ഇന്‍റഗ്രേറ്റഡ് എംഎസ്‌സി ബോട്ടണി വിത് കമ്പ്യൂട്ടേഷണല്‍ ബയോളജി, ഇന്‍റഗ്രേറ്റഡ് എംഎസ്‌സി സ്റ്റാറ്റിസ്റ്റിക്‌സ് നവംബര്‍ 2025, ഏപ്രില്‍ 2026 പരീക്ഷകള്‍ മാര്‍ച്ച് 24ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍‌.

അഫിലിയേറ്റഡ് കോളജുകളിലെ ആറാം സെമസ്റ്റര്‍ ഇന്‍റഗ്രേറ്റഡ് പിജി റഗുലര്‍, സപ്ലിമെന്‍ററി, ഇംപ്രൂവ്‌മെന്‍റ് ഏപ്രില്‍ 2026 പരീക്ഷ 26ന് തുടങ്ങും.

പ്രാക്ടിക്കല്‍ പരീക്ഷ

ഒന്നാം സെമസ്റ്റര്‍ ബിവോക് ഇസ്‌ലാമിക് ഫിനാന്‍സ് നവംബര്‍ 2025 സപ്ലിമെന്‍ററി പരീക്ഷയുടെ പ്രാക്ടിക്കല്‍ 24-ന് കൊണ്ടോട്ടി ഇഎംഇഎ കോളജില്‍ നടക്കും.

വൈവ

വിവിധ ഇന്‍റഗ്രേറ്റഡ് പിജി പ്രോഗ്രാമുകളുടെ പത്താം സെമസ്റ്റര്‍ ഏപ്രില്‍ 2026 (സിബിസിഎസ്എസ്) ഡിസര്‍ട്ടേഷന്‍ പരിശോധനയും വൈവയും 24 മുതല്‍ ഏപ്രില്‍ ഒന്ന് വരെ അതത് കേന്ദ്രങ്ങളില്‍ നടക്കും.

പരീക്ഷാഫലം

മൂന്നാം സെമസ്റ്റര്‍ എംഎസ്‌സി അപ്ലൈഡ് ജിയോളജി നവംബര്‍ 2025 സപ്ലിമെന്‍ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

 കാലിക്കട്ടില്‍ പിജി, ഇന്‍റഗ്രേറ്റഡ് പിജി പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം

കാലിക്കട്ട് സര്‍വലാശാലയിലെ വിവിധ പഠനവകുപ്പുകളില്‍ 2026-27 അധ്യയന വര്‍ഷത്തെ പിജി/ഇന്‍റഗ്രേറ്റഡ് പിജി, സര്‍വകലാശാല സെന്‍ററുകളിലെ എംസിഎ, എംഎസ്ഡബ്ല്യു, ബിപിഎഡ്, ബിപിഇഎസ് ഇന്‍റഗ്രേറ്റഡ്, അഫിലിയേറ്റഡ് കോളജുകളിലെ എംപിഎഡ്, ബിപിഎഡ്, ബിപിഇഎസ് ഇന്‍റഗ്രേറ്റഡ്, എംഎസ്ഡബ്ല്യു, എംഎസ്ഡബ്ല്യു (ഡിസാസ്റ്റർ മാനേജ്മെന്‍റ്) എംഎ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന്‍, എംഎസ്‌സി ഹെല്‍ത്ത് ആൻഡ് യോഗ തെറാപ്പി എന്നീ പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന പൊതു പ്രവേശന പരീക്ഷയ്ക്കായി (സിയു-സിഇടി) ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മാര്‍ച്ച് 23-ന് തുടങ്ങി ഏപ്രില്‍ 16-ന് അവസാനിക്കും. പരീക്ഷയ്ക്കായി തിരുവനന്തപുരം, തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും.
പിജി പ്രോഗ്രാമുകള്‍/ബിപിഎഡ് എന്നിവക്ക് അവസാന സെമസ്റ്റര്‍/വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും ഇന്‍റഗ്രേറ്റഡ് പ്രോഗ്രാമുകള്‍ക്ക് പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാവുന്നതാണ്. പ്രവേശന സമയത്ത് നിശ്ചിത അടിസ്ഥാന യോഗ്യത നേടിയിരിക്കണം. മൊത്തം പ്രോഗ്രാമുകളെ ആറ് സെഷനുകളായി തിരിച്ചാണ് പരീക്ഷ നടത്തുക. അപേക്ഷകരുടെ യോഗ്യത അനുസരിച്ച് ഒരേ അപേക്ഷയില്‍ തന്നെ ഒരു സെഷനില്‍ നിന്ന് ഒരു പ്രോഗ്രാം എന്ന നിലയ്ക്ക് പരമാവധി ആറ് പ്രോഗ്രാമുകള്‍ വരെ തെരഞ്ഞെടുക്കാവുന്നതാണ്. ഓരോ പ്രോഗ്രാമിനും ജനറല്‍ വിഭാഗത്തിന് 680 രൂപയും എസ്‌സി/എസ്ടി വിഭാഗത്തിന് 300 രൂപയുമാണ് (എല്‍എല്‍എം പ്രോഗ്രാമിന് ജനറല്‍ വിഭാഗത്തിന് 920/- രൂപയും എസ്‌സി/എസ്ടി വിഭാഗത്തിന് 435/- രൂപയുമാണ്) അപേക്ഷാ ഫീസ്. ഓരോ അധിക പ്രോഗ്രാമിനും 100 രൂപ അടയ്‌ക്കേണ്ടതാണ്.
വിജ്ഞാപനം ചെയ്തിരിക്കുന്ന പ്രോഗ്രാമിന് അഫിലിയേറ്റഡ് കോളജുകളിലെ മാനേജ്‌മെന്‍റ് സീറ്റുകള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം സീറ്റുകളിലേക്കുമുള്ള പ്രവേശനം പ്രവേശന പരീക്ഷാ റാങ്ക്‌ലിസ്റ്റില്‍ നിന്ന് മാത്രമായിരിക്കും നടത്തുക.

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണത്തിന്‍റെ ആദ്യ ഘട്ടത്തില്‍ CAP IDയും പാസ്‌വേഡും മൊബൈലില്‍ ലഭ്യമാകുന്നതിന് അപേക്ഷകര്‍ http://admission.uoc.ac.in -> CU-CET എന്ന ലിങ്കില്‍ അവരുടെ അടിസ്ഥാന വിവരങ്ങള്‍ നല്‍കേണ്ടതാണ്. ഓണ്‍ലൈന്‍ രജിസ്ട്രേഷന്റെ തുടക്കത്തില്‍ മൊബൈല്‍ നമ്പര്‍ ഒടിപി വെരിഫിക്കേഷന്‍ നടപ്പിലാക്കിയിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്യുന്നവര്‍ അവരുടെതോ അല്ലെങ്കില്‍ രക്ഷിതാവിന്‍റയോ ഫോണ്‍ നമ്പര്‍ മാത്രമേ നല്‍കാവൂ. തുടര്‍ന്ന് മൊബൈലില്‍ ലഭിച്ച CAP ID യും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അപേക്ഷ പൂര്‍ത്തീകരിക്കേണ്ടതാണ്. അപേക്ഷാ ഫീസ് അടച്ചതിനുശേഷം അപേക്ഷകര്‍ അവരുടെ ജില്ല, പരീക്ഷാ കേന്ദ്രം എന്നിവ തെരഞ്ഞെടുത്ത് അപേക്ഷയുടെ പ്രിന്‍റ്ഔട്ട് എടുക്കേണ്ടതാണ്. പ്രിന്‍റ്ഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂര്‍ണമാകൂ. പ്രിന്‍റ്ഔട്ടില്‍ രേഖപ്പെടുത്തിയ കോളജ്, പ്രോഗ്രാം, റിസര്‍വേഷന്‍ തുടങ്ങിയ വിവരങ്ങള്‍ വിദ്യാര്‍ഥികള്‍ പരിശോധിച്ച് ഉറപ്പുവരുത്തണം.

അപേക്ഷയില്‍ ഏതെങ്കിലും തരത്തിലുള്ള തിരുത്തലുകള്‍ ആവശ്യമെങ്കില്‍ 'One time Edit' സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. 'One time Edit' സൗകര്യം ഉപയോഗിക്കുമ്പോള്‍ Course selection, College Selection, Exam centre selection എന്നീ വിവരങ്ങള്‍ നഷ്ടമാകുന്നതും ഇവ നിര്‍ബന്ധമായും വീണ്ടും നല്‍കി അപേക്ഷ പുനഃസമര്‍പ്പിക്കേണ്ടതുമാണ്.
പ്രവേശന പരീക്ഷാ തിയതി ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ പിന്നീട് പ്രസിദ്ധീകരിക്കും. വിജ്ഞാപനത്തിന് വെബ്‌സൈറ്റ് (admission.uoc.ac.in) സന്ദര്‍ശിക്കുക. ഫോണ്‍: 0494 2407016, 2407017, 0494-2660600.