വിദൂരവിദ്യാഭ്യാസ വിഭാഗം വഴി നടത്തുന്ന ഒന്ന്, രണ്ട് സെമസ്റ്റർ മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (റെഗുലർ 2025 അഡ്മിഷൻ, സപ്ലിമെന്ററി 2024 & 2023 അഡ്മിഷൻ), ജനുവരി 2027 ന്റെ പരീക്ഷയ്ക്കായുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.ഡിസംബർ നാലിന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ എംബിഎൽ ഡിഗ്രി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
മൂന്നാം സെമസ്റ്റർ എംഎഫ്എ (പെയിന്റിംഗ് & സ്കൾപ്ച്ചർ), ഡിസംബർ 2026 പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
രണ്ട്, നാല് സെമസ്റ്റർ പഞ്ചവർഷ എംബിഎ ഇന്റഗ്രേറ്റഡ് (2015 & 2022 സ്കീം), ഫെബ്രുവരി 2026 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2026 നവംബർ 22 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
2026 ഏപ്രിലിൽ നടത്തിയ പാർട്ട് III മെയിൻ ആൻഡ് സബ്സിഡിയറി ബിഎ ഡിഗ്രി (റെഗുലർ, സപ്ലിമെന്ററി) ആനുവൽ സ്കീം പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് (Scrutiny) അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും, ഹാൾടിക്കറ്റുമായി 2026 നവംബർ 16 മുതൽ 23 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ ഇ.ജെ V (EJ V) സെക്ഷനിൽ ഹാജരാകണം.
ടൈംടേബിൾ
വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം വഴി നടത്തുന്ന മൂന്ന്, നാല് സെമസ്റ്റർ എംഎ/എംഎസ്സി/എംകോം (SDE റെഗുലർ 2024 അഡ്മിഷൻ, സപ്ലിമെന്ററി 2023 & 2022 അഡ്മിഷൻ) നവംബർ 2026 പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്. പ്രോജക്ട്/വൈവാവോസി/ കോംപ്രിഹെൻസീവ് വൈവാ വോസി/ലാബ് എന്നീ പരീക്ഷകളുടെ ടൈംടേബിൾ പിന്നീട് പ്രസിദ്ധീകരിക്കും.
പത്താം സെമസ്റ്റർ പഞ്ചവത്സര എംബിഎ (ഇന്റഗ്രേറ്റഡ്) റെഗുലർ & സപ്ലിമെന്ററി (2015 സ്കീം) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2025 ഡിസംബറിൽ വിജ്ഞാപനം ചെയ്ത മൂന്നാം സെമസ്റ്റർ എംഎസ്സി സുവോളജി പരീക്ഷയുടെ (മേഴ്സി ചാൻസ്) ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 22 വരെ www.exams.keralauniversity.ac.in <http://www.exams.keralauniversity.ac.in/>മുഖേന അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
ആറാം സെമസ്റ്റർ സിഅർ സിബിസിഎസ്എസ് 2 (b) ബിഎസ്സി കമ്പ്യൂട്ടർ സയൻസ് (320) (സപ്ലിമെന്ററി 2022 & 2023 അഡ്മിഷൻ, മേഴ്സി ചാൻസ് 2014 2016 അഡ്മിഷൻ) സെപ്റ്റംബർ 2026 പരീക്ഷയുടെ പ്രാക്ടിക്കൽ (മേജർ പ്രോജക്ട്) 17ന് നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions