രണ്ടാം സെമസ്റ്റർ എംഎസ് സി. ഫോറൻസിക് സയൻസ് ( സിസിഎസ്എസ് - 2025 പ്രവേശനം ), നാലാം സെമസ്റ്റർ എം.എ. സോഷ്യോളജി, എംഎ. ഫിലോസഫി, എംഎസ് സി. ഫോറൻസിക് സയൻസ് ( സിസിഎസ്എസ് - 2024 പ്രവേശനം ) ഏപ്രിൽ 2026 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.നാലാം വർഷ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ( 2020 പ്രവേശനം മുതൽ, 2022 പ്രവേശനം ) ഏപ്രിൽ 2026 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഒക്ടോബർ 10 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ ബിപിഎഡ് ( 2024, 2025 പ്രവേശനം ) ഏപ്രിൽ 2026 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഒക്ടോബർ 09 വരെ അപേക്ഷിക്കാം.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഅപേക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ നോർമൽ സപ്ലിമെന്ററി അവസരങ്ങളും നഷ്ടമായവർക്കുള്ള എംഎസ് സി ഹെല്‍ത്ത് ആന്‍ഡ് ഗാ തെറാപ്പി - മൂന്നാം സെമസ്റ്റർ (2022 പ്രവേശനം) സപ്റ്റംബർ 2026 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് ഒക്ടോബർ 03 വരെയും ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ (2020, 2021 പ്രവേശനം) സപ്റ്റംബർ 2025, ഒന്നും രണ്ടു നാലും സെമസ്റ്റർ (2018, 2019 പ്രവേശനം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് ഒക്ടോബർ 09 വരെയും അപേക്ഷിക്കാം.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ നോർമൽ സപ്ലിമെന്ററി അവസരങ്ങളും നഷ്ടമായവർക്കുള്ള ആറാം സെമസ്റ്റർ (2015 സ്കീം) എൽഎൽബി ണിറ്ററി ഡിഗ്രി (2018 പ്രവേശനം) സെപ്റ്റംബർ 2025, (2019 പ്രവേശനം) സെപ്റ്റംബർ 2026 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ഒക്ടോബർ 16-നും നാലാം സെമസ്റ്റർ (2015 സ്കീം) (2018 പ്രവേശനം) സപ്റ്റംബർ 2025, (2019 പ്രവേശനം) സപ്റ്റംബർ 2026 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ഒക്ടോബർ 27-നും തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, കാലിക്കട്ട് സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പുനർമൂല്യനിർണയഫലം
ഒന്നാം സെമസ്റ്റർ എംഎസ് സി. ഹെല്‍ത്ത് ആന്‍ഡ് യോഗ തെറാപ്പി
(നോൺ സിഎസ്എസ്.) ഡിസംബർ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം വർഷ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്നോളജി (2023, 2024, 2025 പ്രവേശനം) പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധനാഫലം
രണ്ടാം സെമസ്റ്റർ എംഎ. അറബിക്, എംഎ. മലയാളം വിത് ജേണലിസം, എംഎസ് സി. ഫിസിക്സ്, എംഎസ് സി. സൈക്കോളജി, എംകോം. പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
എഡ്യുക്കേഷൻ പഠനവകുപ്പിൽ ഗസ്റ്റ് അധ്യാപക ഒഴിവ്
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലാ എഡ്യുക്കേഷൻ പഠനവകുപ്പിൽ അറബിക്, ഹിന്ദി, മാത്തമാറ്റിക്സ് - എഡ്യുക്കേഷൻ വിഷയങ്ങൾക്ക് ദിവസവേതനാടിസ്ഥാനത്തിലുള്ള ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. പ്രസ്തുത ഒഴിവുകളിലേക്കുള്ള വാക് - ഇൻ - ഇന്റർവ്യൂ 29-ന് നടക്കും. യോഗ്യരായവർ രാവിലെ 10.00ന് അസൽ സർട്ടിഫിക്കറ്റുകളും അതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം പഠനവകുപ്പിൽ ഹാജരാകണം. യോഗ്യത : അറബിക്ക് / ഹിന്ദി / മാത്തമാറ്റിക്സ് ബിരുദാനന്തര ബിരുദം, എംഎഡ്, നെറ്റ്. ഫോൺ : 9447539069.
ഇൻസ്ട്രക്ടർ:വാക് - ഇൻ - ഇന്റർവ്യൂ
എന്‍ജിനിയറിംഗ് കോളജിലെ ( ഐഇടി ) ഇലക്ട്രിക്കൽ ആന്‍ഡ് ഇലക്ട്രോണിക്സ് പഠനവകുപ്പിൽ ദിവസവേതനടിസ്ഥാനത്തിലുള്ള ഇൻസ്ട്രക്ടർ (01 ഒഴിവ്) നിയമനത്തിനായി ഒക്ടോബർ 08-ന് വാക് - ഇൻ - ഇന്റർവ്യൂ നടത്തും. കേന്ദ്രം : സർവകലാശാലാ എന്‍ജിനീയറിംഗ് കോളജ്. വിശദ വിവരങ്ങൾക്ക് www.uoc.ac.in .





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions