമെയില്‍- [email protected], - 0481 2733369,902070798