2025 ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ടി​ടി​എം (റെ​ഗു​ല​ർ &സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് ഒ​ൻ​പ​തു​വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​പേ​ക്ഷാ​ഫീ​സ് ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ൽ മു​ഖേ​ന മാ​ത്ര​മേ സ്വീ​ക​രി​ക്കു​ക​യു​ള്ളു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2025 ആ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ മാ​സ്‌​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് ജേ​ർ​ണ​ലി​സം (റെ​ഗു​ല​ർ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് എ​ട്ടു വ​രെ www.slcm.keralauniversity.ac.in
മു​ഖേ​ന ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2025 മെ​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ (റെ​ഗു​ല​ർ 2024 അ​ഡ്മി​ഷ​ൻ 2024 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2025 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പാ​ർ​ട്ട്ടൈം റീ​സ്ട്ര​ക്ചേ​ർ​ഡ് (2008 സ്കീം) ​പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി ആ​റു മു​ത​ൽ ഒ​ൻ​പ​തു വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ റീ​വാ​ല്യു​വേ​ഷ​ൻ സെ​ക്ഷ​നി​ൽ ഹാ​ജ​രാ​ക​ണം.