നാലാം സെമസ്റ്റർ FYUGP, മേയ് 2026 പരീക്ഷയ്ക്ക് യുഐടി മുഖത്തല പരീക്ഷാകേന്ദ്രമായി രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ തിയറി പരീക്ഷകൾ കൊല്ലം കൊട്ടിയം എംഎംഎൻഎസ്എസ് കോളജിൽ നടത്തും. പരീക്ഷാർഥികൾ പരീക്ഷാ തീയതിയും സമയക്രമവും അനുസരിച്ച് പ്രസ്തുത പരീക്ഷാകേന്ദ്രത്തിൽ ഹാജരാകണം.
വൈവവോസി
പത്താം സെമസ്റ്റർ പഞ്ചവത്സര എൽഎൽബി, ഏപ്രിൽ 2026 പരീക്ഷയുടെ വൈവവോസി 2026 മേയ് 29 മുതൽ അതാത് പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും.
ടൈംടേബിൾ
എട്ട്, ആറ്, നാല് സെമസ്റ്റർ ബിഎസ്സി കമ്പ്യൂട്ടർ സയൻസ് (ഹിയറിംഗ് ഇംപയേർഡ്), ബികോം (ഹിയറിംഗ് ഇംപയേർഡ്) (റെഗുലർ & സപ്ലിമെന്ററി), ജൂൺ 2026 ഡിഗ്രി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2026 മാർച്ചിൽ നടത്തിയ എട്ടാം സെമസ്റ്റർ ബിടെക് (2013 സ്കീം മേഴ്സിചാൻസ് 2013 & 2014 അഡ്മിഷൻ), സെഷണൽ ഇംപ്രൂവ്മെന്റ് വിദ്യാർഥികൾ (2008 & 2013 സ്കീം), യുസിഇകെയിലെ സപ്ലിമെന്ററി വിദ്യാർഥികൾ (2015 2017 അഡ്മിഷൻ) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2026 ജൂണിൽ നടത്തുന്ന നാല്, ആറ്, എട്ട്, പത്ത് സെമസ്റ്റർ ബിഎഫ്എ (ഹിയറിംഗ് ഇംപയേർഡ്) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2026 ജൂണിൽ നടത്തുന്ന നാലാം സെമസ്റ്റർ ബിഎ/ബിഎസ്സി/ബികോം ന്യൂജനറേഷൻ ഡബിൾ മെയിൻ (ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി 2023 അഡ്മിഷൻ, സപ്ലിമെന്ററി 2021 2022 അഡ്മിഷൻ, മേഴ്സിചാൻസ് 2020 അഡ്മിഷൻ) ഡിഗ്രി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
2025 ഒക്ടോബറിൽ നടത്തിയ നാലാം സെമസ്റ്റർ യൂണിറ്ററി എൽഎൽബി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 2026 മേയ് 19 മുതൽ 23 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ ഇ.ജെ. X വിഭാഗത്തിൽ എത്തിച്ചേരണം.
ഓൺലൈൻ രജിസ്ട്രേഷൻ വിജ്ഞാപനം പ്രസിദ്ധീകരിച്ചു
രണ്ടാം സെമസ്റ്റർ FYUGP, മേയ് 2026 (റെഗുലർ 2025 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2024 അഡ്മിഷൻ) പരീക്ഷകളുടെ ഓൺലൈൻ രജിസ്ട്രേഷൻ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions