2025 ഓഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (റെഗുലർ, ഇംപ്രൂവ്മെന്‍റ് & സപ്ലിമെന്‍ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2026 മാർച്ച് 20 വരെ www.slcm.keralauniversity.ac.in മുഖേന ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

പ്രാക്ടിക്കൽ/ഡിസർട്ടേഷൻ & വൈവവോസി

2026 മാർച്ചിൽ വിജ്ഞാപനം ചെയ്ത മൂന്നാം സെമസ്റ്റർ എംഎസ്‍സി സ്റ്റാറ്റിസ്റ്റിക്സ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഡാറ്റാ അനലിറ്റിക്സ് കോഴ്സിന്റെ പ്രാക്ടിക്കൽ 2026 മാർച്ച് 13 ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

2025 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ്‍സി മാത്തമാറ്റിക്സ് പരീക്ഷയുടെ അനുബന്ധ പ്രാക്ടിക്കൽ 17 ന് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തിയ രണ്ടാം സെമസ്റ്റർ മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, ജനുവരി 2026 പരീക്ഷയുടെ ഡെസർട്ടേഷൻ & വൈവവോസി (LISM 58) പരീക്ഷ കാര്യവട്ടത്തെ സെന്‍റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എഡ്യുക്കേഷൻ (CDOE) വച്ച് 2026 മാർച്ച് 23, 24 തീയതികളിൽ നടത്താൻ നിശ്ചയിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

2025 ഡിസംബറിൽ വിജ്ഞാപനം ചെയ്ത മൂന്നാം സെമസ്റ്റർ എംഎസ്‍സി ഹോം സയൻസ് (നൂട്രീഷ്യൻ ആൻഡ് ഡയറ്ററ്റിക്സ്) കോഴ്സിന്‍റെ വൈവവോസി 2026 മാർച്ച് 16 ന് സെന്‍റ് ജോസഫ്സ് കോളജ് ഫോർ വുമൺ, ആലപ്പുഴ വച്ച് നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

സൂക്ഷ്മപരിശോധന

വിദൂരവിദ്യാഭ്യാസ വിഭാഗം 2025 ഏപ്രിലിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിബിഎ ഡിഗ്രി പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്/ഹാൾടിക്കറ്റുമായി 16 മുതൽ 25 വരെയുള്ള പ്രവൃത്തി
ദിനങ്ങളിൽ ഇ.ജെ.III സെക്ഷനിൽ ഹാജരാകണം.

അപേക്ഷ ക്ഷണിച്ചു

അറബി വിഭാഗം നടത്തുന്ന അറബിക് ടൈപ്പിംഗ് കോഴ്സിന്‍റെ അവധിക്കാല ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ്എസ്എൽസി/തത്തുല്യം. ഫീസ്: 3000/- രൂപ. കാലാവധി: 3 മാസം. അപേക്ഷ ഫോം www.arabicku.in ലും കാര്യവട്ടത്തുള്ള അറബി പഠന വകുപ്പിലും ലഭിക്കും. അഡ്മിഷന് എസ്എസ്എൽസി സർട്ടിഫിക്കറ്റിന്‍റെ പകർപ്പും ഒരു ഫോട്ടോയും സഹിതം 17 ചൊവ്വ രാവിലെ 10 ന് പഠനവകുപ്പിൽ എത്തണം. വിവരങ്ങൾ: 9633812633/04712308846 (ഓഫീസ്).