നാലാം സെമസ്റ്റര് എംഎസ്സി മാത്തമാറ്റിക്സ്, എംഎ ഹിസ്റ്ററി, എംഎ എക്കണോമിക്സ് സിഎസ്എസ്, പ്രൈവറ്റ് രജിസ്ട്രേഷന് (2024 അഡ്മിഷന് റെഗുലര്, 2019 മുതല് 2023 വരെ അഡ്മിഷനുകള് റീ അപ്പിയറന്സ്,) മാര്ച്ച് 2026 പരീക്ഷാഫലം പ്രഖ്യാപിച്ചു. പുനര്മൂല്യനിര്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 23 വരെ ഓണ്ലൈനില് അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര് പിജിസിഎസ്എസ് എംഎസ്സി സൈക്കോളജി (2025 അഡ്മിഷന് റെഗുലര്, 2024 അഡ്മിഷന് ഇമ്പ്രൂവ്മെന്റ്, 2020 മുതല് 2024 വരെ അഡ്മിഷനുകള് സപ്ലിമെന്ററി, 2019 അഡ്മിഷന് ആദ്യ മേഴ്സി ചാന്സ്) മേയ് 2026 പരീക്ഷാഫലം പ്രഖ്യാപിച്ചു. പുനര്മൂല്യനിര്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 23 വരെ ഓണ്ലൈനില് അപേക്ഷിക്കാം
രണ്ടാം സെമസ്റ്റര് പിജിസിഎസ്എസ് എംഎസ്സി ഓപ്പറേഷന്സ് റിസര്ച്ച് ആന്ഡ് കംപ്യൂട്ടര് ആപ്ലിക്കേഷന് (2025 അഡ്മിഷന് റെഗുലര്, 2024 അഡ്മിഷന് ഇമ്പ്രൂവ്മെന്റ്, 2020 മുതല് 2024 വരെ അഡ്മിഷനുകള് സപ്ലിമെന്ററി, 2019 അഡ്മിഷന് ആദ്യ മേഴ്സി ചാന്സ്) മേയ് 2026 പരീക്ഷാഫലം പ്രഖ്യാപിച്ചു. പുനര്മൂല്യനിര്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 22 വരെ ഓണ്ലൈനില് അപേക്ഷിക്കാം.
അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റര് ഇന്റഗ്രേറ്റഡ് എംഎ ഇംഗ്ലീഷ്, എംഎസ്സി കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, കംപ്യൂട്ടര് സയന്സ് - ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് ആന്ഡ് മെഷീന് ലേണിംഗ്, കംപ്യൂട്ടര് സയന്സ് - ഡാറ്റ സയന്സ് (2024 അഡ്മിഷന് റെഗുലര്, 2023 അഡ്മിഷന് ഇമ്പ്രൂവ്മെന്റ്, 2020 മുതല് 2023 വരെ അഡ്മിഷനുകള് സപ്ലിമെന്ററി,) മാര്ച്ച് 2026 പരീക്ഷാഫലം പ്രഖ്യാപിച്ചു. പുനര്മൂല്യനിര്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 23 വരെ ഓണ്ലൈനില് അപേക്ഷിക്കാം.
പരീക്ഷാതീയതി
അഫിലിയേറ്റഡ് കോളജുകളിലെ വിവിധ പഞ്ചവത്സര എല്എല്ബി പ്രോഗ്രാമുകളുടെ ആറാം സെമസ്റ്റര് പരീക്ഷകള് 27 മുതല് ആരംഭിക്കും. വിശദമായ ടൈം ടേബിള് വെബ്സൈറ്റില്.
അഞ്ചാം സെമസ്റ്റര് ഐഎംസിഎ (2024 അഡ്മിഷന് റെഗുലര്, 2020 മുതല് 2023 വരെ അഡ്മിഷനുകള് സപ്ലിമെന്ററി) ഒക്ടോബര് 2026 പരീക്ഷകള് നവംബര് 11 മുതല് ആരംഭിക്കും. ടൈം ടേബിള് വെബ് സൈറ്റില്
മൂന്നാം സെമസ്റ്റര് എംസിഎ (2025 അഡ്മിഷന് റെഗുലര്, 2023, 2024 അഡ്മിഷനുകള് സപ്ലിമെന്ററി, 2022 അഡ്മിഷന് ആദ്യ മേഴ്സി ചാന്സ്, 2021 അഡ്മിഷന് രണ്ടാം മേഴ്സി ചാ്സ്, 2020 അഡ്മിഷന് അവസാന മേഴ്സി ചാന്സ്) പരീക്ഷകള് നവംബര് മൂന്നു മുതല് ആരംഭിക്കും. ടൈം ടേബിള് വെബ് സൈറ്റില്
പരീക്ഷയ്ക്ക് അപേക്ഷിക്കാം
അഞ്ചാം സെമസ്റ്റര് ഇന്റഗ്രേറ്റഡ് എംഎ, എംഎസ്സി പ്രോഗ്രാമുകള് (എംഎ ഇംഗ്ലീഷ്, എംഎസ്സി ഫിസിക്സ്, കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ്, കംപ്യൂട്ടര് സയന്സ് ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് ആന്ഡ് മെഷീന് ലേണിംഗ്, എംഎസ്സി കംപ്യൂട്ടര് സയന്സ് ഡാറ്റ സയന്സ്) (2024 അഡ്മിഷന് റെഗുലര്, 2023 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2020-2023 അഡ്മിഷനുകള് സപ്ലിമെന്ററി) ഒക്ടോബര് 2026 പരീക്ഷയ്ക്ക് 15 വരെ അപേക്ഷിക്കാം. പിഴയോടെ 16 വരെയും സൂപ്പര്ഫൈനോടെ 22 വരെയും അപേക്ഷിക്കാം.
പ്രാക്ടിക്കല്
നാലാം സെമസ്റ്റര് എംഎസ്സി ബിയോമെഡിക്കല് ഇന്സ്ട്രുമെന്റേഷന് (2024 അഡ്മിഷന് റെഗുലര്, 2022, 2023 അഡ്മിഷനുകള് സപ്ലിമെന്ററി, 2021 അഡ്മിഷന് ആദ്യ മേഴ്സി ചാന്സ്, 2020 അഡ്മിഷന് രണ്ടാം മേഴ്സി ചാന്സ്, 2019 അഡ്മിഷന് അവസാന മേഴ്സി ചാന്സ് ) സെപ്റ്റംബര് 2026 പരീക്ഷകളുടെ പ്രാക്ടിക്കല്, വൈവ-വോസി പരീക്ഷകള് നവംബര് രണ്ടു മുതല് ആരംഭിക്കും. വിശദമായ ടൈം ടേബിള് വെബ് സൈറ്റില്.
നാലാം സെമസ്റ്റര് എംഎസ്സി മെഡിക്കല് ബയോകെമിസ്ട്രി (2024 അഡ്മിഷന് റെഗുലര്, 2020-2023 അഡ്മിഷനുകള് സപ്ലിമെന്ററി, 2019 അഡ്മിഷന് ആദ്യ മേഴ്സി ചാന്സ്, 2018 അഡ്മിഷന് രണ്ടാം മേഴ്സി ചാന്സ്, 2016, 2017 അഡ്മിഷനുകള് അവസാന മേഴ്സി ചാന്സ്) സെപ്റ്റംബര് 2026 പരീക്ഷകളുടെ പ്രാക്ടിക്കല് പരീക്ഷകള് 28 മുതല് ആരംഭിക്കും. വിശദമായ ടൈം ടേബിള് വെബ് സൈറ്റില്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions