കണ്ണൂർ സർവകലാശാല മൂന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബിഎ/ ബിബിഎ/ ബികോം/ ബിസിഎ (2024 അഡ്മിഷൻ-എഫ് വൈയുജിപി) റഗുലർ നവംബർ 2025 ബിരുദ പരീക്ഷാഫലം ഒമ്പതിന് പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം സർവകലാശാല വെബ് സൈറ്റിൽ കെ റീപ് ലോഗിനിലും സ്റ്റുഡൻറ് മൊബൈൽ ആപ്പിലും ലഭ്യമാണ്. പുനഃപരിശോധന / സൂക്ഷ്മപരിശോധന / ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ 21 വൈകുന്നേരം അഞ്ചുമണിവരെ സമർപ്പിക്കാം.
പരീക്ഷ ടൈംടേബിൾ
കണ്ണൂർ സർവകലാശാല പഠനവകുപ്പിലെ എംകോം (അഞ്ചു വർഷ ഇന്റഗ്രേറ്റഡ്) പ്രോഗ്രാമിന്റെ ഏഴാം സെമസ്റ്റർ (റഗുലർ-2023 അഡ്മിഷൻ / ലാറ്ററൽ എൻട്രി-2026 അഡ്മിഷൻ & സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് -2022 അഡ്മിഷൻ, 2025 അഡ്മിഷൻ ലാറ്ററൽ എൻട്രി) നവംബർ 2026 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.
പരീക്ഷ ടൈംടേബിൾ
നവംബർ 23ന് ആരംഭിക്കുന്ന കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ അഞ്ചാം സെമസ്റ്റർ ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം (സിബിസിഎസ്എസ്- റെഗുലർ, 2024-അഡ്മിഷൻ), നവംബർ 2026 പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
27ന് നടക്കുന്ന അഫിലിയേറ്റഡ് കോളജുകളിലെയും സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ ബിഎഡ്(റെഗുലർ / സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ്) നവംബർ 2026 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
23ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളജുകളിലെയും സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ എംസിഎ (റെഗുലർ /സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്) നവംബർ 2026 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
പരീക്ഷ വിജ്ഞാപനം
ഡിസംബർ ഏഴിന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ എഫ് വൈ യു ജി പി (റെഗുലർ/ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി) നവംബർ 2026 പരീക്ഷകളുടെ സ്റ്റുഡന്റ് രജിസ്ട്രേഷൻ, കോഴ്സ് സെലെക്ഷൻ എന്നിവ 16 മുതൽ 20വരെ നടത്താം. 22 മുതൽ 26വരെ ഫീസ് അടക്കാം. പരീക്ഷ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.
അഞ്ചാം സെമസ്റ്റെർ ബിരുദ മേഴ്സി ചാൻസ് പരീക്ഷകൾ ഡിസംബർ 10 മുതൽ
കണ്ണൂർ സർവകലാശാലക്ക് കീഴിൽ അഫിലിയേറ്റഡ് കോളജുകളിലെ അഞ്ചാം സെമസ്റ്റർ ബിരുദ (2014 മുതൽ 2018വരെ പ്രവേശനം) മേഴ്സി ചാൻസ് നവംബർ 2026 പരീക്ഷകൾ 2026 ഡിസംബർ 10 മുതൽ ആരംഭിക്കും. കണ്ണൂർ സർവകലാശാല താവക്കര കാന്പസ് ആണ് പരീക്ഷ സെന്റർ. പരീക്ഷ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
രണ്ടാം സെമസ്റ്റർ പിജിഡിഎൽഡി, മെയ് 2026 -പ്രായോഗിക /വാചാപരീക്ഷകൾ
രണ്ടാം സെമസ്റ്റർ പോസ്റ്റ് ഗ്രാജ്വെറ്റ് ഡിപ്ലോമ ഇൻ ലേർണിംഗ് ഡിസെബിലിറ്റി (പിജിഡിഎൽഡി) (റഗുലർ / സപ്ലിമെന്ററി), മെയ് 2026 പരീക്ഷയുടെ ഭാഗമായുള്ള പ്രായോഗിക / വാചാ പരീക്ഷകൾ 17ന് ഫാപ്പിൻസ് കമ്മ്യൂണിറ്റി കോളജ് ഓഫ് ബിഹേവിയറൽ മാനേജ്മെന്റ്, തൃക്കരിപ്പൂർ, ഹൃദയാരാം കമ്മ്യൂണിറ്റി കോളജ് ഓഫ് കൗൺസിലിങ്, തളാപ്പ് എന്നിവിടങ്ങളിൽ നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളജുമായി ബന്ധപ്പെടണം.
പ്രായോഗിക പരീക്ഷകൾ/വൈവ-വോസി
കണ്ണൂർ സർവകലാശാല അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ എംഎസ്ഡബ്ല്യൂ ഡിഗ്രി (റെഗുലർ / സപ്ലിമെൻററി) ഒക്ടോബർ 2026 പ്രായോഗിക പരീക്ഷകൾ / വൈവ-വോസി എന്നിവ 11 മുതൽ 20 വരെയുള്ള തീയതികളിലായി അതത് കോളജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടണം.
ഹാൾ ടിക്കറ്റ്
13ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ഡിഗ്രി സപ്ലിമെന്ററി (2020 മുതൽ 2023വരെ അഡ്മിഷൻസ്) പരീക്ഷകളുടെ ഹാൾ ടിക്കറ്റുകളും നോമിനൽ റോളുകളും സർവകലാശാല വെബ്സൈറ്റിൽ.
ലാബ് അസിസ്റ്റന്റ്: താത്കാലിക നിയമനം
കണ്ണൂർ സർവകലാശാല പയ്യന്നൂർ കാമ്പസിൽ പ്രവർത്തിക്കുന്ന കെമിസ്ട്രി ഡിപ്പാർട്ട്മെന്റിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ലാബ് അസിസ്റ്റന്റിനെ നിയമിക്കുന്നു. ബിഎസ് സി കെമിസ്ട്രിയാണ് യോഗ്യത. എംഎസ് സി കെമിസ്ട്രിയുള്ളവർക്ക് മുൻഗണന. യോഗ്യരായവർ അസ്സൽ പ്രമാണങ്ങളും കോപ്പിയും സഹിതം എടാട്ട് സ്വാമി ആനന്ദതീർഥ കാമ്പസിൽ പ്രവർത്തിക്കുന്ന കെമിസ്ട്രി പഠനവകുപ്പിൽ 16ന് രാവിലെ 10.30ന് ഇന്റർവ്യൂവിന് ഹാജരാകണം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions