മൂന്നാം സെമസ്റ്റര്‍ (പിജിസിഎസ്എസ്) എംഎസ്‌സി പ്ലാന്റ് ബയോടെക്‌നോളജി, എംഎസ്‌സി സൈക്കോളജി, എംഎസ്‌സി സ്റ്റാറ്റിസ്റ്റിക്‌സ്, എംഎസ്‌സി കംപ്യൂട്ടര്‍ സയന്‍സ് (ഡാറ്റാ അനലിറ്റിക്‌സ്), എംഎസ്്‌സി ഡാറ്റാ അനലിറ്റിക്‌സ് (2024 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) നവംബര്‍ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും മാര്‍ച്ച് 12 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റര്‍ (പിജിസിഎസ്എസ്) എംഎസ്‌സി സ്റ്റാറ്ിസ്റ്റിക്‌സ് വിത്ത് ഡാറ്റാ സയന്‍സ്, (2024 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) നവംബര്‍ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും മാര്‍ച്ച് 11 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റര്‍ (പിജിസിഎസ്എസ്) എംഎസ്‌സി മോളിക്യുലാര്‍ ബയോളജി ആന്‍ഡ് ജനറ്റിക് എന്‍ജിനീയറിംഗ് (2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) നവംബര്‍ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും മാര്‍ച്ച് 12 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ എല്‍എല്‍എം ബ്രാഞ്ച് ഒന്ന് കൊമേഴ്‌സ്യല്‍ ലോ, (2024 അഡ്മിഷന്‍ റെഗുലര്‍, 2021 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2020 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2019 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2018 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ്) ബ്രാഞ്ച് രണ്ട് ക്രിമിനല്‍ ലോ ആന്‍ഡ് ബ്രാഞ്ച് മൂന്ന് മാരിടൈം ലോ (2024 അഡ്മിഷന്‍ റെഗുലര്‍, 2021 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) ഒക്ടോബര്‍ 205 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും മാര്‍ച്ച് 13 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റര്‍ (പിജിസിഎസ്എസ്) എംഎസ്‌സി മാത്തമാറ്റിക്‌സ് (2024 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) നവംബര്‍ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും മാര്‍ച്ച് 13 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളജുകളിലെ ഒമ്പതാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എംഎ ലാംഗ്വേജ് (ഇംഗ്ലീഷ്) ഇന്റഗ്രേറ്റഡ് എംഎസ്‌സി ബേസിക് സയന്‍സ് (കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്‌സ്), ഇന്റഗ്രേറ്റഡ് എംഎസ്‌സി കംപ്യൂട്ടര്‍ സയന്‍സ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിംഗ്, ഡേറ്റാ സയന്‍സ്) (2021 അഡ്മിഷന്‍ റെഗുലര്‍, 2020 അഡ്മിഷന്‍ സപ്ലിമെന്ററി) ഒക്ടോബര്‍ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും മാര്‍ച്ച് 13 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

മൂന്നും നാലും സെമസ്റ്റര്‍ എംഎ, എംഎസ്‌സി, എംകോം (സിഎസ്എസ്) പ്രൈവറ്റ് രജിസ്‌ട്രേന്‍ (2024 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) മാര്‍ച്ച് 2026 പരീക്ഷകള്‍ക്ക് മാര്‍ച്ച് 16 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 17 വരെയും സൂപ്പര്‍ ഫൈനോടെ 18 വരെയും അപേക്ഷ സ്വീകരിക്കും.

 പരീക്ഷാ തീയതി

അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റര്‍ ത്രിവത്സര യൂണിറ്ററി എല്‍എല്‍ബി (2024 അഡ്മിഷന്‍ റെഗുലര്‍, 2020 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2019 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2018 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്) മൂന്നാം സെമസ്റ്റര്‍ ത്രിവത്സര എല്‍എല്‍ബി (2017 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ മാര്‍ച്ച് 24 മുതല്‍ നടക്കും.

അഫിലിയേറ്റഡ് കോളജുകളിലെ അഞ്ചാം സെമസ്റ്റര്‍ ത്രിവത്സര യൂണിറ്ററി എല്‍എല്‍ബി (2023 അഡ്മിഷന്‍ റെഗുലര്‍, 2020 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2019 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2018 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്) മൂന്നാം സെമസ്റ്റര്‍ ത്രിവത്സര എല്‍എല്‍ബി (2017 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ മാര്‍ച്ച് 23 മുതല്‍ നടക്കും.

സിസ്റ്റന്റ് പ്രഫസര്‍; വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നാളെ

എംജി സര്‍വകലാശാലയിലെ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എഡ്യൂക്കേഷന്‍ പ്രോഗ്രാമില്‍ അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിനുള്ള വാക്-ഇന്‍-ഇന്റര്‍വ്യൂ നാളെ വൈസ് ചാന്‍സലറുടെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഒരു വര്‍ഷത്തേക്കാണ് നിയമനം. ഇംഗ്ലീഷ് (എസ്ടി വിഭാഗം, ഓപ്പണ്‍ വിഭാഗം), ഹിന്ദി (മുസ്്‌ലിം), പൊളിറ്റിക്കല്‍ സയന്‍സ് (ഓപ്പണ്‍ വിഭാഗം) എക്കണോമിക്‌സ് ( ഓപ്പണ്‍ വിഭാഗം) വിഷയങ്ങളിലെ ഒഴിവുകളില്‍ യഥാക്രമം 10.30മാ, 12നും, രണ്ടിനും, മൂന്നിനും അഭിമുഖം നടക്കും. താത്പര്യമുള്ളവര്‍ വെബ്‌സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച അപേക്ഷാ ഫോറവും യോഗ്യതാ രേഖകളുടെ അസലും പകര്‍പ്പുകളുമായി നിശ്ചിത സമയത്തിന് ഒരു മണിക്കൂര്‍ മുന്‍പ് എത്തണം. വിശദ വിവരങ്ങള്‍ വെബ് സൈറ്റില്‍ (www.mgu.ac.in)

ഫിറ്റ്‌നസ് ഇന്‍സ്ട്രക്ടര്‍; വാക്ക്-ഇന്‍-ഇന്റര്‍വ്യൂ

സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് സയന്‍സസിലെ ഫിറ്റ്‌നസ് സെന്ററില്‍ ഫിറ്റ്‌നസ് ഇന്‍സ്ട്രക്ടര്‍, വനിതാ ഫിറ്റ്‌നസ് ഇന്‍സ്ട്രക്ടര്‍ തസ്തികകളില്‍ നിലവിലുള്ള ഓരോ ഒഴിവിലേക്ക് താല്‍കാലിക കരാര്‍ നിയമനം നടത്തുന്നതിനുള്ള വാക് ഇന്‍ ഇന്റര്‍വ്യു മാര്‍ച്ച് 16ന് നടക്കും.
യോഗ്യത പ്ലസ്ടു, തത്തുല്യം. പ്രായം 21നും 45നും മധ്യേ. അംഗീകൃത സ്ഥാപനങ്ങളില്‍ ആറുമാസത്തില്‍ കുറയാതെ ഇന്‍സ്ട്രക്ടറെന്ന നിലയില്‍ പ്രവര്‍ത്തിച്ചിട്ടുള്ളവരെയാണ് പരിഗണിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത രേഖകളുടെ അസലും പകര്‍പ്പുകളും സഹിതം മാര്‍ച്ച് 16ന് രാവിലെ 10.30ന് സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്ട്‌സ് സയന്‍സസ് അഡിമിനിസ്‌ട്രേറ്റിവ് ഓഫീസില്‍ എത്തണം. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ (mgu.ac.in)