നാലാംസെമസ്റ്റർ ബികോം കമ്പ്യൂട്ടർ അപ്ലിക്കേഷൻ ജൂൺ 2026 (138) (ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി - 2023 അഡ്മിഷൻ, സപ്ലിമെന്ററി – 2021 & 2022 അഡ്മിഷൻ, മേഴ്സിചാൻസ് - 2013, 2017, 2018 & 2020 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ഓൺലൈനായി 27 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ..
നാലാംസെമസ്റ്റർ ബികോം കോമേഴ്സ് ആൻഡ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ് (CRCBCS) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ഓൺലൈനായി 27 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
മൂന്നാം സെമസ്റ്റർ എംഎസ്സി മാത്തമാറ്റിക്സ് (2001-2020 അഡ്മിഷൻ -മേഴ്സി ചാൻസ്) ഡിസംബർ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഓൺലൈനായി 24 വരെ
www.exams.keralauniversity.ac.in മുഖേന അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
വൈവാ-വോസി പരീക്ഷ
എട്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് ബികോം/ബിബിഎ എൽഎൽബി ഓഗസ്റ്റ് 2026 പരീക്ഷകളുടെ വൈവാ-വോസി പരീക്ഷ 2026 നവംബർ 2 മുതൽ അതാത് പരീക്ഷാകേന്ദ്രങ്ങളിൽ വച്ചു നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
ഒന്നാം സെമസ്റ്റർ ബി.എ ഇക്കണോമിക്സ് & മീഡിയ സ്റ്റഡീസ് മാർച്ച് 2026 ഡിഗ്രി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്കുവേണ്ടി അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡ്/ ഹാൾടിക്കറ്റുമായി 22 മുതൽ 29 വരെയുള്ള പ്രവൃത്തിദിനങ്ങളിൽ EJ III സെക്ഷനിൽ ഹാജരാകണം.
മൂന്നാം വർഷ ബി.ബി.എ ജനുവരി 2026 ഡിഗ്രി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്കുവേണ്ടി അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡ്/ ഹാൾടിക്കറ്റുമായി 22 മുതൽ 29 വരെയുള്ള പ്രവൃത്തിദിനങ്ങളിൽ EJ III സെക്ഷനിൽ ഹാജരാകണം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions