അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ എംബിഎ ( പാർട്ട് ടൈം ആന്ഡ്ഫുൾ ടൈം ), എംബിഎ (ഇന്റർനാഷണൽ ഫിനാൻസ്, എംബിഎ (ഹെൽത്ത് കെയർ മാനേജ്മെന്റ് ( CUCSS - 2016 സ്കീം - 2022, 2023 പ്രവേശനം, 2024 സ്കീം - 2024 പ്രവേശനം മുതൽ ) ജനുവരി 2027 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 18 വരെയും 210 രൂപ പിഴയോടെ 21 വരെയും അപേക്ഷിക്കാം. ലിങ്ക് ഓഗസ്റ്റ് 07 മുതൽ ലഭ്യമാകും.
ബിഎഡ് പ്രവേശനം 2026: ഓഗസ്റ്റ് പത്തുവരെ അപേക്ഷിക്കാം
കാലിക്കട്ട് സർവകലാശാലയുടെ 2026 - 27 അധ്യയന വർഷത്തെ ബിഎഡ്, ബിഎഡ് സ്പെഷൽ എജ്യുക്കേഷൻ ( ഹിയറിംഗ് ഇംപയർമെന്റ്, ഇന്റലക്ച്വൽ ഡിസെബിലിറ്റി ) പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം ഓഗസ്റ്റ് 10-ന് വൈകുന്നേരം അഞ്ചുവരെ നീട്ടി. ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർക്ക് എസ് സി / എസ്ടി - 605 രൂപ, മറ്റുള്ളവർ - 1150 രൂപ ലേറ്റ് ഫീയോടുകൂടി ലേറ്റ് രജിസ്ട്രേഷൻ ചെയ്യാം. ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നേടുന്നതിനായി അതാത് കോളജുമായി ബന്ധപ്പെടേണ്ടതാണ്. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ http://admission.uoc.ac.in , ഫോണ് : 0494 2407016, 2660600.
പിഎച്ച്ഡി പ്രാഥമിക യോഗ്യതാ പരീക്ഷ
കാലിക്കട്ട് സർവകലാശാലയുടെ ജൂലൈ 2026 പിഎച്ച്ഡി പ്രാഥമിക യോഗ്യതാ പരീക്ഷ സെപ്റ്റംബർ 09, 10 തിയതികളിൽ നടക്കും. കേന്ദ്രം : അതാത് റിസർച്ച് കേന്ദ്രങ്ങൾ / സർവ കലാശാലാ പഠനവകുപ്പുകൾ. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ ബിഎ മൾട്ടിമീഡിയ ഏപ്രിൽ 2026 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദീകരിച്ചു. പുനർമൂല്യനിർണയത്തിന് 14 വരെ അപേക്ഷിക്കാം.
വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ ( SDE - CBCSS ) എംഎ ഹിന്ദി ( 2021 പ്രവേശനം) ഏപ്രിൽ 2025, ( 2022, 2023 പ്രവേശനം ) ഏപ്രിൽ 2026 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദീകരിച്ചു. പുനർമൂല്യനിർണയത്തിന് 14 വരെ അപേക്ഷിക്കാം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions