ഒന്നാം സെമസ്റ്റര്‍ എംജിയു-യുജിപി (ഓണേഴ്‌സ്)/ബിബിഎ (ഓണേഴ്‌സ്)/ബിസിഎ (ഓണേഴ്‌സ്) (2025 അഡ്മിഷന്‍ റഗുലര്‍ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌പെഷ്യല്‍ പരീക്ഷ) ജൂലൈ 2026 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പിനായി അടുത്തമാസം 8 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് (ദ്വിവത്സര കോഴ്‌സ്) (2025 അഡ്മിഷന്‍ റഗുലര്‍, 2024 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2022-2024 അഡ്മിഷന്‍ സപ്ലിമെന്ററി, 2021 അഡ്മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ്) മാര്‍ച്ച് 2026 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും അടുത്തമാസം 8 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
പരീക്ഷാതീയതി
ഒന്നു മുതല്‍ നാലു വരെ സെമസ്റ്ററുകള്‍ എംടെക് (2015ന് മുന്‍പുള്ള അഡ്മിഷന്‍ അവസാന സ്‌പെഷ്യല്‍ ചാന്‍സ്) പരീക്ഷകള്‍ അടുത്തമാസം 23 മുതല്‍ നടക്കും.
എംജിയുവില്‍ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്‌സ്
മഹാത്മാഗാന്ധി സര്‍വകലാശാലയിലെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഡിസബിലിറ്റി സ്റ്റഡീസ് (ഐയുസിഡിഎസ്) നടത്തുന്ന ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്‌സില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ഡോക്ടര്‍മാരെയും നഴ്‌സുമാരെയും സഹായിക്കുന്ന അസിസ്റ്റന്റ് നഴ്‌സ് തസ്തികയിലും കെയര്‍ ഹോമുകളിലെ കെയര്‍ ഗിവര്‍ തസ്തികയിലും ജോലി ലഭിക്കുന്നതിന് ഉപകരിക്കും. പ്രായപരിധിയില്ല. ഓഫ് ലൈന്‍, ഓണ്‍ലൈന്‍ ക്ലാസുകളുണ്ടാകും. മൂന്ന് മാസം, ആറു മാസം, ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സുകളില്‍ ആശുപത്രി പരിശീലനവും പ്ലേസ്‌മെന്റ് സഹായവും ലഭിക്കും. കോഴ്‌സ് അടുത്തമാസം ഒന്നിന് ആരംഭിക്കും. ഫോണ്‍ -99462 999 65, 8891391580. ഇമെയില്‍- [email protected].





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions