നാലാം സെമസ്റ്റർ എംഎസ്സി ഹ്യൂമൻ ഫിസിയോളജി (സിസിഎസ്എസ് - 2024 പ്രവേശനം) ഏപ്രിൽ 2026 റഗുലർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധനാഫലം
ബികോം എൽഎൽബി ഹോണേഴ്സ് - മൂന്നാം സെമസ്റ്റർ (2021 മുതൽ 2024 വരെ പ്രവേശനം), അഞ്ചാം സെമസ്റ്റർ (2020 മുതൽ 2023 വരെ പ്രവേശനം), ഏഴാം സെമസ്റ്റർ ( 2020 മുതൽ 2022 വരെ പ്രവേശനം ) ഒക്ടോബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
രണ്ടാം സെമസ്റ്റർ ബിഎഡ് ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ
മൂന്നാം സെമസ്റ്റർ - അഫിലിയേറ്റഡ് കോളജുകളിലെ എംഎ, എംഎസ്സി, എംകോം, എംഎസ്ഡബ്ല്യൂ, എംഎ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, എംടിടിഎം, എംബിഇ, എംടിഎച്ച്എം, എംഎച്ച്എം (സിബിസിഎസ്എസ് പിജി - 2019 സ്കീം - 2022 പ്രവേശനം) സെപ്റ്റംബർ 2026, വിദൂര വിഭാഗം എംഎ, എംഎസ്സി, എംകോം (സിബിസിഎസ്എസ് പിജി - എസ്ഡിഇ - 2019 സ്കീം) (2021 പ്രവേശനം) സെപ്റ്റംബർ 2025, (2022 പ്രവേശനം) സെപ്റ്റംബർ 2026 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ഒക്ടോബർ 23-ന് തുടങ്ങും. വിശദമായ സമയക്രമം പിന്നീട് പ്രസിദ്ധീകരിക്കും.
പരീക്ഷ
മൂന്നാം സെമസ്റ്റർ - (2023 പ്രവേശനം മുതൽ) എംഎസ്സി ഹെൽത് ആൻഡ് യോഗാ തെറാപ്പി ഡിസംബർ 2026, ( 2020 സ്കീം - 2023 പ്രവേശനം മുതൽ) എംസിഎ, അഫിലിയേറ്റഡ് കോളജുകളിലെ ( സിബിസിഎസ്എസ് - പിജി - 2019 സ്കീം - 2023 പ്രവേശനം മുതൽ ) എംഎ, എംഎസ്സി, എംകോം, എംഎസ്ഡബ്ല്യൂ, എംഎച്ച്എം, എംടിഎച്ച്എം, എംടിടിഎം, എംഎസ്ഡബ്ല്യൂ ഡിസാസ്റ്റർ മാനേജ്മെന്റ്, എംഎ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, എംഎ ഡെവലപ്മെന്റ് ഇക്കണോമിക്സ്, എംഎ ബിസിനസ് ഇക്കണോമിക്സ്, എംഎ ഇക്കണോമെട്രിക്സ്, എംഎസ്സി മാത്തമാറ്റിക്സ് വിത് ഡാറ്റാ സയൻസ്, എംഎസ്സി ഫോറൻസിക് സയൻസ്, എംഎസ്സി ബയോളജി, വിദൂര വിഭാഗം ( സിബിസിഎസ്എസ് - പിജി - എസ്ഡിഇ - 2019 സ്കീം - 2023 പ്രവേശനം മാത്രം) എംഎസ്സി മാത്തമാറ്റിക്സ്, എംഎ, എംകോം - നവംബർ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഒക്ടോബർ 23ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
അസൈൻമെന്റുകൾ സമർപ്പിക്കണം
കാലിക്കട്ട് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിൽ 2026 ഫെബ്രുവരി മാസം പ്രവേശനം നേടിയ ഒന്നാം സെമസ്റ്റർ ഓൺലൈൻ ബിഎ സോഷ്യോളജി, ബിഎ ഹിസ്റ്ററി വിദ്യാർഥികൾ അസൈൻമെന്റുകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30. ലിങ്ക് ( എൽഎംഎസ് പോർട്ടൽ ): https://learning.kreap.co.in/#/5935992362922567485 . ഫോൺ: 0494 2407356, 2660600.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions