കണ്ണൂർ സർവകലാശാല ജ്യോഗ്രഫി പഠന വകുപ്പിലെ രണ്ടാം സെമസ്റ്റർ പിജി ഡിപ്ലോമ ഇൻ ജിയോ ഇൻഫോമാറ്റിക്സ് ഫോർ സ്പെഷൽ പ്ലാനിംഗ് (റെഗുലർ/സപ്ലിമെന്‍ററി ), മേയ് 2026 പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പ്രൈവറ്റ് രജിസ്ട്രേഷൻ ബിസിഎ: നാലാം സെമസ്റ്റർ പ്രാക്ടിക്കൽ ക്ലാസുകൾ ഒന്പതു മുതൽ

കണ്ണൂർ സർവകലാശാല 2024-25 അധ്യയന വർഷം പ്രൈവറ്റ് രജിസ്ട്രേഷൻ ബിസിഎ പ്രോഗ്രാമിന് പ്രവേശനം നേടിയ വിദ്യാർഥികളുടെ, കംപ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സുകളിലെ നാലാം സെമസ്റ്റർ പ്രാക്ടിക്കൽ ക്ലാസുകൾ കണ്ണൂർ സർവകലാശാല, മാങ്ങാട്ടുപറമ്പ കാന്പസിലെ ഐടി പഠനവകുപ്പിൽ ഒന്പതിന് ആരംഭിക്കും. പ്രാക്ടിക്കൽ ക്ലാസിനൊപ്പം പ്രസ്തുത കോഴ്സിന്‍റെ നിരന്തര സമഗ്ര മൂല്യനിർണയവും (Continuous Comprehensive Assessment - CCA) ഉൾപ്പെട്ടിരിക്കുന്നതിനാൽ ഹാജർ നിർബന്ധമാണ്. വിദ്യാർഥികൾ ഒന്പതിന് രാവിലെ 9.30 ന് മാങ്ങാട്ടുപറമ്പ് കാമ്പസിൽ ഐടി പഠന വകുപ്പ് അധ്യക്ഷൻ മുന്പാകെ ഹാജരാകേണ്ടതാണ്. ഫോൺ: 0497-2784535 (ഐടി പഠനവകുപ്പ്).

 

 ഹാൾടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ

കണ്ണൂർ - മഹാത്മാഗാന്ധി സർവകലാശാലകളുടെ ജോയിൻറ് പ്രോഗ്രാം എംഎസ്‌സി ഫിസിക്സ് (നാനോസയൻസ് ആൻഡ് നാനോടെക്നോളജി), എംഎസ്‌സി കെമിസ്ട്രി (നാനോസയൻസ് ആൻഡ് നാനോടെക്നോളജി) നാലാം സെമസ്റ്റർ (സിഎസ്എസ് - റെഗുലർ ), മേയ് 2026 പരീക്ഷകളുടെ ഹാൾടിക്കറ്റ്, നോമിനൽ റോൾ എന്നിവ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പ്രവേശനത്തിന് അവസരം

കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ.ജാനകി അമ്മാൾ കാമ്പസിലെ ചരിത്ര വിഭാഗത്തിൽ എഫ്‌വൈഐഐപി ഹിസ്റ്റോറിക്കൽ സ്റ്റഡീസ് കോഴ്‌സിന് എസ്ടി( രണ്ട് ഒഴിവുകൾ ), എസ് സി(അഞ്ച് ഒഴിവുകൾ), ഒബിഎച്ച് (ഒന്ന്), പിഡബ്ല്യൂഡി (ഒന്ന്)എന്നീ ഒഴിവുകൾ ഉണ്ട്. മേൽ വിഭാഗങ്ങളിലെ ഉദ്യോഗാർഥിക്കളുടെ അഭാവത്തിൽ ഈ ഒഴിവുകൾ ഓപ്പൺ മെറിറ്റിലേക്ക് പരിഗണിക്കുന്നതാണ്. യോഗ്യരായവർ ഏഴിന് രാവിലെ10 ന് വകുപ്പ് മേധാവി മുമ്പാകെ സർട്ടിഫികറ്റുകൾ സഹിതം ഹാജരാവണം. ഫോൺ: 9595890176
കണ്ണൂർ സർവകലാശാല കായിക പഠന വിഭാഗത്തിൽ Five Year Integrated MPES പ്രോഗ്രാമിലേക്ക് 2026-27 അധ്യയനവർഷത്തെ ഒഴിവുള്ള എസ്ടി കാറ്റഗറി (ഒരു ഒഴിവ്) , എസ്‌സി കാറ്റഗറി (ഒരു ഒഴിവ്) എൽസി കാറ്റഗറി (ഒരു ഒഴിവ്) സീറ്റുകളിലേക്ക് അഞ്ചിന് സ്പോട്ട് അഡ്മിഷൻ നടക്കുന്നതാണ്. അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്ന യോഗ്യരായ വിദ്യാർഥികൾ അന്നേദിവസം രാവിലെ 10 ന് മാങ്ങാട്ടുപറമ്പ കാമ്പസിലെ പഠനവകുപ്പിൽ എല്ലാ അസൽ സർട്ടിഫിക്കറ്റുകളുമായി അഡ്മിഷൻ ടെസ്റ്റിന് ഹാജരാകേണ്ടതാണ്.

കണ്ണൂർ സർവകലാശാല മങ്ങാട്ടുപറമ്പ കാമ്പസിലെ മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്‌സ് പഠനവകുപ്പുകൾ ചേർന്ന് നടത്തുന്ന അഞ്ചുവർഷ ഇന്‍റഗ്രേറ്റഡ് മാത്തമാറ്റിക്സ് ബിരുദ പ്രോഗ്രാമിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട് യോഗ്യരായവർ (പ്ലസ് ടു വിനു മാത്തമാറ്റിക്സ് എടുത്തു പഠിച്ചു 50 ശതമാനം മാർക്കുള്ളവർ, എസ്‌സി, എസ്ടി വിഭാഗത്തിന് നിയമാനുസൃതമായ ഇളവുണ്ടായിരിക്കും) യോഗ്യത സെർടിഫിക്കറ്റുമായി ഏഴിന് രാവിലെ 10 ന് മാത്തമാറ്റിക്സ് പഠനവകുപ്പു ഓഫീസിൽ ഹാജരാവേണ്ടതാണ്. ഫോൺ: 9446477054.

കണ്ണൂർ സർവകലാശാലയുടെ പാലയാട് നിയമ പഠന വകുപ്പിൽ 2026-28 വർഷത്തിലേക്കുള്ള എൽഎൽഎം കോഴ്സിന് ജനറൽ വിഭാഗം-ഒന്ന്, ഈഴവ/തീയ്യ/ബില്ലവ-ഒന്ന്, പട്ടികവർഗം-ഒന്ന് എന്നീ സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റ് സഹിതം അഞ്ചിന് രാവിലെ10 ന് വകുപ്പ് മേധാവിക്ക് മുമ്പാകെ ഹാജരാവേണ്ടതാണ്. ഫോൺ: 0490-2996500.

കണ്ണൂർ സർവകലാശാലയുടെ താവക്കര കാമ്പസിലെ ജേർണലിസം ആൻഡ് മീഡിയ സ്റ്റഡീസ് വകുപ്പിൽ എംഎ ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ പ്രോഗ്രാമിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. സ്പോട്ട് അഡ്മിഷൻ അഞ്ചിന് നടത്തുന്നതാണ്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവർ ബന്ധപ്പെട്ട എല്ലാ അസൽ രേഖകളും സർട്ടിഫിക്കറ്റുകളും സഹിതം മേൽപ്പറഞ്ഞ ദിവസം വകുപ്പിൽ നേരിട്ട് ഹാജരാകണം. പ്രവേശനത്തിനായി എത്തുന്നതിന് മുമ്പ് നിർബന്ധമായും 9995588103 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെട്ട് മുൻകൂട്ടി സമയം നിശ്ചയിക്കേണ്ടതാണ്.

കണ്ണൂർ സർവകലാശാല മ്യൂസിക് ഡിപ്പാർട്ട്മെന്‍റിലെ എംഎ മ്യൂസിക് പ്രോഗ്രാം 2026-28 വർഷത്തേയ് ക്കുള്ള പ്രവേശനത്തിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അപേക്ഷകർ യോഗ്യത സർട്ടിഫിക്കറ്റുക ളുമായി ആറിന് രാവിലെ 11.30 ന് വകുപ്പ് മേധാവി മുന്പാകെ ഹാജരാകുക. ഫോൺ: 0497-2806404 / 9562042439.