രണ്ടാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (2025 അഡ്മിഷന്‍ റെഗുലര്‍, 2022-2024 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2021 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2020 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്) മാര്‍ച്ച് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും സെപ്റ്റംബര്‍ 11 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

കരാര്‍ നിയമം

എംജി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ്, സ്‌കൂള്‍ ഓഫ് മാനേജ്മന്റ് ആന്‍ഡ് ബിസിനസ് സ്റ്റഡീസ് പഠനവകുപ്പുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കംപ്യൂട്ടര്‍ ലാബ് ഇന്‍ ചാര്‍ജ് തസ്തികയിലേക്ക് നിയമനം നടത്തും. വിശദ വിവരങ്ങള്‍ mgu.ac.in ഫോണ്‍- 0481 2733541