2026 ഡിസംബർ 9 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബിഎഡ് (2019 സ്കീം – റെഗുലർ - 2025 അഡ്മിഷൻ, സപ്ലിമെന്ററി – 2022, 2023, 2024 അഡ്മിഷൻ, മേഴ്സി ചാൻസ് – 2019 സ്കീം – 2020 അഡ്മിഷൻ), ഡിസംബർ 2026 പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2026 ജൂലൈയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി സുവോളജി, എംഎസ്സി സുവോളജി പ്രോഗ്രാം വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ബയോസിസ്റ്റമാറ്റിക്സ് ആൻഡ് ബയോഡൈവേഴ്സിറ്റി,
എംഎസ്സി കമ്പ്യൂട്ടർ സയൻസ്, എംഎസ്സി ബോട്ടണി വിത്ത് സ്പെഷ്യലൈസേഷൻ ഇൻ എത്തനോബോട്ടണി ആൻഡ് എത്തനോഫാർമക്കോളജി, എംഎസ്സി ബയോടെക്നോളജി, എംഎസ്സി ഹോം സയൻസ് (എക്സ്റ്റൻഷൻ എഡ്യൂക്കേഷൻ), എംഎസ്സി ഹോം സയൻസ് (ഫുഡ് ആൻഡ് നൂട്ര്യീഷ്യൻ), എംഎസ്സി ഹോം സയൻസ് (നൂട്ര്യീഷ്യൻ ആൻഡ് ഡയറ്ററ്റിക്സ്), എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ്, എംഎസ്സി പ്രോഗ്രാം ഇൻ കെമിസ്ട്രി (വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഡ്രഗ് ഡിസൈൻ ആൻഡ് ഡെവലപ്മെന്റ്), എംഎസ്സി പോളിമർ കെമിസ്ട്രി, എംഎസ്സി ബോട്ടണി, എംഎസ്സി അനലിറ്റിക്കൽ കെമിസ്ട്രി, എംഎസ്സി മൈക്രോബയോളജി, എംഎസ്സി കെമിസ്ട്രി (റെഗുലർ, ഇംപ്രൂവ്മെന്റ് & സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക്
2026 നവംബർ 19 വരെ www.slcm.keralauniversity.ac.in മുഖേന ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2026 ജൂലൈയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി ജിയോളജി (റെഗുലർ, ഇംപ്രൂവ്മെന്റ് & സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് www.slcm.keralauniversity.ac.in മുഖേന 2026 നവംബർ 20 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
അഞ്ചാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി (സപ്ലിമെൻ്ററി - 2022 & 2023 അഡ്മിഷൻ, മേഴ്സി ചാൻസ് – 2013 -2018 & 2020 അഡ്മിഷൻ), സെപ്റ്റംബർ 2026 കെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പുനഃക്രമീകരിച്ച ടൈംടേബിൾ
മൂന്നാം സെമസ്റ്റർ ബിഎ/ബിഎസ്സി/ബികോം ന്യൂജെനറേഷൻ ഡബിൾ മെയിൻ ഒക്ടോബർ 2026 പരീക്ഷയുടെ പുനഃക്രമീകരിച്ച ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions