2025 നവംബറിൽ വിജ്ഞാപനം ചെയ്ത രണ്ടാം സെമസ്റ്റർ എംഎസ്സി സുവോളജി പരീക്ഷയുടെ (മേഴ്സിചാൻസ്) ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്കുള്ള അപേക്ഷ നവംബർ അഞ്ചുവരെ
www.exams.keralauniversity.ac.in എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായി സമർപ്പിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2026 ഏപ്രിലിൽ വിജ്ഞാപനം ചെയ്ത ഒന്നാം സെമസ്റ്റർ എംഎസ്സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയുടെ (മേഴ്സിചാൻസ്) ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്കുള്ള അപേക്ഷ നവംബർ ആറു വരെ www.exams.keralauniversity.ac.in എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായി സമർപ്പിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2026 ഏപ്രിൽ മാസത്തിൽ നടത്തിയ MPES (2020 സ്കീം) രണ്ടാം സെമസ്റ്റർ (റെഗുലർ & സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2026 ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിഎ സിബിസിഎസ്എസ് (മേഴ്സിചാൻസ് – 2010, 2011 & 2012 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും
സൂക്ഷ്മപരിശോധനയ്ക്കും നവംബർ 13 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാ വിജ്ഞാപനം
വിദൂരവിദ്യാഭ്യാസം 2026 ഡിസംബർ 2 മുതൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ബാച്ചിലർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിന്റെ ഒന്നും രണ്ടും സെമസ്റ്റർ (റെഗുലർ - 2025 അഡ്മിഷൻ, സപ്ലിമെന്ററി – 2023 & 2024 അഡ്മിഷൻ) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
നടത്തിയ അഞ്ചാം സെമസ്റ്റർ ബി.എ. ന്യൂ ജനറേഷൻ ഡബിൾ മെയിൻ സെപ്റ്റംബർ 2026 ഡിഗ്രി പരീക്ഷകളുടെ പ്രോജക്ട്-വൈവ വോസി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ.
ഡിപ്പാർട്ട്മെന്റ്സ് യൂണിയൻ 2026–27
നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന കേരളസർവകലാശാല ഡിപ്പാർട്ട്മെന്റ്സ് യൂണിയൻ 2026–27 തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നവംബർ മൂന്നിന് നടക്കുന്ന നാമനിർദ്ദേശ പത്രിക
സൂക്ഷ്മപരിശോധനയിൽ പങ്കെടുക്കുന്നവർക്കുളള നിർദേശങ്ങൾ, സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions