ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന വ​കു​പ്പു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ എ​ഫ്‌​വൈ​ഐ​എം​പി (റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി ) മേ​യ് 2026 പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് നി​യ​മ​നം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ​യ്യ​ന്നൂ​ർ കാ​ന്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന യൂ​ണി​വേ​ഴ്സി​റ്റി ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ന്ഡ സെ​ന്‍റ​റി​ലേ​ക്ക് താ​ത്കാ​ലി​ക അ​ടി​സ്ഥാ​ന​ത്തി​ൽ ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് ഒ​ഴി​വു​ണ്ട് . ത​ത്സ​മ​യ അ​ഭി​മു​ഖം ജൂ​ൺ മൂ​ന്നി​ന് രാ​വി​ലെ 10.30 ന് ​പ​യ്യ​ന്നൂ​ർ കാ​ന്പ​സി​ലെ ഭൗ​തി​ക​ശാ​സ്ത്ര പ​ഠ​ന​വ​കു​പ്പി​ൽ വ​ച്ച് ന​ട​ത്തും. ഫി​സി​ക്സ്, കെ​മി​സ്ട്രി, മെ​റ്റീ​രി​യ​ൽ സ​യ​ൻ​സ് എ​ന്നി​വ​യി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മാ​ണ് യോ​ഗ്യ​ത. അ​തി സ​ങ്കീ​ർ​ണ ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്ത് മു​ൻ പ​രി​ച​യം ഉ​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന. യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ, സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ​ലും പ​ക​ർ​പ്പും സ​ഹി​തം ഹാ​ജ​രാ​കേ​ണ്ട​താ​ണ്. ഫോ​ൺ: 0497-2806401, 9447649820.

എം​എ​സ് സി ​ഫി​സി​ക്സ് പ്ര​വേ​ശ​നം

പ​യ്യ​ന്നൂ​ർ കാ​ന്പ​സി​ലെ ഫി​സി​ക്സ് പ​ഠ​ന​വ​കു​പ്പി​ൽ എം​എ​സ്‌​സി ഫി​സി​ക്സ് കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത: മാ​ത്ത​മാ​റ്റി​ക്സ് ഒ​രു വി​ഷ​യ​മാ​യി 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ഫി​സി​ക്സ് ബി​രു​ദം. അ​പേ​ക്ഷി​ക്കാ​നു​ള​ള അ​വ​സാ​ന തീ​യ​തി ജൂ​ൺ 13 അ​ഡ്മി​ഷ​ൻ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ https://admissions.kannuruniversity.ac.in/ എ​ന്ന വെ​ബ്‌​സൈ​റ്റി ല​ഭ്യ​മാ​ണ്. ഫോ​ൺ: 9447649820, 04972806401. .

ഓ​പ്പ​ൺ ഡി​ഫ​ൻ​സ്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ഷ​യ​ത്തി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന പി.​വി. അ​ജു​ഷ പി​എ​ച്ച്ഡി ബി​രു​ദ​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച പ്ര​ബ​ന്ധ​ത്തി​ൻ​മേ​ലു​ള്ള ഓ​പ്പ​ൺ ഡി​ഫ​ൻ​സ് ജൂ​ൺ പ​ത്തി​ന് രാ​വി​ലെ 10.30ന് ​ഓ​ൺ ലൈ​ൻ കോ​ൺ​ഫ​റ​ൻ​സിം​ഗി​ലൂ​ടെ ന​ട​ക്കും. പ്ര​സ്തു​ത പ്ര​ബ​ന്ധം ഓ​പ്പ​ൺ ഡി​ഫെ​ൻ​സി​ന് മൂ​ന്നു ദി​വ​സം മു​ന്പു മു​ത​ൽ മാ​ങ്ങാ​ട്ടു​പ​റ​മ്പ് കാ​ന്പ​സി​ലെ ലൈ​ബ്ര​റി​യി​ൽ പ​രി​ശോ​ധ​ന​യ്ക്ക് ല​ഭി​ക്കും.

ക്ലാ​സു​ക​ൾ ജൂ​ൺ ഒ​ന്നി​ന് ആ​രം​ഭി​ക്കും

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ലു​ള്ള അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ൾ, ബി​എ​ഡ് സെ​ന്‍റ​റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ 2026 -27 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ക്ലാ​സു​ക​ൾ ജൂ​ൺ ഒ​ന്നി​ന് ആ​രം​ഭി​ക്കും.