അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (റെഗുലർ/സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ്), ഒക്ടോബർ 2025 പരീക്ഷാ ഫലം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. ഉത്തര ക്കടലാസ് പുനർമൂല്യനിർണയം /സൂക്ഷ്മപരിശോധന /പകർപ്പ് ലഭ്യമാക്കൽ എന്നിവയ്ക്കുള്ള അപേക്ഷകൾ 21ന് വൈകുന്നേരം അഞ്ചുവരെ ഓൺലൈൻ ആയി സ്വീകരിക്കുന്നതാണ്.
രണ്ട്, നാല്, ആറ് സെമസ്റ്റർ ബിഎ/ബിഎസ്‌സി/ബിസിഎ (2009-2013 അഡ്മിഷൻ) മേഴ്‌സി ചാൻസ് ഏപ്രിൽ 2025 പരീക്ഷകളുടെ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന,സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള ഓൺലൈൻ അപേക്ഷകൾ ഏപ്രിൽ 23 വൈകുന്നേരം അഞ്ചു വരെ സ്വീകരിക്കുന്നതാണ്.

അഞ്ചാം സെമസ്റ്റർ ബിഎ എൽഎൽബി (റെഗുലർ/സപ്ലിമെന്‍ററി) ഡിഗ്രി നവംബർ 2025 പരീക്ഷാഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസിന്‍റെ പുനഃപരിശോധനയ്ക്കും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോകോപ്പിക്കുമുള്ള അപേക്ഷകൾ 21 വൈകുന്നേരം അഞ്ചു വരെ സർവകലാശാലയിൽ സ്വീകരിക്കും.

പരീക്ഷാ തീയതി പുനക്രമീകരിച്ചു

പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ ബിരുദം (2024 & 2025 അഡ്മിഷൻ -എഫ്‌വൈയുജി പാറ്റേൺ-റെഗുലർ/സപ്ലിമെന്‍ററി ആൻഡ് 2020 -2023 അഡ്മിഷൻ- സപ്ലിമെന്‍ററി ) നവംബർ 2025 പരീക്ഷകൾ മേയ് 20 ന് ആരംഭിക്കും. പുതുക്കിയ ടൈം ടേബിൾ പിന്നീട് പ്രസിദ്ധീകരിക്കും.

ഹാൾ ടിക്കറ്റ്

സർവകലാശാല പഠന വകുപ്പുകളിലെ നാലാം സെമസ്റ്റർ ഫൈവ് ഇയർ ഇന്‍റഗ്രേറ്റഡ് മാസ്റ്റേഴ്സ് ഡിഗ്രി (FYIMP) റെഗുലർ മേയ് 2026 പരീക്ഷകളുടെ ഹാൾ ടിക്കറ്റ് (പ്രൊവിഷണൽ), നോമിനൽ റോൾ എന്നിവ കെ-റീപ്പ് ലോഗിനിലും കെ-റീപ്പ് മൊബൈൽ ആപ്പിലും ലഭ്യമാണ്.

ഓപ്പൺ ഡിഫൻസ് ഏപ്രിൽ16ന്

കണ്ണൂർ സർവ്കലാശാലയിൽ സൂഓളജി വിഷയത്തിൽ ഗവേഷണം നടത്തുന്ന കെ.എം. മുഹമ്മദ് സാബിത് എന്ന വിദ്യാർഥി തന്‍റെ പിഎച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച ഗവേഷണ പ്രബന്ധത്തിൻ മേലുള്ള ഓപ്പൺ ഡിഫൻസ്16ന് രാവിലെ 11 ന് വീഡിയോ കോൺഫറൻസിംഗിലൂടെ നടത്തുന്നതാ ണെന്ന് റിസർച്ച് ഡയറക്ടർ അറിയിച്ചു. പ്രസ്തുത പ്രബന്ധം ഓപ്പൺ ഡിഫെൻസ് സെമിനാറിന് മൂന്നു ദിവസം മുൻപ് മുതൽ കണ്ണൂർ സർവകലാശാലയുടെ മാനന്തവാടി കാന്പസ് ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭ്യമായിരിക്കും.

എൽഎൽബി ഡിഗ്രി സർട്ടിഫിക്കറ്റിന്‌ അപേക്ഷിക്കാം

കണ്ണൂർ സർവകലാശാല മഞ്ചേശ്വരം കാന്പസിലെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ നിന്നും എൽഎൽബി (ത്രീ ഇയർ സെമസ്റ്റർ പാറ്റേൺ ) പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് (2022 പ്രവേശനം ) തങ്ങളുടെ ഡിഗ്രി സർട്ടിഫിക്കറ്റുകൾക്ക് ഏഴു മുതൽ സർവകലാശാല വെബ്സൈറ്റ് വഴി (www.kannuruniversity.ac.in) ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഫീസ് ഘടനയും അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള വിശദമായ മാർഗനിർദേശങ്ങളും ഓൺലൈൻ പോർട്ടലിൽ ലഭ്യമാണ് .

ഇഫക്ടീവ് ഇംഗ്ലീഷ് കമ്യൂണിക്കേഷൻസ് സർട്ടിഫിക്കറ്റ് കോഴ്സ്: അപേക്ഷിക്കാം

ഇംഗ്ലീഷിൽ മികച്ച ആശയവിനിമയത്തിനുള്ള കഴിവ് ലക്ഷ്യമിടുന്നവർക്കായി കണ്ണൂർ സർവകലാ ശാലയുടെ സ്കൂൾ ഓഫ് ലൈഫ്‌ലോംഗ് ലേണിംഗ്, ഇംഗ്ലീഷ് പഠനവകുപ്പുമായി സഹകരിച്ച് താവക്കര കാന്പസിൽ നടത്തുന്ന “ഇഫക്ടീവ് ഇംഗ്ലീഷ് കമ്യൂണിക്കേഷൻ ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സിന്‍റെ നാലാം ബാച്ചിലേക്ക് 10 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. യോഗ്യത: ഹയർ സെക്കൻഡറി പ്ലസ് ടു, ഫീസ്: 4,000 രൂപ, ക്ലാസുകൾ: രണ്ടാം ശനി ഒഴികെയുള്ള എല്ലാ ശനിയാഴ്ചകളിലും. വിശദവിവര ങ്ങൾ വെബ്സൈറ്റിൽ www.kannuruniversity.ac.in → Academics → Centre for Lifelong Learning→Certificate Course ലിങ്കിൽ. അപേക്ഷയുടെ ഹാർഡ് കോപ്പി അനുബന്ധ രേഖകൾ സഹിതം 17ന് വൈകുന്നേരം അഞ്ചിന് മുമ്പായി സ്കൂൾ ഓഫ് ലൈഫ്‌ലോംഗ് ലേണിംഗ് ഡയറക്ടർക്ക് സമർപ്പിക്കണം.