ആറ്, ഒന്ന് സെമസ്റ്റർ ബിഎ, ബിഎസ്ഡബ്ല്യു, അഫ്സൽ - ഉൽ - ഉലമ (സിയുസിബിസിഎസ്എസ് - യുജി - 2014, 2015, 2016 പ്രവേശനം) സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 9, 11 തീയതികൾ വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
ബിബിഎ എൽഎൽബി ഹോണേഴ്സ് മൂന്ന്, അഞ്ച്, ഒൻപത് സെമസ്റ്റർ സെപ്റ്റംബർ 2025, ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒൻപത് സെമസ്റ്റർ സെപ്റ്റംബർ 2024 (2011 സ്കീം - 2016 പ്രവേശനം), എൽഎൽബി യൂണിറ്ററി (2015 സ്കീം - 2017 പ്രവേശനം) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
പ്രാക്ടിക്കൽ പരീക്ഷ
അഞ്ചാം സെമസ്റ്റർ ബിവോക് - പ്രഫഷണൽ അക്കൗണ്ടിംഗ് ആൻഡ് ടാക്സേഷൻ, ഇസ്ലാമിക് ഫിനാൻസ് (സിബിസിഎസ്എസ് - വി - യുജി ) നവംബർ 2026 പ്രാക്ടിക്കൽ പരീക്ഷകൾ പുനഃക്രമീകരിച്ചത് പ്രകാരം നവംബർ അഞ്ചിന് തുടങ്ങും. കേന്ദ്രം: ഇഎംഇഎ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, കൊണ്ടോട്ടി. ഷെഡ്യൂൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംഎസ്സി കെമിസ്ട്രി (2022 പ്രവേശനം), ഇന്റഗ്രേറ്റഡ് എംഎസ്സി ഫിസിക്സ് (2023 പ്രവേശനം) ഏപ്രിൽ 2026, അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംഎസ്സി ബയോസയൻസ് (സിസിഎസ്എസ്) നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
എംഎസ്സി എൻവയോൺമെന്റൽ സയൻസ് (സിസിഎസ്എസ്) നാലാം സെമസ്റ്റർ (2024 പ്രവേശനം), രണ്ടാം സെമസ്റ്റർ (2025 പ്രവേശനം) ഏപ്രിൽ 2026 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധനാ അപേക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ അഞ്ച് വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം (എഫ്വൈഐപി - 2025 പ്രവേശനം) ഏപ്രിൽ 2026 റഗുലർ പരീക്ഷാ ഉത്തരക്കടലാസുകളുടെ ഫോട്ടോകോപ്പിക്ക് നവംബർ രണ്ട് മുതൽ 11 വരെയും പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന എന്നിവയ്ക്ക് നവംബർ 20 മുതൽ 30 വരെയും അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
നാലാം സെമസ്റ്റർ ബിഎംഎംസി (സിബിസിഎസ്എസ് - യുജി - 2020 മുതൽ 2023 വരെ പ്രവേശനം ) ഏപ്രിൽ 2026 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യ നിർണയഫലം പ്രസിദ്ധീകരിച്ചു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions