രണ്ടാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് - ന്യൂ സ്‌കീം (2025 അഡ്മിഷന്‍ റെഗുലര്‍, 2024 ഇം്രൂവ്മെന്റ്, 2020-2024 സപ്ലിമെന്ററി) മാര്‍ച്ച് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബര്‍ 3 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
എംജിയു ഓണ്‍ലൈന്‍ പ്രോഗ്രാമുകള്‍: അപേക്ഷ 30 വരെ നീട്ടി
മഹാത്മാഗാന്ധി സര്‍വകലാശാലയുടെ ഓണ്‍ലൈന്‍ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിലേക്ക് 30 വരെ അപേക്ഷിക്കാം. യുജിസി അംഗീകാരമുള്ള ഈ കോഴ്‌സുകള്‍, റെഗുലര്‍ ബിരുദത്തിന് തുല്യമാണ്. പൂര്‍ണമായും ഓണ്‍ലൈനായതിനാല്‍ വിദേശത്തുള്ളവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും പഠിക്കാം. എസ്‌സി/എസ്ടി, ഭിന്നശേഷി, വനിതകള്‍ തുടങ്ങിയ വിഭാഗക്കാര്‍ക്കും സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ക്കും ഫീസ് ഇളവ് ലഭിക്കും. വിശദ വിവരങ്ങള്‍ക്ക്: cdoe.mgu.ac.in. ഫോണ്‍: 0481 2731010, 8547852326.
സ്‌കോളര്‍ഷിപ്പുകള്‍ക്കും സാമ്പത്തികസഹായ പദ്ധതികള്‍ക്കും അപേക്ഷ ക്ഷണിച്ചു
എംജി യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ക്കായി ഡയറക്ടറേറ്റ് ഓഫ് സ്റ്റുഡന്റ്‌സ് വെല്‍ഫെയര്‍ നടപ്പാക്കുന്ന വിവിധ സ്‌കോളര്‍ഷിപ്പ്, സാമ്പത്തിക സഹായ പദ്ധതികളിലേക്ക് 2026-27 അധ്യയന വര്‍ഷത്തേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു.
ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്, ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥികള്‍ക്കുള്ള ക്രിട്ടിക്കല്‍ ഇല്‍നെസ് മെഡിക്കല്‍ എയ്ഡ്/സാമ്പത്തിക സഹായം, ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് എന്നിവയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
സാംസ്‌കാരിക സ്‌കോളര്‍ഷിപ്പിനും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. മഹാത്മാഗാന്ധി സര്‍വകലാശാല ഇന്റര്‍ കൊളീജിയറ്റ് യൂത്ത് ഫെസ്റ്റിവല്‍ - ഇനിമൈ 2026-ല്‍ വ്യക്തിഗത ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ വിദ്യാര്‍ഥികള്‍ക്കാണ് ഈ സ്‌കോളര്‍ഷിപ്പിന് അര്‍ഹത.
2026ലെ റിപ്പബ്ലിക് ഡേ പരേഡില്‍ പങ്കെടുത്ത മഹാത്മാഗാന്ധി സര്‍വകലാശാലയിലെ എന്‍സിസി/എന്‍എസ്എസ് കേഡറ്റുകള്‍ക്കും വോളന്റിയര്‍മാര്‍ക്കുമുള്ള കാഷ് അവാര്‍ഡിനും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
അര്‍ഹരായ വിദ്യാര്‍ഥികള്‍ അതത് സ്ഥാപനങ്ങളിലെ സ്റ്റുഡന്റ് വെല്‍ഫെയര്‍ കോ-ഓര്‍ഡിനേറ്റര്‍/നോഡല്‍ ഓഫീസര്‍ മുഖേന ഡിഎസ്ഡബ്ല്യു പോര്‍ട്ടല്‍ വഴി നിശ്ചിത സമയപരിധിക്കുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം.
യോഗ്യതാ മാനദണ്ഡങ്ങള്‍, അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള നടപടിക്രമം, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി തുടങ്ങിയ വിശദാംശങ്ങള്‍ dsw.mgu.ac.in-ഇല്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected]/0481-2733376.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions