രണ്ടാം സെമസ്റ്റര്‍ എംഎ ഹിസ്റ്ററി പ്രൈവറ്റ് രജിസ്ട്രേഷന് (സിഎസ്എസ്) (2024 അഡ്മിഷന് ഇംപ്രുവ്മെന്റ്, 2020-2024 അഡ്മിഷന് റീഅപ്പിയറന്‍സ്, 2019 അഡ്മിഷന് ആദ്യ മേഴ്സി ചാന്‍സ്) മേയ് 2026 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും 24 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
പ്രാക്ടിക്കല്‍
അഞ്ചാം സെമസ്റ്റര്‍ ബിവോക് ഫുഡ് ടെക്നോളജി ആന്‍ഡ് അനാലിസിസ് (പുതിയ സ്കീം-2024 അഡ്മിഷന് റെഗുലര്‍, 2020-2023 അഡ്മിഷന് റീഅപ്പിയറന്‍സ്, 2019 അഡ്മിഷന് ആദ്യ മേഴ്സി ചാന്‍സ്) ഒക്ടോബര്‍ 2026 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 17ന് അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജില്‍ നടക്കും.
അഞ്ചാം സെമസ്റ്റര്‍ ബിവോക് ലോജിസ്റ്റിക്സ് മാനേജ്മെന്റ് (2024 അഡ്മിഷന് റെഗുലര്‍, 2020-2023 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018, 2019 അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ്) ഒക്ടോബര്‍ 2026 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 19ന് നടക്കും. ടൈംടേബിള്‍ വെബ് സൈറ്റില്‍.
മൂന്നാം സെമസ്റ്റര്‍ എംഎഫ്എ (2025 അഡ്മിഷന് റെഗുലര്‍, 2020-2024 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2019 അഡ്മിഷന് ആദ്യ മേഴ്സി ചാന്‍സ്) നവംബര്‍ 2026 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 23ന് തൃപ്പുണിത്തുറ ആര്‍എല്‍വി കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്സ് കോളജില്‍ നടക്കും. ടൈംടേബിള്‍ വെബ് സൈറ്റില്‍.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
ഒന്നാം സെമസ്റ്റര്‍ എംഎഡ് (2026 അഡ്മിഷന് റെഗുലര്‍, 2023-2025 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2020-2022 അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ്) പരീക്ഷകള്‍ ഡിസംബര്‍ ഒന്നു മുതല്‍ നടക്കും. 18 വരെ ഫീസ് അട്ച് അപേക്ഷിക്കാം. ഫൈനോടെ 19 വരെയും സൂപ്പര്‍ ഫൈനോടെ 20 വരെയും അപേക്ഷ സ്വീകരിക്കും.
ഓണ്‍ലൈന്‍ എംബിഎ കോഴ്സ് മെന്റര്‍ നിയമനം
എംജി സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്‍ഡ് ഓണ്‍ലൈന്‍ എജ്യൂക്കേഷന്‍ (സിഡിഒഇ) നടത്തുന്ന എംബിഎ പ്രോഗ്രാമിലേക്ക് കോഴ്സ് മെന്റര്‍ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്കാണ് നിയമനം.
കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദവും യുജിസി, സിഎസ്ഐആര്‍-നെറ്റ് അല്ലെങ്കില്‍ പിഎച്ച്ഡിയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 2026 ജനുവരി ഒന്നിന് 50 വയസ് കവിയരുത്. പ്രതിമാസ വേതനം 40,000 രൂപ. ഒബിസി വിഭാഗത്തിനാണ് സംവരണം. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് 19 വരെ അപേക്ഷിക്കാം. ഇ-മെയില്‍- [email protected]





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions