മൂന്നും നാലും സെമസ്റ്റര്‍ എംഎ ഇംഗ്ഗീഷ്, പൊളിറ്റിക്‌സ്, എംഎ സോഷ്യോളജി പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2016, 2017 അഡ്മിഷനുകള്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2014, 2015 അഡ്മിഷന്‍ അവസാന സ്‌പെഷല്‍ മേഴ്‌സി ചാന്‍സ്) ഫെബ്രുവരി 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ എംടിടിഎം (2025 അഡ്മിഷന്‍ റെഗുലര്‍, 2024 അഡ്മിഷന്‍ സപ്ലിമെന്ററി) ജൂണ്‍ 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

എംജി ഓണ്‍ലൈന്‍ പ്രോഗ്രാമുകള്‍: അപേക്ഷ 20 വരെ

എംജി സര്‍വകലാശാലയുടെ ഓണ്‍ലൈന്‍ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിലേക്ക് 20 വരെ അപേക്ഷിക്കാം. യുജിസി അംഗീകാരമുള്ള ഈ കോഴ്‌സുകള്‍, റെഗുലര്‍ ബിരുദത്തിന് തുല്യമാണ്. പൂര്‍ണമായും ഓണ്‍ലൈനായതിനാല്‍ വിദേശത്തുള്ളവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും പഠിക്കാം. എസ്‌സി, എസ്ടി, ഭിന്നശേഷി, വനിതകള്‍ തുടങ്ങിയ വിഭാഗക്കാര്‍ക്കും സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍ക്കും ഫീസ് ഇളവ് ലഭിക്കും. വിശദ വിവരങ്ങള്‍ക്ക്: cdoe.mgu.ac.in. 0481 2731010, 8547852326.