സർവകലാശാല ബയോടെക്നോളജി ആൻഡ് മൈക്രോബയോളജി പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എംഎസ്‌സി കംപ്യൂട്ടേഷണൽ ബയോളജി (സിബിസിഎസ്എസ്-റെഗുലർ /സപ്ലിമെന്‍ററി) മേയ്‌ 2026 പരീക്ഷാഫലം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. ഉത്തര കടലാസുകളുടെ പുനപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് നവംബർ 10 ന് വൈകുന്നേരം അഞ്ചുവരെ അപേക്ഷിക്കാം.

പരീക്ഷ വിജ്ഞാപനങ്ങൾ

1. 2026 ഡിസംബർ ഒന്നിന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ എംഎ /എംഎസ്‌സി /എംകോം /എംഎസ്ഡബ്ല്യൂ /എംടിടിഎം (റെഗുലർ /സപ്ലിമെന്‍ററി/ ഇപ്രൂവ്മെന്‍റ് - 2023 മുതൽ 2026 വരെ അഡ്മിഷൻസ്) ഒക്ടോബർ 2026 പരീക്ഷകൾക്ക് നവംബർനാലു മുതൽ നവംബർ 10 വരെ പിഴയില്ലാതെയും നവംബർ 12 വരെ പിഴയോടുകൂടിയും അപേക്ഷ സമർപ്പിക്കാം. പരീക്ഷ വിജ്ഞാപനം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.

2. 2026 ഡിസംബർ11 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളജുകളിലെയും സെന്‍ററുകളിലെയും ഒന്നാം സെമസ്റ്റർ ബിഎഡ് (റെഗുലർ/സപ്ലിമെന്‍ററി /ഇംപ്രൂവ്മെന്‍റ്) നവംബർ 2026 പരീക്ഷകൾക്ക് നവംബർ ആറു മുതൽ 11 വരെ പിഴയില്ലാതെയും 13 വരെ പിഴയോടുകൂടിയും അപേക്ഷ സമർപ്പിക്കാവുന്നതാണ്. പരീക്ഷ വിജ്ഞാപനം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.

പിജി മേഴ്‌സി ചാൻസ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ അവസരം

അഫിലിയേറ്റഡ് കോളജുകളിലെ രണ്ട്, നാല് സെമസ്റ്റർ എംഎഎംഎസ്‌സി/എംകോം/എംഎസ് ഡബ്ല്യൂ/എംടിടിഎം (2014 മുതൽ 2022 വരെ അഡ്മിഷൻസ്) മേഴ്‌സി ചാൻസ് ഏപ്രിൽ 2027 പരീക്ഷകൾക്ക് നവംബർ മൂന്നു മുതൽ 16 വരെ പിഴയില്ലാതെയും18 വരെ പിഴയോടുകൂടിയും അപേക്ഷ സമർപ്പിക്കാം. ഒന്ന്, മൂന്ന് സെമസ്റ്റർ പിജി.മേഴ്‌സി ചാൻസ്, ഒക്ടോബർ 2026 പരീക്ഷകൾക്ക് ഇതിനകം അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ വീണ്ടും റീ-രജിസ്‌ട്രേഷൻ ഫീസ് അടയ്‌ക്കേണ്ടതില്ല. പരീക്ഷ വിജ്ഞാപനം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.

പ്രബന്ധ മത്സരം

കണ്ണൂർ സർവകലാശാല ഭരണഭാഷാവാരാഘോഷത്തോടനുബന്ധിച്ച് വിദ്യാർഥികൾക്ക് പ്രബന്ധരചനാ മത്സരം സംഘടിപ്പിക്കുന്നു.

വിഷയം : ഭരണഭാഷ മലയാളം: ജനാധിപത്യത്തിൽ ഭാഷക്കുള്ള പങ്ക്.

കണ്ണൂർ സർവകാലാശാലക്ക് കീഴിലുള്ള വിവിധ കാമ്പസികളിലേയും അഫിലിയേറ്റഡ് കോളജുകളിലേയും പഠിതാക്കൾക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ മൂന്നിന് രാവിലെ 10.30ന് താവക്കര കാമ്പസിലെ സ്റ്റുഡന്‍റ് അമിനിറ്റി സെന്‍റർ റൂം നമ്പർ 301 ൽ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം സഹിതം എത്തിച്ചേരണം. വിജയികൾക്കുള്ള കാഷ് പ്രൈസും (ഒന്നാം സമ്മാനം :3000 രൂപ, രണ്ടാം സമ്മാനം :2000 രൂപ, മൂന്നാം സമ്മാനം :1000 രൂപ) സർട്ടിഫിക്കറ്റും നവംബർ ഏഴിന് നടക്കുന്ന സമാപന സമ്മേളനത്തിൽ സമ്മാനിക്കും.