നാലാം സെമസ്റ്റര്‍ എംഎ/ എംഎസ്.സി./ എംഎസ്ഡബ്ല്യു/ എംടിടിഎം/ എംകോം റെഗുലര്‍/സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ് (പിജി സിബിസിഎസ്എസ് - 2019 സ്‌കീം, 2022 പ്രവേശനം മുതല്‍), എംഎസ് സി ഹെല്‍ത്ത് യോഗ തെറാപ്പി (നോണ്‍-സിഎസ്എസ്) ജൂണ്‍ 2026 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 20 വരെ അപേക്ഷിക്കാം.
നാലാം വര്‍ഷ ബിരുദ പ്രോഗ്രാം രണ്ടാം സെമസ്റ്റര്‍ റെഗുലര്‍/സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ് ഏപ്രില്‍ 2026 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ഏഴാം സെമസ്റ്റര്‍ ഒറ്റതവണ ബിടെക് സപ്ലിമെന്‍ററി പരീക്ഷ (2009 സ്‌കീം, 2013 അഡ്മിഷന്‍) / പാര്‍ട്ട് ടൈം ബിടെക് (2009 സ്‌കീം, 2013 അഡ്മിഷന്‍) സെപ്റ്റംബര്‍ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങള്‍ക്ക് 0494-2407478, 0494-2407467. ഉത്തരക്കടലാസിന്‍റെ പകര്‍പ്പിനും പുനപരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ 22 വരെ സമര്‍പ്പിക്കാം.
രണ്ടാം സെമസ്റ്റര്‍ ബിഎഡ് റെഗുലര്‍/സപ്ലിമെന്‍റെറി ഏപ്രില്‍ 2026 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന, ഉത്തരക്കടലാസിന്‍റെ പകര്‍പ്പ് എന്നിവയ്ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ഫീസ് അടച്ച് 21 വരെ സമര്‍പ്പിക്കാം.
ഒന്നാം വര്‍ഷ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്‍റ് ആന്‍ഡ് കാറ്ററിംഗ് ടെക്നോളജി റെഗുലര്‍ ഏപ്രില്‍ 2026 പരീക്ഷ (2025 പ്രവേശനം), 2023 പ്രവേശനം മുതലുള്ള ഒന്നാം വര്‍ഷ ബിഎച്ച്എം ആന്‍ഡ് സിടി ഏപ്രില്‍ 2026 പരീക്ഷ എന്നിവയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന, ഉത്തരക്കടലാസിന്‍റെ പകര്‍പ്പ് എന്നിവയ്ക്കുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് സഹിതം ഓണ്‍ലൈനായി 22 വരെ സമര്‍പ്പിക്കാം. പുനര്‍മൂല്യനിര്‍ണയത്തിന് പേപ്പറൊന്നിന് 930 രൂപയും, ഉത്തരക്കടലാസിന്‍റെ പകര്‍പ്പിന് പേപ്പറൊന്നിന് 270 രൂപയും സൂക്ഷ്മപരിശോധനയ്ക്ക് പേപ്പറൊന്നിന് 130 രൂപയും ആണ് ഫീസ്. അപേക്ഷകള്‍ സര്‍വകലാശാലയുടെ ഇന്‍സ്റ്റന്‍റ് വെബ് പേയ്മെന്‍റ് സംവിധാനം വഴി സമര്‍പ്പിക്കണം.
സൂക്ഷ്മപരിശോധനാ ഫലം
രണ്ടാം സെമസ്റ്റര്‍ എംഎസ്‌സി ഫുഡ് സയന്‍സ് ഏപ്രില്‍ 2026 പരീക്ഷയുടെ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.
സീറ്റൊഴിവ്
കാലിക്കട്ട് സര്‍വകലാശാല പഠനകേന്ദ്രമായ "സ്‌കൂള്‍ ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസ്, കുറ്റിപ്പുറം'' എന്ന സ്ഥാപനത്തില്‍ 202627 അധ്യയന വര്‍ഷത്തേക്കുള്ള എംബിഎ പ്രോഗ്രാമില്‍ ജനറല്‍ സംവരണ വിഭാഗത്തില്‍ സീറ്റുകള്‍ ഒഴിവുണ്ട്. ഡിഗ്രി തലത്തില്‍ 50 ശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് (സംവരണ വിഭാഗക്കാര്‍ക്ക് മാര്‍ക്ക് ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്) സര്‍വകലാശാലയുടെ വെബ്സൈറ്റിലൂടെ 14 വരെ അപേക്ഷിക്കാം. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ 14ന് മുമ്പായി അപേക്ഷയുടെ പകര്‍പ്പും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും സഹിതം കുറ്റിപ്പുറത്തുള്ള പഠനകേന്ദ്രത്തില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 2607224, 8547537224 ബന്ധപ്പെടാം.
സിസിഎസ്‌ഐടി മലപ്പുറത്ത് എംസിഎ പ്രോഗ്രാമിലേക്ക് ജനറല്‍, സംവരണ സീറ്റുകളില്‍ ഒഴിവുകളുണ്ട്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള അര്‍ഹതയുള്ള വിദ്യാര്‍ത്ഥികള്‍ 10ന് ഉച്ചയ്ക്ക് 2 മണിക്കകം അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് സിസിഎസ്ഐടി മലപ്പുറത്ത് ഹാജരായി പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9539682200, 9995450927
വടകരയിലെ കാലിക്കട്ട് സര്‍വകലാശാലാ സെന്‍റര്‍ ഫോര്‍ കമ്പ്യൂട്ടര്‍ ആന്‍ഡ് സയന്‍സ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ എം.സി.എ., ബി.സി.എ., ബി.എസ്.സി. (എ. ഐ) പ്രോഗ്രാമുകള്‍ക്ക് സീറ്റുകള്‍ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ 10ന് രാവിലെ 10ന് സി.സി.എസ്.ഐ.ടി. വടകര ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. എസ്.സി., എസ്.ടി. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന ലഭിക്കും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9846564142, 9446993188.
മണ്ണാര്‍ക്കാട് സി.സി.എസ്.ഐ.ടി. പഠനകേന്ദ്രത്തില്‍ എം.സി.എ. കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. ഇതുവരെ സര്‍വകലാശാലയുടെ ഇഅജ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍ക്കും അഡ്മിഷന് അവസരമുണ്ട്. എസ്.സി./എസ്.ടി./ഒ.ഇ.സി. വിഭാഗങ്ങളില്‍ 100 ശതമാനം ഫീസ് ഇളവ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495888922, 8281485316





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions