മൂന്നാം സെമസ്റ്റര്‍ (സിബിസിഎസ്) ബിഎ, ബികോം (പുതിയ സ്‌കീം-2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്) നവംബര്‍ 2025 പരീക്ഷയുടെ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 24 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
മൂന്നും നാലും സെമസ്റ്റര്‍ എംഎസ്‌സി (ഇലക്ട്രോണിക്‌സ് അവസാന സ്‌പെഷല്‍ മേഴ്‌സി ചാന്‍സ്) ജനുവരി 2025 പരീക്ഷയുടെ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 24 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
വൈവാ വോസി
ഒന്നു മുതല്‍ നാലു വരെ സെമസ്റ്ററുകള്‍ എംകോം (2012 മുതല്‍ 2014 വരെ അഡ്മിഷനുകള്‍ (പിജിസിഎസ്എസ്), 2001 മുതല്‍ 2011 വരെ അഡ്മിഷനുകള്‍ റെഗുലര്‍, 2002 മുതല്‍ 2013 വരെ അഡ്മിഷനുകള്‍ പ്രൈവറ്റ് രജിസ്‌ട്രേഷന്‍, 2004 മുതല്‍ 2011 വരെ റെഗുലറും, (നോണ്‍ സിഎസ്എസ്) 2001 മുതല്‍ 2003 വരെയും, 2004 മുതല്‍ 2013 വരെ അഡ്മിഷനുകള്‍ (നോണ്‍ സിഎസ്എസ് പ്രൈവറ്റ് രജിസ്‌ട്രേഷന്‍) ജനുവരി 2025 പരീക്ഷകളുടെ വൈവാ വോസി പരീക്ഷകള്‍ 18ന് കളമശ്ശേരി സെന്റ് പോള്‍സ് കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
അഞ്ചാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എംഎ ലാംഗ്വേജ് (ഇംഗ്ലീഷ്) ഇന്റഗ്രേറ്റഡ് എംഎസ്‌സി ബേസിക് സയന്‍സ് (കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്‌സ്), ഇന്റഗ്രേറ്റഡ് എംഎസ്‌സി കംപ്യൂട്ടര്‍ സയന്‍സ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിംഗ്, ഡേറ്റാ സയന്‍സ്) (തോറ്റവര്‍ക്കായുള്ള 2023 അഡ്മിഷന്‍ റെഗുലര്‍) പരീക്ഷകള്‍ക്ക് 16 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 17 വരെയും സൂപ്പര്‍ ഫൈനോടെ 18 വരെയും അപേക്ഷ സ്വീകരിക്കും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions