മൂന്നാം സെമസ്റ്റര്‍ (പിജിസിഎസ്എസ്) എംഎസ്.സി മൈക്രോബയോളജി, എംഎസ്.സി ബയോടെക്‌നോളജി (2024 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) നവംബര്‍ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും മാര്‍ച്ച് 13 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റര്‍ (പിജിസിഎസ്എസ്) എംഎ അനിമേഷന്‍, എംഎ സിനിമ ആന്‍ഡ് ടെലിവിഷന്‍, എംഎ ഗ്രാഫിക് ഡിസൈന്‍, എംഎ പ്രിന്റ് ആന്‍ഡ് ഇലക്ട്രോണിക് ജേര്‍ണലിസം, എംഎ സംസ്‌കൃതം സ്‌പെഷ്യല്‍ റിവൈസ്ഡ് /പ്രീ-റിവൈസ്ഡ് - ന്യായ, സാഹിത്യ, വേദാന്ത, വ്യാകരണ, എംഎ ഇംഗ്ലീഷ് (2024 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) നവംബര്‍ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും മാര്‍ച്ച് 13 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
നാലാം സെമസ്റ്റര്‍ (സിഎസ്എസ്) എംഎ ഇംഗ്ലീഷ് (2018 അഡ്മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മെഴ്‌സി ചാന്‍സ്, 2016 അഡ്മിഷന്‍ അവസാന മെഴ്‌സി ചാന്‍സ്, 2015 അഡ്മിഷന്‍ അവസാന സ്‌പെഷ്യല്‍ മെഴ്‌സി ചാന്‍സ്) മെയ് 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും മാര്‍ച്ച് 13 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റര്‍ ബി.വോക് (പുതിയ സ്‌കീം-2023 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ്) ഒക്ടോബര്‍ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും മാര്‍ച്ച് 13 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റര്‍ എംഎ ഭരതനാട്യം, കഥകളി വേഷം, മൃദംഗം, മോഹിനിയാട്ടം, വീണ, വയലിന്‍, വോക്കല്‍, ചെണ്ട, മദ്ദളം (2024 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) നവംബര്‍ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും മാര്‍ച്ച് 14 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
പ്രാക്ടിക്കല്‍
അഞ്ചാം സെമസ്റ്റര്‍ (സിബിസിഎസ്) ബിഎ മ്യൂസിക് വയലിന്‍, മോഹിനിയാട്ടം, ചെണ്ട തോറ്റവര്‍ക്കായുള്ള സ്‌പെഷ്യല്‍ റീഅപ്പിയറന്‍സ് (2023 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ്, 2017 ഡ്മിഷന്‍ രണ്ടാം മെഴ്‌സി ചാന്‍സ്) ജനുവരി 2026 ന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് രണ്ടു മുതല്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളേജ് ഓഫ് മ്യൂസിക്ക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
നാലാം സെമസ്റ്റര്‍ ബി.എഡ് സ്‌പെഷ്യല്‍ എജുക്കേഷന്‍ ലേണിംഗ് ഡിസെബിലിറ്റി ആന്‍ഡ് ഇന്റലക്ച്വല്‍ ഡിസെബിലിറ്റി (2024 അഡ്മിഷന്‍ റഗുലര്‍, 2023 അഡ്മിഷന്‍ സപ്ലിമെന്ററി, 2022 അഡ്മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ്, 2021 അഡ്മിഷന്‍ രണ്ടാം മെഴ്‌സി ചാന്‍സ്, 2020 അഡ്മിഷന്‍ അവസാന മെഴ്‌സി ചാന്‍സ്) പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് നാലു മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
ആറാം സെമസ്റ്റര്‍ (സിബിസിഎസ്എസ്) ബിഎ മദ്ദളം മോഡല്‍-1 (2014 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മെഴ്‌സി ചാന്‍സ്, 2013 അഡ്മിഷന്‍ അവസാന സ്‌പെഷ്യല്‍ മെഴ്‌സി ചാന്‍സ്) ഓഗസ്റ്റ് 2025 ന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് അഞ്ചിന് തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളേജ് ഓഫ് മ്യൂസിക്ക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാ തീയതി
അഞ്ചാം സെമസ്റ്റര്‍ (സിബിസിഎസ്എസ്) (2009 മുതല്‍ 2012 വരെ അഡ്മിഷനുകള്‍ അവസാനസ്‌പെഷ്യല്‍ മെഴ്‌സി ചാന്‍സ് ) പരീക്ഷകള്‍ മാര്‍ച്ച് 27 മുതല്‍ നടക്കും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions