രണ്ടാം സെമസ്റ്റര്‍ എംഎ അറബിക് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (2024 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020-2024 അഡ്മിഷന്‍ സപ്ലിമെന്ററി, 2019 അഡ്മിഷന്‍ മെഴ്‌സി ചാന്‍സ്) മേയ് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 18 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ എംഎ ഇംഗ്ലീഷ് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (2024 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020-2024 അഡ്മിഷന്‍ റീഅപ്പിയറന്‍സ്, 2019 അഡ്മിഷന്‍ മെഴ്‌സി ചാന്‍സ്) മേയ് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 18 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

 പ്രാക്ടിക്കല്‍

അഞ്ചാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എംഎസ്‌സി പ്രോഗ്രാം ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്-ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിംഗ്/ഡാറ്റാ സയന്‍സ് (2024 അഡ്മിഷന്‍ റഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020-2023 അഡ്മിഷനുകള്‍ സപ്ലിമെന്ററി) ഒക്‌ടോബര്‍ 2026 ന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 17 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

വാക്ക്-ഇന്‍-ഇന്റര്‍വ്യു

എംജി സര്‍വകലാശാലയിലെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഹോസ്റ്റലില്‍ ഒരു കുക്ക്, ഒരു ഹെല്‍പ്പര്‍, രണ്ട് ഗ്രൗണ്ട് മെയിന്റനന്‍സ് ജീവനക്കാര്‍ എന്നിവരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി 10ന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തും. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഉദ്യോഗാര്‍ഥികള്‍ അന്നേദിവസം വിസിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ഹാജരാകണം. mgu.ac.in / 0481 2733377.

 കരാര്‍ നിയമനം

ഐഐആര്‍ബിഎസില്‍ പ്രഫസറെ (കെമിസ്ട്രി) കരാറടിസ്ഥാനത്തില്‍ നിയമിക്കും. 2026-27 അക്കാദമിക് വര്‍ഷത്തേക്ക് ഭിന്നശേഷി വിഭാഗത്തിനായി സംവരണം ചെയ്ത ഒരു ഒഴിവിലേക്കാണ് നിയമനം. യുജിസി മാനദണ്ഡപ്രകാരമുള്ള യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 70. പ്രതിമാസം 40,000 രൂപ വേതനം. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ 13 വരെ അപേക്ഷിക്കാം. 0481-2731020 / mgu.ac.in.