കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിലെയും സെന്ററുകളിലെയും ഒന്നാം സെമസ്റ്റർ ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം (സിബിസിഎസ്എസ്- റെഗുലർ-2026 അഡ്മിഷൻ / സപ്ലിമെന്ററി -2024, 2025 അഡ്മിഷൻ / ഇംപ്രൂവ്മെന്റ്- 2025 അഡ്മിഷൻ), നവംബർ 2026 പരീക്ഷകൾക്ക്, 20 മുതൽ 24വരെ അപേക്ഷിക്കാം. ഡിപ്പാർട്മെന്റ് ലെവൽ കോഴ്സ് രജിസ്ട്രേഷനും സ്റ്റുഡന്റ് രജിസ്ട്രേഷനും 13 മുതൽ 18വരെയുള്ള തീയതികളിൽ പൂർത്തീകരിക്കണം. പരീക്ഷാ വിജ്ഞാപനം സർവകലാശാലാ വെബ്സൈറ്റിൽ.
പരീക്ഷാകേന്ദ്രത്തിൽ മാറ്റം
13ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ യുജി സപ്ലിമെന്ററി പരീക്ഷകേന്ദ്രങ്ങളിൽ മാറ്റം. എസ്എൻഡിപി യോഗം ആർട്സ് ആൻഡ് സയൻസ് കോളജ്, നീലേശ്വരം, സെൻറ് ജൂഡ്സ് ആർട്സ് ആൻഡ് സയൻസ് കോളജ്, വെള്ളരിക്കുണ്ട് എന്നീ കോളജുകൾ പരീക്ഷ കേന്ദ്രമായവർ നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് കാഞ്ഞങ്ങാട്, ഭുവനേശ്വരി ആർട്സ് ആൻഡ് സയൻസ് കോളജിൽ ഉളളവർ കോളജ് ഓഫ് അപ്ലൈഡ് സയൻസ്, ചീമേനിയിലും ഓർഫനേജ് അറബിക് കോളജ്, കാഞ്ഞങ്ങാട് ഉള്ളവർ സ-ആദിയ അറബിക് കോളജ് ദേളി, കാസർഗോഡും ഗ്രീൻവുഡ് ആർട്സ് ആൻഡ് സയൻസ് കോളജ്, പള്ളിക്കരയിൽ ഉള്ളവർ സ-ആദിയ ആർട്സ് ആൻഡ് സയൻസ് കോളജ് കോളിയടുക്കം, കാസർഗോഡും എംഎസ്എസ് കോളജ് തരുവണ, മാനന്തവാടിയിൽ ഉള്ളവർ ഡബ്ല്യുഎംഒ ഇമാം ഗസലി കോളജ്, മാനന്തവാടിയിലും മേരി മാതാ ആർട്സ് ആൻഡ് സയൻസ് കോളജ്, ആലക്കോട് ഉള്ളവർ സർ സയ്യിദ് കോളജ്, തളിപ്പറമ്പിലും മലബാർ ആർട്സ് ആൻഡ് സയൻസ് കോളജ്, ചക്കരക്കൽ ഉള്ളവർ കോൺകോർഡ് ആർട്സ് ആൻഡ് സയൻസ് കോളജ്, മുട്ടന്നൂർ, പിഒ പട്ടാന്നൂരും പരീക്ഷ എഴുതണം.
പ്രായോഗിക പരീക്ഷകൾ/ പ്രൊജക്ട് മൂല്യനിർണയം/ വൈവ-വോസി
അഫിലിയേറ്റഡ് കോളജുകളിലെയും സെൻററുകളിലെയും മൂന്നാം സെമസ്റ്റർ പിജി ഡിഗ്രി (റെഗുലർ/സപ്ലിമെൻററി) ഒക്ടോബർ 2026, വിവിധ വിഷയങ്ങളുടെ പ്രായോഗിക പരീക്ഷകൾ/ പ്രൊജക്ട് മൂല്യനിർണയം/ വൈവ-വോസി എന്നിവ താഴെ കൊടുത്ത തീയതികളിൽ അതത് കോളജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
1. എംഎസ് സി ഫിസിക്സ് / ഫിസിക്സ് വിത്ത് കമ്പ്യൂട്ടേഷണൽ ആൻഡ് നാനോ സയൻസ് സ്പെഷലൈസേഷൻ - 2026 17 മുതൽ 19വരെ.
2. എംഎസ് സി സ്റ്റാറ്റിസ്റ്റിക്സ് -19.
3. എംഎസ് സി കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് -19.
4. എംഎസ് സി ബോട്ടണി/പ്ലാന്റ് സയൻസ് വിത്ത് ബയോഇൻഫോമാറ്റിക്സ് 26 മുതൽ 30വരെ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions