എം​ജി സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി സം​യോ​ജി​ച്ച് ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന വ​കു​പ്പു​ക​ളി​ൽ ന​ട​ത്തു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ജോ​യി​ന്‍റ് പ്രോ​ഗ്രാം ഇ​ൻ എം​എ​സ് സി. ​ഫി​സി​ക്സ് (നാ​നോ​സ​യ​ൻ​സ് ആ​ൻ​ഡ് നാ​നോ​ടെ​ക്നോ​ള​ജി) (ജോ​യി​ൻ​ര് സി​എ​സ്എ​സ് - സ​പ്ലി​മെ​ന്‍റ​റി -2024 അ​ഡ്മി​ഷ​ൻ), ന​വം​ബ​ർ 2026 പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​യി​ല്ലാ​തെ 2026 ന​വം​ബ​ർ 17 മു​ത​ൽ 18 വ​രെ​യും പി​ഴ​യോ​ടു കൂ​ടി ന​വം​ബ​ർ 20 വ​രെ​യും അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷാ വി​ജ്ഞാ​പ​നം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് സ​മ​ർ​പ്പ​ണം തീ​യ​തി നീ​ട്ടി

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ (ഒ​ക്ടോ​ബ​ർ 2026) പ​രീ​ക്ഷ​ക​ളു​ടെ ഇ​ന്‍റേ​ണ​ൽ മാ​ർ​ക്കു​ക​ൾ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി 2026 ന​വം​ബ​ർ 16 വ​രെ നീ​ട്ടി.
2അ​ഞ്ചാം സെ​മ​സ്റ്റ​ർ എ​ഫ് വൈ ​യു ജി ​പി (ന​വം​ബ​ർ 2026) പ​രീ​ക്ഷ​ക​ളു​ടെ ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് സ​മ​ർ​പ്പി​ക്കു​വാ​നു​ള്ള അ​വ​സാ​ന തീ​യ​തി ന​വം​ബ​ർ 16 വ​രെ നീ​ട്ടി.

ഹാ​ൾ ടി​ക്ക​റ്റു​ക​ൾ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ളേജു​ക​ളി​ൽ 2026 ന​വം​ബ​ർ 17 ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ഇന്‍റ​ഗ്രേ​റ്റ​ഡ് എംഎസ്‌സി കംപ്യൂട്ടർ സ​യ​ൻ​സ് വി​ത്ത് സ്പെ​ഷ്യ​ലൈ​സേ​ഷ​ൻ ഇ​ൻ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഒ​ക്ടോ​ബ​ർ 2026 (റ​ഗു​ല​ർ/​ഇംപ്രൂവ്മെന്‍റ്/​സ​പ്ലി​മെ​ന്‍ററി) പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റു​ക​ളും നോ​മി​ന​ൽ റോ​ളു​ക​ളും വെ​ബ്സൈ​റ്റി​ൽ നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെയ്യാം. ഹാ​ൾ ടി​ക്ക​റ്റു​ക​ൾ ല​ഭി​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി ബന്ധപ്പെടണം.
സ്കൂ​ൾ ഓ​ഫ് ലീ​ഗ​ൽ സ്റ്റ​ഡീ​സ് മ​ഞ്ചേ​ശ്വ​രം കാന്പസിൽ മൂ​ന്നാം സെ​മെ​സ്റ്റ​ർ ത്രി​വ​ത്സ​ര എ​ൽഎ​ൽബി. (​റ​ഗു​ല​ർ 2025 അ​ഡ്മി​ഷ​ൻ/​സ​പ്ലി​മെ​ന്‍ററി (2022 - 2024 അ​ഡ്മി​ഷ​ൻ) ഡി​ഗ്രി ന​വം​ബ​ർ 2026 പ​രീ​ക്ഷ​യു​ടെ ഹാ​ൾ ടി​ക്ക​റ്റു​ക​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഹാ​ൾ ടി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത​വ​ർ സ​ർ​വ​ക​ലാ​ശാ​ല ഓ​ഫീ​സു​മാ​യി ബന്ധപ്പെടണം. ഫോൺ: 0497 2715264.

ഒ​ന്നാം സെ​മ​സ്റ്റ​ർ എഫ്‌വൈയുജിപി പ​രീ​ക്ഷ

ഡിസംബർ ഏഴിന് ​ആ​രം​ഭി​ക്കു​ന്ന ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ എ​ഫ് വൈ ​യു ജി ​പി (റഗു​ല​ർ/​ഇംപ്രൂവ്മെന്‍റ് /​സപ്ലിമെന്‍ററി) ന​വം​ബ​ർ 2026 പ​രീ​ക്ഷ​ക​ളു​ടെ സ്റ്റു​ഡ​ന്‍റ് ര​ജി​സ്ട്രേ​ഷ​ൻ , കോ​ഴ്സ് സെ​ല​ക്ഷ​ൻ എ​ന്നി​വ 2026 ന​വം​ബ​ർ 19 മു​ത​ൽ 23 വ​രെ ന​ട​ത്താം. 2026 ന​വം​ബ​ർ 24 മു​ത​ൽ 27 വ​രെ ഫീ​സ് അ​ട​യ്ക്കാ​വു​ന്ന​താ​ണ്. പ​രി​ഷ്ക​രി​ച്ച വി​ജ്ഞാ​പ​നം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.