മൂന്നാം സെസ്റ്റര്‍ എംഎ ഇംഗ്ലീഷ് (സിഎസ്എസ്) (2018 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ മൂന്നാം മേഴ്‌സി ചാന്‍സ്, 2016 അഡ്മിഷന്‍ അവസാന സ്‌പെഷ്യല്‍ മേഴ്‌സി ചാന്‍സ്) ഫെബ്രുവരി 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും സെപ്റ്റംബര്‍ 11 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

ആറാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എംഎസ് സി (കമ്പ്യൂട്ടര്‍ സയന്‍സ്-ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ്-ഡാറ്റാ സയന്‍സ്, ബേസിക്ക് സയന്‍സ് സ്റ്റാറ്റിസ്റ്റിക്‌സ്, ബേസിക് സയന്‍സ്-കെമിസ്ട്രി, ബേസിക്ക് സയന്‍സ്-ഫിസിക്‌സ്), ഇന്റഗ്രേറ്റഡ് എംഎ ഇംഗ്ലീഷ്, (2023 അഡ്മിഷന്‍ റഗുലര്‍, 2020 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) മാര്‍ച്ച് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും സെപ്റ്റംബര്‍ 11 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

കരാര്‍ നിയമനം

മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ഫുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ കരാറടിസ്ഥാനത്തില്‍ കോ-ഓര്‍ഡിനേറ്ററെ നിയമിക്കുന്നു. ഫുഡ് സയന്‍സ്/അനുബന്ധ വിഷയത്തില്‍ പിഎച്ച്ഡി, 15 വര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവയുള്ള ഇ/ബി/ടി വിഭാഗത്തിലെ, 70 വയസില്‍ താഴെയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. പ്രായം, യോഗ്യത, ജാതി, നോണ്‍-ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ, വിജ്ഞാപന തീയതി മുതല്‍ 15 ദിവസത്തിനകം കിട്ടാവുന്ന രീതിയില്‍ അയക്കണം. വിശദവിവരങ്ങള്‍ക്ക്: mgu.ac.in, ഫോണ്‍: 0481-2731020.