പിജി ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് ഇൻ അറബിക് (ഫുൾ ടൈം റഗുലർ), പിജി ഡിപ്ലോമ ഇൻ കോമേഴ്‌സ് ആൻഡ് മാനേജ്‌മെന്‍റ് ഇൻ അറബിക് (പാർട്ട് ടൈം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ സ്പോക്കൺ അറബിക് - (2024 പ്രവേശനം) മാർച്ച് 2025 പരീക്ഷകൾക്ക് പിഴ കൂടാതെ മെയ് 18 വരെയും 200 രൂപ പിഴയോടെ 21 വരെയും അപേക്ഷിക്കാം. ലിങ്ക് മെയ് 08 മുതൽ ലഭ്യമാകും.
പരീക്ഷ
സർവകലാശാല ടീച്ചർ എജ്യുക്കേഷൻ സെന്‍റർ / അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ ബിഎഡ് ( 2022 പ്രവേശനം മുതൽ) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകൾ ജൂൺ 15ന് തുടങ്ങും.
അഫിലിയേറ്റഡ് കോളജുകളിലെ എട്ടാം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് പിജി (2020, 2021, 2022 പ്രവേശനം) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ ജൂൺ മൂന്നിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പുനർമൂല്യനിർണയഫലം
വിവിധ നാലു വർഷ പ്രോഗ്രാമുകളുടെ (FYUGP ) മൂന്നാം സെമസ്റ്റർ ( 2024 പ്രവേശനം ) നവംബർ 2025 റഗുലർ പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
വിദൂര വിഭാഗം നാലാം സെമസ്റ്റർ ബികോം, ബിബിഎ (സിസിഎസ്എസ് - യുജി) സെപ്റ്റംബർ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
ഹാൾടിക്കറ്റ് പ്രസിദ്ധീകരിച്ചു
2026 - 27 അധ്യയന വര്‍ഷത്തെ കാലിക്കട്ട് സർവകലാശാല വിവിധ പഠനവകുപ്പുകളിലെ പിജി / ഇന്‍റഗ്രേറ്റഡ് പിജി, എൽഎൽഎം, സർവകലാശാല സെന്‍റര്‍ / അഫിലിയേറ്റഡ് കോളജുകളിലെ ബിപിഎഡ്, ബിപിഇഎസ് (ഇന്‍റഗ്രേറ്റഡ്), എംപിഎഡ്, എംഎസ്ഡബ്ല്യു, എംസിഎ, എംഎ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, എംഎസ്‌സി ഹെല്‍ത്ത് ആൻഡ് യോഗ തെറാപ്പി എന്നീ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ (സിയു - സിഇടി 2026) ടൈംടേബിളും ഹാള്‍ടിക്കറ്റും സർവകലാശാലാ വെബ്സൈറ്റിൽ ( admission.uoc.ac.in ) ലഭ്യമാണ്. അപേക്ഷകര്‍ ഹാള്‍ടിക്കറ്റില്‍ നല്‍കിയിട്ടുള്ള വിഷയം, പരീക്ഷാകേന്ദ്രം, തീയതി, സമയം എന്നിവ പരിശോധിച്ച് ശരിയാണെന്ന് ഉറപ്പുവരുത്തണം. തെറ്റുകളുണ്ടെങ്കിൽ തെളിവ് സഹിതം മേയ് എട്ടിന് വൈകീട്ട് അഞ്ചിന് മുമ്പായി പ്രവേശന വിഭാഗത്തെ അറിയിക്കേണ്ടതാണ്. ഇ-മെയിൽ: [email protected]. ഫോണ്‍: 0494 2407017, 7016. പരീക്ഷാതീയതി: മേയ് 14, 15, 16.
ദ്വിദിന സ്പേസ് ക്യാമ്പ്
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാല സെന്‍റർ ഫോർ ഇന്നോവേഷൻ ആൻഡ് എൻട്രപ്രണർഷിപ്പ് ഫിസിക്സ് പഠനവകുപ്പും യുഎൽസിസിയുടെ യുഎൽ സ്പേസ് ക്ലബ്ബും ചേർന്ന് സ്കൂൾ വിദ്യാർഥികൾക്കായി മെയ് എട്ട്, ഒന്പത് തീയതികളിൽ ദ്വിദിന സ്പേസ്ക്യാമ്പ് സംഘടിപ്പിക്കും. സ്കൂൾ വിദ്യാർഥികളിൽ ശാസ്ത്ര ജിജ്ഞാസയും അവബോധവും പ്രോത്സാഹിപ്പിക്കുന്നതിനാണ് ക്യാമ്പ്. ഐഎസ്ആർഒ - ബംഗളൂരു, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്‌നോളജി എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞർ, വിവിധ പഠനവകുപ്പുകളിലെ അധ്യാപകർ തുടങ്ങിയവർ വിവിധ സെഷനുകളിലായി ക്ലാസുകൾ നയിക്കും.
ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷ
കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ സപ്ലിമെന്‍ററി അവസരങ്ങളും നഷ്ടമായവർക്കുള്ള ആറാം സെമസ്റ്റർ ബിആർക് ( 2014 പ്രവേശനം) സെപ്റ്റംബർ 2024, (2015 പ്രവേശനം) സെപ്റ്റംബർ 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകൾ മേയ് 19നും രണ്ടാം സെമസ്റ്റർ എംസിഎ (2020 പ്രവേശനം) സെപ്റ്റംബർ 2024, (2021 പ്രവേശനം) സെപ്റ്റംബർ 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകൾ ജൂൺ മൂന്നിനും തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, കാലിക്കട്ട് സർവകലാശാല ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions